CLOSE
 
 
ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന് നിസ്സംഗത
 
 
 

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ ജീവിതം നയിക്കുന്നുണ്ടന്നാണ് സി.ഡി.എസ് (സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് ) ന്റെ ഏറ്റവും പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. മര്‍ച്ചന്റ് നേവിയില്‍ ലോകത്തിലെ വിവിധ രാജ്യങ്ങളിലെ ഷിപ്പിംഗ് കമ്പനികളില്‍ ജോലിയെടുക്കുന്ന ആയിരക്കണക്കിന് പ്രവാസികളായ മലയാളികളുടെ കണക്ക് ഇതില്‍ പെടുന്നില്ല. ഈ വിഭാഗത്തിന്റെ കണക്കെടുക്കാന്‍ സി.ഡി.എസ് ഇതുവരെ ശ്രമിച്ചിട്ടില്ലെന്ന് വേണം കരുതാന്‍. അതുകൊണ്ട്തന്നെ പ്രവാസികളുടെ ആകുലതയും ആശങ്കയും നിറഞ്ഞ  കഥകളില്‍ മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ ഇടം പിടിക്കാറുമില്ല .

ഗള്‍ഫില്‍ ജോലിചെയ്യുന്നവരാണ് പ്രവാസികള്‍ എന്നൊരു ധാരണ പൊതു സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബാനറില്‍ പ്രവാസികള്‍ക്കായി പ്രാദേശിക തലത്തില്‍ പോലും പോഷക സംഘടനകളുണ്ട്. പ്രവാസികളുടെ ആവശ്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയിലെത്തിക്കാന്‍ ഇവരെല്ലാം മത്സരിക്കുന്നുമുണ്ട്.
രാജ്യ സുരക്ഷയുമായി ബന്ധപ്പെടുത്തി അടിയന്തര ഘട്ടത്തില്‍ മര്‍ച്ചന്റ് നേവി ജീവനക്കാരെ രണ്ടാംനിര സുരക്ഷാ ഭടന്മാരായാണ് (Second Line of Defence) കണക്കാക്കുന്നത് . ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളില്‍ രാജ്യത്തിന് വേണ്ടി അന്ന് വീരമൃത്യു വരിച്ചത് 9000 കപ്പല്‍ ജീവനക്കാരാണെന്നത് ചരിത്രം. മര്‍ച്ചന്റ് നേവി ജീവനക്കാര്‍ക്ക് വേണ്ടി ദേശീയ തലത്തിലാണ് സംഘടനകള്‍ പ്രവര്‍ത്തിച്ചു വരുന്നത്. കപ്പലോട്ടക്കാര്‍ ഏറെയുള്ള കാസറകോട് ജില്ലയില്‍ കോട്ടിക്കുളത്ത്, പ്രാദേശിക തലത്തില്‍ സ്വന്തമായി ഓഫീസും കെട്ടിടവുമുള്ള ഇന്ത്യയിലെ ആദ്യത്തെ മര്‍ച്ചന്റ് നേവി ക്ലബ്ബ് നിലവിലുണ്ട്. മര്‍ച്ചന്റ് നേവി ജീവനക്കാരുടെ ക്ഷേമ പ്രവര്‍ത്തനങ്ങളുമായി മുന്ന് പതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മയാണിത്.

ലക്ഷത്തില്‍ പരം ഇന്ത്യക്കാര്‍ വിദേശ- സ്വദേശ കപ്പലുകളില്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു . അനാരോഗ്യം മൂലം ജോലിയില്‍ തുടരാന്‍ പറ്റാത്തവരും ജോലിയില്‍ നിന്ന് വിരമിച്ചവരുമടക്കം 20000- ത്തോളം പേര്‍ വേറെയുമുണ്ട്. ഇവരാരും യാതൊരു വിധ പെന്‍ഷനോ മറ്റു ക്ഷേമാനുകൂല്യങ്ങള്‍ക്കോ അര്‍ഹരല്ലെന്നതാണ് ചിന്തനീയമായ മറ്റൊരു വിഷയം.

കോവിഡും കപ്പലോട്ടക്കാരും

മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവരോടൊപ്പം നൂറുകണക്കിന് മലയാളികളാണിപ്പോള്‍ കോവിഡ് -19 ബാധിക്കാതെ തന്നെ വിവിധ കപ്പലുകളില്‍ സ്വയം ബന്ധിതരായിരിക്കുന്നത്. കരാര്‍ സമയം പൂര്‍ത്തിയാക്കി പകരക്കാരുടെ വരവും പ്രതീക്ഷിച്ച് ഇവര്‍ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളേറെയായി. ആറ് മുതല്‍ ഒമ്പത് മാസം വരെയാണ് പൊതുവെ കപ്പലോട്ടക്കാരുടെ കരാര്‍ വ്യവസ്ഥ. കോവിഡ് -19 നെ തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ നിയന്ത്രണങ്ങളില്‍ പെട്ട് ഇവരെല്ലാം അവരവരുടെ കപ്പലുകളില്‍ കുടുങ്ങികിടക്കുകയാണിപ്പോള്‍. കപ്പല്‍ കരയ്ക്കടുത്താല്‍ തന്നെ നിലവിലെ പ്രാദേശിക നിയന്ത്രണങ്ങള്‍ വേറെയും കുരുക്കായി അവരെ കാത്തിരിക്കുന്നു. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ത്യ അടക്കം ഒരു രാജ്യത്തും കപ്പലുകളില്‍ ‘ക്രൂ ചെയ്ഞ്ച് ‘ (ജീവനക്കാരെ മാറ്റല്‍) അനുവദിക്കുന്നില്ല. കരാര്‍ സമയം പൂര്‍ത്തിയാകുന്നതനുസരിച്ച് അനുയോജ്യമായ ഇടങ്ങളില്‍ ക്രൂ ചെയ്ഞ്ച് ഒരുക്കി ജീവനക്കാരെ അവരുടെ രാജ്യത്തേക്ക് ഫ്ളൈറ്റില്‍ എത്തിക്കുന്നതാണ് കപ്പല്‍ കമ്പനികളുടെ പതിവ് രീതി. ഇതെത്ര നാള്‍ ഇനിയും നീണ്ടുപോകുമെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കോവിഡ്-19 വ്യാപനത്തിനുള്ള സാധ്യത കപ്പലുകളില്‍ വിരളമാണ്. കപ്പല്‍ ഓടിക്കൊണ്ടിരുന്നാലും പുറം കടലില്‍ നങ്കുരമിട്ടു കിടന്നാലും ജീവനക്കാര്‍ വൈറസ് ബാധ ഏല്‍ക്കാതെ സുരക്ഷിതരായിരിക്കും. കരയേക്കാള്‍ സുരക്ഷിതം കപ്പല്‍ തന്നെയാണെന്ന് സാരം. ലോകം മുഴുവന്‍ കോവിഡ് -19 ഭീഷണിയിലാണെന്നതിനാല്‍ ഇപ്പോള്‍ രാവിലെയും വൈകുന്നേരവും ശരീര താപനില പരിശോധിക്കുന്നുവെന്ന് കപ്പലിലുള്ള ചിലരുമായി ബന്ധപ്പെട്ടപ്പോള്‍ ഈ ലേഖകന് മനസ്സിലാക്കാന്‍ സാധിച്ചു. പക്ഷേ ഇവരില്‍ ആര്‍ക്കെങ്കിലും കൊറോണ വൈറസ് ബാധയുടെ ലക്ഷണം കണ്ടെത്തിയാല്‍ തുടര്‍ നടപടികള്‍ ഏത് രീതിയിലായിരിക്കുമെന്ന ഭീതിയിലും ആശങ്കയിലുമാണ് അവര്‍. ഒരു കാരണവശാലും ആ കപ്പലിനെ തുറമുഖത്തെ ബെര്‍ത്തില്‍ പ്രവേശിപ്പിക്കില്ലെന്നു മാത്രമല്ല സംശയമുള്ള ആള്‍ക്ക് ചികിത്സ ലഭിക്കുമോയെന്നതും ആശങ്കയു ണര്‍ത്തുന്നുണ്ട്. മുന്‍ കരുതലെന്നോണം ഇത്തരത്തിലുള്ള കപ്പലുകളെ ഏതെങ്കിലും സൗകര്യപ്രദമായ തുറമുഖത്ത് സുരക്ഷിതമായെത്തിക്കാനുള്ള ഒരിടം ഐ.എം.ഒ.(International Maritime Organisation) ഇടപെട്ട് കണ്ടെത്തേണ്ടിയിരിക്കുന്നു. കപ്പല്‍
ജോലിക്കിടെ അപകടമോ മറ്റു വല്ല അസുഖമോ പിടിപെട്ടുപോയാലും ഇന്നത്തെ അവസ്ഥയില്‍ കരയില്‍ നിന്നുള്ള ചികിത്സ കിട്ടുമെന്നുള്ളതിന് എന്താണിപ്പോള്‍ ഉറപ്പ് ?

ഭക്ഷ്യ വസ്തുക്കള്‍

കപ്പലില്‍ ഒന്നോ രണ്ടോ മാസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ (provision- പ്രെവിഷന്‍) മാത്രം സംഭരിച്ചു വെക്കാറാണ് പതിവ്. അവ തീരാറായാല്‍ , നിലവിലെ സാഹചര്യത്തില്‍, തുറമുഖങ്ങളില്‍ നിന്ന് അവ സംഭരിക്കാനാവുമോ എന്ന ഭയം ജീവനക്കാര്‍ പങ്കുവെക്കുന്നുണ്ട്. വ്യാപകമായി കൊറോണ ബാധിച്ച രാജ്യത്തു നിന്ന് അവ വാങ്ങുന്നതും കരുതലോടെയാവണം. ഇങ്ങനെ ഒട്ടേറെ നൂലാമാലകളിലാണിപ്പോള്‍ കപ്പലോട്ടക്കാര്‍. ഇതൊന്നും പുറംലോകം അറിയുന്നുമില്ല.

കപ്പലില്‍ കയറാനാവാതെ കരയില്‍

കരാര്‍ പൂര്‍ത്തിയായിട്ടും നാട്ടിലെത്താനാവാതെ മാനസിക സമ്മര്‍ദ്ദത്തിലും സംഘര്‍ഷത്തിലും ആശങ്കയിലുമുള്ള കപ്പലോട്ടക്കാര്‍ കപ്പലിലും , ജോലിയില്‍ പ്രവേശിക്കാന്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുന്ന അത്രയും പേര്‍ യാതൊരു വരുമാനവുമില്ലാതെ കരയിലും കാത്തിരിപ്പു തുടരുകയാണിപ്പോള്‍. കൈയിലുള്ളതെല്ലാം തീര്‍ന്ന് നെടുവീര്‍പ്പോടെ ലോക്‌ഡൌണ്‍ എന്ന് തീര്‍ന്നു കിട്ടുമെന്ന ആകാംക്ഷയിലാണവര്‍. കപ്പലില്‍ കയറിയാലല്ലേ വേതനം കിട്ടുകയുള്ളൂ. ലോക് ഡൌണ്‍ ഇവിടെ അവസാനിച്ചാലും ക്രൂ ചെയിഞ്ചിനായി എത്തേണ്ട രാജ്യത്ത് അതിനായുള്ള നടപടിക്രമങ്ങള്‍ അനുകൂലമാകാന്‍ പിന്നെയും കുറേ മാസങ്ങള്‍ കാത്തിരിക്കേണ്ടിവരുമെന്ന ആശങ്കയും അവരെ അലട്ടുന്നുണ്ട് . ഇന്ത്യയിലെ തുറമുഖങ്ങളിലെത്തുന്ന കപ്പലുകളിലെങ്കിലും ക്രൂ ചെയ്ഞ്ച് നടത്താനുള്ള നടപടികളെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവണം .

പ്രതികൂലമായ കാലാവസ്ഥയോട് പൊരുതി ജോലിചെയ്യുന്നവരാണ് നാവികര്‍. വിരസതയോടൊപ്പം സാഹസികതയും സംഘര്‍ഷവും നിറഞ്ഞ ജോലിയാണത്. ലക്ഷ്യസ്ഥാനത്തേക്കുള്ള പ്രയാണത്തില്‍ കടലിലെ ഭീതിദമായ സാഹചര്യങ്ങള്‍ ഓരോ നാവികനും അവന്റെ ജോലിയുടെ ഭാഗമാണ്. അത് പക്ഷേ പുറംലോകം അറിയാറുമില്ല. കപ്പല്‍ ജോലിക്കാരെല്ലാം അമേരിക്കന്‍ ഡോളറില്‍ വേതനം പറ്റുന്ന ‘സമ്പന്ന’രാണെന്നാണ് പൊതുവെയുള്ളൊരു ധാരണ. ജോലിയില്‍ പ്രവേശിച്ചാല്‍ മാത്രമേ വേതനമുള്ളൂവെന്നതും അവധി നീണ്ടുപോയാല്‍ ജീവിതം ദുഷ്‌ക്കരമാണെന്നതും കപ്പലോട്ടക്കാരുടെ മാത്രം വിഷയമാണല്ലോ.

കരാര്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിയാല്‍ അന്നുമുതല്‍ വരുമാനം നിന്നുപോകുന്ന ജോലിയാണിത്. അവധിയില്‍ അലവന്‍സുപോലുമില്ല. ജോലിയില്‍ നിന്ന് വിരമിച്ചാല്‍ പെന്‍ഷന്‍ ആനുകൂല്യങ്ങളോ മറ്റു വരുമാനമോ ഇല്ലാത്ത ന്യുനപക്ഷ വിഭാഗമാണ് രാജ്യത്തെ രണ്ടാം നിര സുരക്ഷ ഭടന്മാരായ മര്‍ച്ചന്റ് നേവി ജീവനക്കാര്‍. കോവിഡ്-19 സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആനുകൂല്യങ്ങളും അലവന്‍സുകളും പ്രഖ്യാപിക്കുന്ന ഭരണകൂടം, രാജ്യത്തിന് കോടികളുടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന പ്രവാസികളായ കപ്പലോട്ടക്കാര്‍ക്ക് സാമൂഹ്യ ക്ഷേമപെന്‍ഷന്‍ പോലും അനുവദിക്കാതെ തീര്‍ത്തും അവഗണിക്കുകയാണ്. ആയുസ്സിന്റെ നല്ലൊരു ഭാഗം കടലില്‍ ചെലവഴിച്ച നാവികന്, ശേഷിച്ച കാലം ഭയാശങ്കകള്‍ മാത്രമാണ് കൂട്ടിന്. ജീവിതത്തിലേക്ക് തുഴഞ്ഞെത്താന്‍ സഹായിക്കേണ്ടവരാകട്ടെ പൂര്‍ണ്ണ നിസ്സംഗതയിലും.

പാലക്കുന്നില്‍ കുട്ടി
(കോട്ടിക്കുളം(കാസറകോട്) മര്‍ച്ചന്റ് നേവി ക്ലബ്ബിന്റ പ്രസിഡന്റാണ് ലേഖകന്‍)

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന വികാരം...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം പലിശയടച്ചാല്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന് പരീക്ഷണങ്ങള്‍...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പ്രവാസ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!