CLOSE
 
 
ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ പത്രാസുകളും.
 
 
 

ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ നിധിയില്‍ നിന്നും പണമെടുത്തു കൊടുത്തിട്ടുണ്ട്. 1983ലായിരുന്നു സി.എച്ച് എന്ന അതികായകന്റെ മരണം. കുടുത്ത പ്രമേഹമായിരുന്നു കാരണം. അന്ന് ഭാര്യക്കും ഉമ്മാക്ക് ജീവിതാന്ത്യം വരെ കഴിയാന്‍ പ്രതിമാസ പെന്‍ഷന്‍ തവണ മുടക്കാതെ വീട്ടിലെത്തിക്കണമെന്നും, അതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ നിന്നും എടുത്തു ചിലവാക്കാമെന്നും മന്ത്രിസഭാ തീരുമാനമുണ്ടായി.

കെ.എം ഷാജി നടത്തിയ പത്രസമ്മേളനം വലതു മുന്നണിയെത്തന്നെ പൊല്ലാപ്പില്‍ പെടുത്തിയിരിക്കുകയാണ്.
മുഖ്യമന്ത്രി ”തന്റെ കീഴിലുള്ള ദുരുദാശ്വാസ നിധിയിലെ പണമെടുത്ത് സി.പി.എം പ്രര്‍ത്തകരടക്കം ഉള്‍പെടുന്ന രാഷ്ട്രീയ കൊലപാതക കേസ് നടത്താന്‍ വക്കീല്‍ ഫീസു കൊടുത്ത് നിയമത്തെ വഞ്ചിച്ചു” ഇതാണ് പ്രധാന ആരോപണം. ഇത്തരം ആരോപമുയര്‍ത്താന്‍ പത്രക്കാരെ അരികില്‍ വിളിക്കുമ്പോള്‍ ഷാജിയോടൊപ്പം തന്റെ കൂട്ടുകാരന്‍ ഡോ.എം.കെ. മുനീറുമുണ്ടായിരുന്നു. അതെ പ്രതാപിയായ സി.എച്ച് മുഹമ്മദ് കോയയുടെ മകന്‍.

ദുരുതാശ്വാസ നിധിയില്‍ നിന്നും പണമെടുത്തു ചിലവഴിച്ചതിന്റെ കണക്കു വേണം. തന്നില്ലെങ്കില്‍ ജയിലില്‍ പോകാന്‍ തയ്യാറെടുക്കണമെന്ന മട്ടിലാണ് ഷാജിയുടെ ഭീക്ഷണി സ്വരം. ഷാജിയുടെ രോക്ഷ പ്രകടനം കണ്ടപ്പോള്‍ ഉളളില്‍ ചിരിവന്നുപോയി.

ഷാജിയുടെ പാര്‍ട്ടി നേതാവ്, മുന്‍മുഖ്യമന്ത്രി, പലതവണ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ നിധിയില്‍ നിന്നും പണമെടുത്തു കൊടുത്തിട്ടുണ്ട്. 1983ലായിരുന്നു സി.എച്ച് എന്ന അതികായകന്റെ മരണം. കുടുത്ത പ്രമേഹമായിരുന്നു കാരണം. അന്ന് ഭാര്യക്കും ഉമ്മാക്ക് ജീവിതാന്ത്യം വരെ കഴിയാന്‍ പ്രതിമാസ പെന്‍ഷന്‍ തവണ മുടക്കാതെ വീട്ടിലെത്തിക്കണമെന്നും, അതിനാവശ്യമായ തുക മുഖ്യമന്ത്രിയുടെ ദുരുതാശ്വാസ നിധിയില്‍ നിന്നും എടുത്തു ചിലവാക്കാമെന്നും മന്ത്രിസഭാ തീരുമാനമുണ്ടായി. 25-10-1983ലെ മന്ത്രിസഭാ യോഗത്തിന്റേതായിരുന്നു തീരുമാനം. അക്കാലത്ത് മുനീര്‍ വിദ്യാര്‍ത്ഥി. കര്‍ണാടക സംസ്ഥാനത്തിലെ മംഗലൂരുവില്‍ പഠിക്കുന്നു. പഠിക്കുന്ന മുനീറിനും ചിലവുണ്ടാകുമല്ലോ. ആ ചിലവും സര്‍ക്കാര്‍ വഹിക്കണമെന്നു പറയാന്‍ കൂടി മന്ത്രിസഭ മടിച്ചിച്ചില്ല. അങ്ങിനെ പഠിച്ച് ഡോക്റ്ററായി ഒടുവില്‍ രാഷ്ട്രീയത്തിലെത്തിപ്പെട്ട നേതാവാണ് ഇന്നത്തെ മുന്‍മന്ത്രി കൂടിയായ ഡോ.എം.കെ. മുനീര്‍. സി.എച്ചിന്റെ കുടുംബത്തിനു മാത്രമല്ല, കേരളത്തിലെ നിയസഭയിലെത്തിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടാല്‍ ജീവിതം വഴിമുട്ടിയ മുന്‍ മന്ത്രി കെ.ടി. ജോര്‍ജ്ജിനും, ടി.കെ. ദിവാകരന്‍ എം.എല്‍.എക്കും ദുരിതാശ്വാ നിധിയില്‍നിന്നും പണമെടുത്തു സഹായിച്ച ചരിത്രം നമ്മുടെ നിയസഭക്കുണ്ടായിട്ടുണ്ട്. അതിപ്പോഴും തുടരുന്നു.

എം.എല്‍.എ ആയിരിക്കേ മരിച്ചു പോയതും, കിടപ്പാടം സഹകരണ ബാങ്കില്‍ പണയപ്പെട്ടു പോയത് തിരിച്ചെടുക്കാനാകതെ കിടപ്പാടം നഷ്ട്ടപ്പെടുമെന്ന് കണ്ടപ്പോള്‍ മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധി സഹായത്തിനെത്തിയ ചരിത്രം നിലവിലെ മന്ത്രിസഭയിലുമുണ്ടായത് ഓര്‍ക്കുമല്ലോ. കേസിനു വേണ്ടി നിധിയെടുത്തു വിത്തുകുത്തി വിറ്റു എന്ന വാദം പൊളിഞ്ഞപ്പോള്‍ പിന്നെ ഷാജി പറയുന്നത് ദുരിതാശ്വാസ നിധിയെടുത്ത് വകമാറ്റിയെന്നാണ്. ദുരിതാശ്വാസത്തിന്റെ കരാര്‍പ്പണി എല്‍പ്പിച്ചവരില്‍ നിന്നും പണി തീരാത്ത് കൊണ്ട് കൊടുത്തു തീര്‍ക്കാന്‍ സാവകാശമുള്ള പണം ട്രഷറിയിലേക്ക് മാറ്റിയിട്ടുണ്ട്. അവ സമയത്തു തന്നെ തിരിച്ചേല്‍പ്പിച്ചിട്ടുമുണ്ട് എന്നതാല്ലാതെ അരുതാത്തത് ഉണ്ടായിട്ടില്ലെന്ന് ധനകാര്യമന്ത്രി തോമസ് ഐസക്ക് നേരത്തെ തന്നെ കേരളത്തെ ബോധിപ്പിച്ച സംഗതിയാണ്. ഷാജി വീണ്ടും വീണ്ടും തുറന്നു വെച്ച് വിഴുപ്പലക്കുന്നത് സി.പി.എമ്മിന്റെ കൊലകേസ് നോക്കാന്‍ പണമെടുത്തു ചിലവഴിച്ചു എന്നാണ. ഈ ആക്ഷേപം ഇടതുപക്ഷ മുന്നണിയും ഗൗരവത്തിലെടുത്തിരിക്കുകയാണ്. വിവാദമാണ് ഷാജിയുടെ ലക്ഷ്യമെങ്കില്‍ സോഷ്യല്‍ മീഡിയ ഇപ്പോള്‍ തന്നെ അതേറ്റെടുത്തു കഴിഞ്ഞു.

ഷാജിയുടെ പത്രസമ്മേളനം ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഈ കുറിപ്പുകാരനു തോന്നിയത് മറ്റൊരു തമാശയാണ്.

സി.എച്ച് മരിച്ചതിനേത്തുടര്‍ന്ന് മകന് സര്‍ക്കാര്‍ ചിലവിനു കൊടുത്ത് പഠിപ്പിക്കുന്ന 1983ല്‍ നടന്ന ഒരു രസകരമായ സംഭവം ഓര്‍മ്മയില്‍ വരുന്നു. എന്റെ രാഷ്ട്രീയ ഗുരു കൂടിയായ കൃഷ്ണന്‍ മണിയാണിയാണിയാണ് താരം. അന്നൊരിക്കല്‍ ഏതോ ഒരു റവന്യൂ കാര്യത്തിനായി കൃഷ്ണന്‍ മണിയാണി പനയാല്‍ വില്ലേജ് ആഫീസറെ കണ്ടു.

”ഇരുചെവിയറിയാതെ ശരിയാക്കിത്തരാം. പക്ഷെ ചിലവുണ്ട്.” ആഫീസര്‍ ചെവിയില്‍ പറഞ്ഞു.

വില്ലേജ് ഓഫീസറുമായി ഉണ്ടാക്കിയ വാക്കുകരാര്‍ ഉറപ്പിച്ച് കൃഷ്ണന്‍ മണിയാണി മടങ്ങി.
പറഞ്ഞ സമയത്ത് തന്നെ നേരിട്ട് ചെന്ന് കൈയ്യോടെ സമ്മാനത്തുക ഏല്‍പ്പിക്കുകയും ചെയ്തു.
എന്നാല്‍ ഗതികേടെന്നല്ലാതെ എന്തു പറയാന്‍?
ഒരാഴ്ച്ചയോടെ ഉദ്യോഗസ്ഥന്‍ സ്ഥലം മാറ്റം കിട്ടി തിരുവന്തപുരം ജില്ലയിലേക്ക മുങ്ങി.

ഈ സംഭവം കഴിഞ്ഞ് ഏതാണ് ഒരു വര്‍ഷം കഴിഞ്ഞിരിക്കണം. ഞാനും കൃഷ്ണന്‍ മണിയാണിയും അമീര്‍ ബസില്‍ തച്ചങ്ങാട് വഴി കാഞ്ഞങ്ങാടിലേക്ക് പോവുകയായിരുന്നു.
ആശ്ചര്യം.
ബസില്‍ നമ്മുടെ ഉദ്യോഗസ്ഥനിരിക്കുന്നു. തച്ചങ്ങാട് കള്ളു ഷാപ്പിനടുത്തുള്ള സ്റ്റോപ്പില്‍ ഉദ്യോഗസ്ഥന്‍ ഇറങ്ങിയപ്പോള്‍ കൃഷ്ണന്‍ മണിയാണിയും ഇറങ്ങി. കൂട്ടത്തില്‍ ഞാനും.

”സാറെ,സാറെ….”

പിറകില്‍ നിന്നും നീട്ടിവിളിച്ച് സ്വയം പരിചയപ്പെടുത്തി. ചുണ്ടിലെന്നും ഒളിപ്പിച്ചു വെച്ചിരിക്കുന്ന ചെറുചിരി പുറത്തേക്കെടുത്ത് അദ്ദേഹം പറഞ്ഞു.

”അന്ന് തന്നത് കൈപ്പറ്റിയതിനു ശേഷം ഇരുചെവിയറിയാതെ അങ്ങ് മുങ്ങുകയായിരുന്നു അല്ലെ. ഇതു ബല്ലാത്ത ചതിയായിപ്പോയി സാറെ. എന്നോട് ഇത് ബേണ്ടായിരുന്നു”.

ഉദ്യോഗസ്ഥന്‍ സ്ഥാനക്കയറ്റം കിട്ടി മേലാപ്പീസറായി ഇവിടേക്കു തന്നെ വീണ്ടും വന്നു ചേര്‍ന്നിരിക്കുകയാണ്.

കൃഷ്ണന്‍ മണിയാണി അദ്ദേഹത്തോട് വളരെ താഴ്മയോടെ പറഞ്ഞു.
അന്ന് തന്നത് മുഴവനും തന്നിലേലും വേണ്ട, പകുതിയെങ്കിലും തിരിച്ചു തരണം സാറെ… നാട്ടിപ്പണിയൊന്നും നടന്നിട്ടില്ല, പിരിവില്ല. വലിയ ബുദ്ധിമുട്ടിലാണ്.

ഉദ്യോഗസ്ഥന്‍ ഉടുത്ത മുണ്ടില്‍ മുള്ളിയതു പോലെയായിപ്പോയി. കെ.എം. ഷാജി ഫെയ്സ് ബുക്കില്‍ പോസ്റ്റിട്ടത് പിണറായി നീട്ടിവായിച്ചപ്പോള്‍ ഷാജി എത്തിച്ചേര്‍ന്ന അവസ്ഥയും ഏതാണ്ട് ഇതുപോലായിരിക്കണം.
അക്കാലത്ത് എം.പി. നാരായണപ്പിള്ള ബോംബൈയിലായിരുന്നു താമസം. ഇടക്കിടെ കത്തെഴുതും. നേരിട്ടറിയില്ലെങ്കിലും നല്ല ബന്ധമായിരുന്നു.
പലതും എഴുതുന്നതിനിടയില്‍ നാരായണപിള്ള സാറിന് ഈ മഹാസംഭവവും ഞാനെഴുതി. ഒരു രസത്തിന്. എങ്കിലും മറ്റൊരു ലക്കം കലാകൗമുദിയില്‍ പിള്ളസാറിന്റെ സ്ഥിരം പംക്തിയില്‍ ഇങ്ങനെ അച്ചടിച്ചു വന്നു.

”ഒരു ലജ്ജയുമില്ലാതെ ഉദ്യോഗസ്ഥ തലം മുതല്‍ രാഷ്ട്രീയ നേതൃത്വം വരെ സത്യത്തിനെതിരെ നിലകൊള്ളുന്നു. പറഞ്ഞവ ഉടന്‍ വിഴുങ്ങുന്നു. നന്മയുടെ മഹത്വത്തിനു കൈവിലങ്ങു വീഴുന്നു.
‘നമ്മുടെ സംസ്ഥാനത്തിലെ കാര്യം തന്നെ എടുക്കാം. ഇടതു മുന്നണി ഭരിച്ചാലും വലതു മുന്നണി ഭരിച്ചാലും അഴിമതി അഴിമതിയായി തുടരുന്നു. അഴിമതിയില്‍ മറിയുന്ന കാശ് കേരളത്തിന്റെ ബഡ്ജറ്റ് തുകയേക്കാള്‍ ഏറെ വരും. ആകെ ഞാന്‍ കണ്ടിട്ടുള്ള ഒരു വ്യത്യാസം വലതു മുന്നണിക്കാരന്് കാശു കൊടുത്താല്‍ കാര്യം നടക്കും. ഇടതു മുന്നണിക്കാരന്് കാശു കൊടുത്താല്‍പ്പോലും കാര്യം നടന്നു കിട്ടിയെന്ന് വരില്ല.”
(കലാകൗമുദി)

പിള്ള പറഞ്ഞത് ശരിയാണ്. ആരോപണം ഉന്നയിക്കാന്‍ എളുപ്പം അത് തെളിയിക്കാനാണല്ലോ പാട്.
പിള്ള ആ കുറിപ്പില്‍ മറ്റൊന്നു കൂടി എഴുതി. പാപം ചെയ്യാത്തവരുണ്ടോ ഉണ്ടെങ്കില്‍ അവര്‍ മാത്രം കല്ലെടുത്തെറിയട്ടെ.
പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ...

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ...

നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?...

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ പത്രാസുകളും.

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ...

ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍...

ഇവിടെ പരാമര്‍ശം ജില്ലയിലെ ജനപ്രതിനിധികളേക്കുറിച്ചു തന്നെ. എന്‍.എ.നെല്ലിക്കുന്നും, കെ.കുഞ്ഞിരാമനും നാം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!