CLOSE
 
 
തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ പ്രതീക്ഷയുമായി ഉദുമ എം.എല്‍.എ
 
 
 

ഇവിടെ പരാമര്‍ശം ജില്ലയിലെ ജനപ്രതിനിധികളേക്കുറിച്ചു തന്നെ. എന്‍.എ.നെല്ലിക്കുന്നും, കെ.കുഞ്ഞിരാമനും നാം വിജയിപ്പിച്ചയച്ച എം.എല്‍.എമാരാണല്ലോ. അഡ്വ. ശ്രീകാന്താകട്ടെ നിലവില്‍ ജില്ലാ പഞ്ചായത്ത് അംഗവും.

കുറച്ചു കാലം മുമ്പ്, ഈ കുറിപ്പുകാരന്റെ ചെറുപ്പത്തില്‍.

അന്ന് ഉദുമയില്‍ (ഇന്നത്തെ ഉദുമാ വില്ലേജ് ആഫീസിന് സമീപത്തായി) ഖാദി നൂല്‍ ഉല്‍പ്പാദന കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉല്‍ഘാടനം ചെയ്യാന്‍ നടി ശോഭന വന്നിരുന്നു. ഇന്നത്തെ നടി ശോഭനയല്ല, അന്നത്തെ ശോഭന. ശോഭനയും നടന്‍ രാഘവനും അഭ്രപാളിയില്‍ കസറുന്ന കാലം. വെങ്കിട്രമണ ടാകീസില്‍ (ഇന്നത്തെ രജീസ് ടാകീസ്) പി.എന്‍.മേനോന്റെ ചെമ്പരത്തി എന്ന സിനിമ നിറഞ്ഞാടുന്നു. വൈകുന്നേരം അഞ്ചിനായിരുന്നു പരിപാടി. ‘ചക്രവര്‍ത്തിനി നിനക്കു ഞാനെന്റെ ശില്‍പ്പ ഗോപുരം തുറന്നു’ എന്ന പാട്ട് ഉച്ചഭാഷിണിയിലൂടെ ഒഴുകി വരുന്നു. അന്തരീഷം ശോഭനമയം. രംഗം കൊഴുപ്പിക്കാനായി സി.രാഘവന്‍ (ശിവരാം കാരന്തിന്റെ ചിരസ്മരണ എന്ന നോവലിന്റെ മലയാള പരിഭാഷകന്‍, കോണ്‍ഗ്രസ് നേതാക്കളായ സി.മാധവന്‍, സി.കെ. ശ്രീധരന്‍ തുടങ്ങിയവര്‍ മുന്‍ നിരയില്‍ത്തന്നെയുണ്ട്.

ചുറ്റും വലിയ ആള്‍ക്കൂട്ടം. റെയില്‍വേ ട്രാക്കിനു കുറുകെവരെ ജനം. വല്ലാത്ത തിക്കും തിരക്കും. ശോഭനയെ നേരിട്ട് കണ്ട് കണ്ണും മനവും കുളുര്‍പ്പിക്കാന്‍ ഞങ്ങള്‍ കുട്ടികള്‍ മാത്രമല്ല, വയോധികര്‍ വരെ നിരനിരയായുണ്ട്. ഉത്കണ്ഠയുടെ മര്‍മ്മര നിമിഷങ്ങള്‍. ഒടുവില്‍ അരമണിക്കൂര്‍ വൈകി ശോഭനയെത്തി. കാമത്തിന്റെ അര്‍ദ്ധാന്ധകാരം വഴിഞ്ഞൊഴിയുന്ന കണ്ണുകള്‍ അവിടെയെല്ലാം വഴിഞ്ഞൊഴുകി. സുവര്‍ണ്ണപ്രഭ തൂകികൊണ്ട് അവര്‍ ആളുകളുടെ ഇടയിലൂടെ പുഞ്ചിരി പൊഴിച്ചു കൊണ്ടു നടന്നു നീങ്ങി. ജനം താരത്തെ മതിവരുവോളം കണ്ടു. പക്ഷേ ചിലര്‍ക്കു കണ്ടാല്‍ മാത്രം പോര, ചൂണ്ടുവിരല്‍ നീട്ടിക്കൊണ്ടാണ് അവരുടെ നില്‍പ്പ്. അവര്‍ക്ക് ഒന്ന് തൊടണം. ശോഭന ഇതൊന്നും തന്നെ അറിയാതേയും ശ്രദ്ധിക്കാതേയും ഉയര്‍ത്തിക്കെട്ടിയ സ്റ്റേജിലേക്ക് നടന്നു നീങ്ങി. ഒരു വേള സ്പര്‍ശിച്ചവര്‍ ആഹ്ലാദത്തിന്റെ പുളകമണിഞ്ഞ് വളരെക്കാലം കഴിഞ്ഞു കൂടിയിരിക്കാം. സ്പര്‍ശം സൗമ്യമായതു കൊണ്ടാവാം താരം അതറിയാതിരുന്നത്. നേരേമറിച്ച് അല്‍പ്പം മര്‍ദ്ദത്തോടു കൂടിയുള്ള സ്പര്‍ശമായിരുന്നെങ്കിലോ? നടി അതറിയും. കണ്ണുരുട്ടും. നിയമപാലകന്‍ അയാളെ തൂക്കിയെടുത്തുകൊണ്ടു പോകും. ചിലപ്പോള്‍ പോലീസിന്റെ കൈത്തഴമ്പ് അയാളില്‍ പതിഞ്ഞെന്നു വരും.

അതെ. സ്പര്‍ശനം പലവിധമുണ്ട്. കഠോരമാവരുത്. റോസാപ്പൂവിന്റെ ഞെട്ടില്‍ പതുക്കെ തൊട്ടു നോക്കു… അത് അതിന്റെ പൂമ്പൊടി കൊണ്ട് തൊട്ടവനെ തഴുകും. വണ്ട് തേന്‍ കുടിക്കാന്‍ പൂവിലിരിക്കുന്നത് പൂ പോലുമറിയാതെയാണ്. അമര്‍ത്തിത്തൊട്ടാല്‍ പൂവിനു നോവും. അവ തന്റെ മുള്ളുകൊണ്ട് കോറിയെന്നു വരും. ആശാരി ഉളി തേച്ചിട്ട് അതിന്റെ മൂര്‍ച്ച നോക്കുന്നതു കണ്ടിട്ടില്ലെ? അല്‍പ്പം അമര്‍ത്തിയാല്‍ കൈമുറിയും. ചോര വരും.

ഏതിനെയും സൗമ്യമായി മാത്രമെ സ്പര്‍ശിക്കാവു. ഇല്ലെങ്കില്‍ വിവരമറിയും. ജനപ്രതിനിധികള്‍ക്ക് അടക്കം ഇത് പാഠമാകേണ്ടതാണ്.ഈ ഗുണപാഠം മനസിലാകാതെയായരിക്കണം തെക്കിലെ ടാറ്റാ ആശുപ്ത്രി വിഷയത്തില്‍ നെല്ലിക്കുന്ന് ഇടപെട്ടത്. തെക്കില്‍ വില്ലേജിലെ ചട്ടഞ്ചാലിനടുത്ത് ടാറ്റാ കമ്പനിയുടെ ഒരു ആശുപത്രി വരുന്നുവെന്ന ഖ്യാതി ഇപ്പോള്‍ വിവാദത്തിമിര്‍പ്പിലാണ്. ആശുപത്രിക്ക് പാരയുമായി മംഗലാപുരത്തെ മരുന്നു ലോപികള്‍ കൂടെത്തന്നെയുണ്ടെന്ന കാര്യവും പരസ്യമായ രഹസ്യമാണ്. ഇവിടെ എങ്ങനെയെങ്കിലും ആശുപത്രി വന്നു കാണണമെന്ന് മനസാ വാചാ കര്‍മ്മണാ ആഗ്രഹിക്കുന്ന മന്ത്രിയാണ് ഇ. ചന്ദ്രശേഖരന്‍. കൂടെ നടന്ന് ടാറ്റാക്കാര്‍ക്ക് ചായയും പരിപ്പു വടയും വാങ്ങിക്കൊടുത്ത് മന്ത്രിക്ക് മടുത്തു. മന്ത്രി പണ്ട് ചെമ്മനാട് പഞ്ചായത്ത് മെമ്പറായിരിക്കുന്ന കാലത്ത് ചട്ടഞ്ചാലുകാരോടു യുദ്ധം ചെയ്ത് സര്‍ക്കാരിലേക്ക് വരവിട്ട ഭൂമിയുമായി ഇതിനു പൊക്കിള്‍ക്കൊടി ബന്ധമുള്ളത് നമുക്കറിവുള്ളതാണല്ലോ.

സംഭവം ഇങ്ങനെയൊക്കെ പുരോഗമിക്കുന്നതിനിടയിലാണ് ബി.ജെ.പി ജില്ലാ പ്രസിഡണ്ടിന്റെ ഒരു കിടിലന്‍ പ്രസ്ഥാവന വരുന്നത്. ആശുപത്രി വരുന്നതില്‍ എന്‍.എ. നെല്ലിക്കുന്ന് എം.എല്‍എക്ക് കണ്ണുകടിയത്രെ. എം.എല്‍.എ മംഗലാപുരം ലോബിയുടെ ശിങ്കിടിയാണത്രെ. ടാറ്റാ വിവാദം കൊഴുക്കുന്നതിനിടയിലാണ് മറ്റൊരു വാര്‍ത്ത കൂടി മുന്നില്‍ വന്നു ചാടുന്നത്. കെ.കുഞ്ഞിരാമന്‍ എം.എല്‍.എയാണ് ഇവിടെ താരം. ജില്ലാ കലക്റ്റര്‍ സജിത് ബാബുവിന്റേയും, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അദ്ധ്യക്ഷ ഗൗരിക്കുട്ടിയോടൊപ്പം എം.എല്‍.എ നില്‍ക്കുന്ന ഫോട്ടോ പത്രത്തിലും വന്നു. പെരിയയിലും മുളിയാറും പുതിയ ഡയാലിസ് സെന്റര്‍ വരുന്നുണ്ടത്രെ. അതിനായി എം.എല്‍.എ തന്റെ തനതു ഫണ്ടില്‍ നിന്നും ഒരു കോടി രൂപ നീക്കി വെച്ചതായി പത്രം എഴുതി. ആളുകള്‍ കൈയ്യടിച്ചു.

എന്‍.എ നെല്ലിക്കുന്ന് വിഷയത്തെ തൊട്ടത് പൂവിനെ ഞെക്കിക്കൊല്ലും മട്ടിലാണ്. ജനത്തിന്റെ കൈത്തഴമ്പ് അതോടെ അദ്ദേഹമറിഞ്ഞു. കെ.കുഞ്ഞിരാമന് മൃദലമായി തൊടാനറിയാം. കൈയ്യില്‍ മുള്ളു കൊണ്ടില്ലെന്നു മാത്രമല്ല, പുമ്പൊടിയേറ്റു കിടന്നു. ഈ സംഭവമെല്ലാം തുടര്‍ ചര്‍ച്ചയായാല്‍ ഒരു വട്ടം കൂടി എം.എല്‍.എയാവാനുള്ള സാധ്യത കെ. കുഞ്ഞിരാമനില്‍ തെളിഞ്ഞു കാണുമ്പോള്‍ നെല്ലിക്കുന്നിനെ തേടിയെത്തുന്നത് ജനത്തിന്റെ കൈത്തഴമ്പാണ്.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത് പിണറായിക്കെതിരെ ദയാവധത്തിനു...

സ്വപ്നാസുരേഷിന്റെ ഫോട്ടോ മോര്‍ഫ് ചെയ്ത്...

അസത്യം പ്രചരിപ്പിക്കുന്നതു കൊണ്ടുള്ള വേദന താല്‍ക്കാലികമാണെന്നും, സത്യം നിത്യപ്രകാശമാണെന്നും അസത്യം...

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വായ് നോക്കിയാണോ ശിവശങ്കരന്‍ ഐ.എ.എസ്

വിവാഹത്തിനു മുമ്പോ പിമ്പോ ആകട്ടെ. എത്ര തലനരച്ചവനായാലും ശരി, പെണ്ണുങ്ങളോട്...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

രാഷ്ട്രീയക്കാരേക്കുറിച്ച് എഴുതുമ്പോള്‍...

എഴുത്തുകാരന്‍ എങ്ങനെ ജീവിച്ചാലെന്ത്? ആര്‍ക്ക് എന്തു ഛേതം? എഴുത്തു നന്നായാല്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു പരിചയപ്പെടുത്തിയ ബാലന്‍...

തെയ്യം കലയെ ഈ നൂറ്റാണ്ടിനു...

ആധുനിക കാലത്തെ തെയ്യം കലയുടെ ശില്‍പ്പി ശ്രീ ബാലന്‍ പണിക്കര്‍...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു; എന്താണ് ഈ...

നിള അമ്പലത്തറ ആത്മഹത്യ ചെയ്തു;...

യുവകവി. ചിത്രശാരന്‍, വിനീത് (32) (നിള അമ്പലത്തറ) ആത്മഹത്യ ചെയ്തു....

Recent Posts

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക്...

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ്...

കാസറഗോഡ് ജില്ലയില്‍ 152 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

കാസറഗോഡ്; ഇന്ന് (ആഗസ്റ്റ് ആറ്) ജില്ലയില്‍ 152 പേര്‍ക്ക്...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ...

കള്ളാര്‍ പഞ്ചായത്തിലെ കുടുംബൂരില്‍ അമ്മയ്ക്കും മകനും കോവിഡ്; കൊട്ടോടിയില്‍ നിന്നും...

രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ കുടുംബൂരില്‍ അമ്മയ്ക്കും...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി...

മടിക്കൈ : തെക്കന്‍...

മടിക്കൈയുടെ ആദ്യ ഐഎസുകാരനായി സി ഷഹീന്‍; രണ്ടാം ശ്രമത്തില്‍ ഐഎഎസില്‍...

മടിക്കൈ : തെക്കന്‍ ബങ്കളം എ.എം.നിവാസിലെ സി.ഷഹീന്‍ ഇനി...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക്...

നീലേശ്വരം : മടിക്കൈയില്‍...

മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് കോവിഡ് കാനത്തുംമൂലയില്‍ ഇന്ന് സ്രവ...

നീലേശ്വരം : മടിക്കൈയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കു കോവിഡ്....

Articles

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര...

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം...

കേരള രാഷ്ട്രീയത്തിലെ പെണ്‍വിഷയങ്ങള്‍:ഒടുവിലത്തെ ഇര പിണറായി സര്‍ക്കാര്‍

നേര്‍ക്കാഴ്ച്ചകള്‍... കേരളം രൂപകൊണ്ടശേഷം മുഖ്യമന്ത്രിയായി സ്ഥാനമേറ്റ പല പ്രമുഖരും...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ......

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും,...

രാമായണമാസം പിറന്നു. ആടിയും വേടനുമില്ലാതെ... പിതൃക്കള്‍ക്ക് ബലിയില്ലാതെ കള്ള കര്‍ക്കടകം

നേര്‍ക്കാഴ്ച്ചകള്‍....  ഈസ്റ്ററും, വിഷുവും, റംസാനും കവര്‍ന്നെടുത്ത കോവിഡ് ഇതാ...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം...

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍...

തൊഴിലില്ല, കൈയ്യില്‍ കാശില്ല, ജനം വറുതി തിന്ന് ജീവിക്കുന്നു.

നേര്‍ക്കാഴ്ച്ചകള്‍... കാലത്ത് എഴുന്നേറ്റാല്‍ ഉടന്‍ കേള്‍ക്കുന്നത് ഇന്ധനവില വര്‍ദ്ധിച്ചതിനേക്കുറിച്ചാണ്....

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ...

പാര്‍ട്ടിക്കുള്ളിലെ പടലപിണക്കം രാജന്‍ പെരിയ രാജിയിലേക്ക്; ഗീതാ കൃഷ്ണനോട് കൊമ്പു...

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉദുമാ മണ്ഡലം പ്രസിഡണ്ട് രാജന്‍ പെരിയ...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം;...

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല...

തെരെഞ്ഞെടുപ്പടുക്കാറായി ഡിസി.സി യോഗത്തില്‍  തെറിയഭിഷേകം; വനിതാ ഭാരവാഹികളെ കെ.പി.സിസി നിശ്ചയിക്കും

രാഷ്ട്രീയക്കാര്‍ക്കുള്ള ബുദ്ധി പല വിധത്തിലാണെങ്കിലും പ്രധാനമായും രണ്ടു വിധത്തിലാണ്....

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...?...

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു...

ഇനിയെങ്കിലും തളിര്‍ക്കുമോ മുതിയക്കാല്‍ വയല്‍...? കര്‍ഷക പ്രസ്ഥാനങ്ങളോട് ഹൃദയപൂര്‍വ്വം

'സര്‍ക്കാര്‍ സ്വന്തമാണ്. പ്രസ്ഥാനത്തിനു വേണ്ടി മരിക്കാന്‍ തയ്യാറുള്ള ജനം...

error: Content is protected !!