CLOSE
 
 
തെയ്യം പാമ്പ്;പൂഴി വാരിവിതറിയതു പോലെ ആകാശത്ത് വെട്ടുകിളികള്‍
 
 
 

സൗദിയിലെത്തി ഇത് ആറാം വര്‍ഷം. ഇതേ വരെ ഒരു രോഗവും വന്നിട്ടില്ല. ഐസുലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച് ഇത് പത്താം നാള്‍. ജിവിതവും മരണവും തമ്മിലുള്ള ദ്വന്ദ്വയുദ്ധം. ഇതിനുമുമ്പ് കണ്ടിട്ടില്ല, ഇവിടെ ഇത്രയധികം വെട്ടുകിളികളെ. എന്തിനിവരിങ്ങനെ ഇരച്ചു കയറുന്നു? പോലീസ് വാനിന്റെ പിന്നിലിരുന്ന് അയാള്‍ ഓര്‍ത്തു.

സ്‌കൂള്‍ അടച്ചാല്‍ പിന്നെ അമ്മവീട്ടിലായിരിക്കും. വീട്ടുമുറ്റത്തെ കപ്പായിമാവ് തരുന്ന തേന്‍ നുണഞ്ഞുണരുന്ന കാലം. എത്ര ഈമ്പിയാലും മതിവരാത്ത മാങ്ങയണ്ടി. ഞാന്‍ ഈമ്പിയതിനു ശേഷം അനുജന്മാര്‍ക്ക്. ഒടുവില്‍ മാത്രം അയല്‍പ്പക്കത്തെ സുഗന്ധിക്ക്. ആണ്‍പിള്ളേര്‍ക്കാണ് മുന്‍ഗണന.

വീടിന് കിഴക്ക് പാറത്തോട്. പാദസരം കെട്ടി കവിത പാടി കലപിലാന്ന് അവള്‍ ഒഴുകിക്കൊണ്ടേയിരിക്കും. ചുറ്റിനുമുള്ള ഈറ്റക്കാടുകള്‍ അവയുടെ ഇലകള്‍ കൂട്ടിയിട്ട് പരവതാനി വിരിക്കും. ഇടക്കു മാത്രം ഒളിഞ്ഞു നോക്കാറുള്ള സൂര്യന്‍ അരുവിക്കുള്ളിലെ വെള്ളാരംകല്ലിനെ വെയിലില്‍ കുളുപ്പിക്കും. ഇന്ന് അവിടെ ഈ പാറത്തോടും കപ്പായിമാവും ഇല്ല. രണ്ടും കൈമോശം വന്നിരിക്കുന്നു.

വലിയമ്മയുടെ വീട്ടിലെത്തിയാല്‍ കാലത്തെഴുന്നേല്‍ക്കും. രാത്രിയെ മൂടിവെക്കുന്ന കൂടമഞ്ഞിനെ വകഞ്ഞു മാറ്റാന്‍ വെയില്‍ പെടാപാടു പെടുത് കാണാന്‍ കാത്തിരിക്കും. മുറ്റത്തെ വയല്‍ കരയിലൂടെ സുഗന്ധി പാലുമായി ഓടി വരുന്നത് കാണാന്‍ അന്നേ കൗതുകമായിരുന്നു. കോറത്തുണി കൊണ്ട് അവളുടെ അമ്മ തയ്ച്ച സിമ്മീസിട്ടു അവളെ കാണാന്‍ വല്ലാത്ത ചന്തമായിരുന്നു. പാല്‍ പാത്രം ഇറയത്ത് വെച്ച് അവള്‍ ഒതുങ്ങി നില്‍ക്കുന്നത് കാണാന്‍ അതിനേക്കാള്‍ ചന്തം.

കാലത്തെഴുന്നേറ്റ് അരുവിയിലേക്കോടും മുമ്പ് വല്യമ്മ കയര്‍ക്കും.
നിക്കടാ ആവിടെ. തണുപ്പിനെ തോല്‍പ്പിക്കാന്‍ വല്യമ്മ മാറിയില്‍ കെട്ടിയിരുന്ന കുണ്ടാച്ചം എന്ന കമ്പിളിതോര്‍ത്ത് അഴിച്ച് പുതപ്പിച്ചു തരും. വല്യമ്മയുടെ വീണ മാറിടം നഗ്‌നമായി കാണുമ്പോള്‍ നാണം തോന്നും.

വല്യമ്മ പഴയ ഭസ്മക്കൊട്ടയില്‍ നിന്നും നിവര്‍ന്നെടുത്തു തന്ന ഉമിക്കരിയും കൊണ്ട് ഓടും. കമ്പിളിയേയും വകഞ്ഞു മാറ്റി കുളിര് ദേഹത്തെ ആക്രമിക്കും. രോമകൂപങ്ങള്‍ എഴുന്നേറ്റു നില്‍ക്കും. ഉപ്പുകട്ടയും, ഉണക്കിപ്പൊടിച്ച വേപ്പിലയും ചേര്‍ത്ത ഉമിക്കരി കൊണ്ട് പല്ലു തേച്ച് പാറത്തോട്ടില്‍ നിന്നും മുഖം കഴുകും. ഈര്‍ക്കല വളച്ച് നാവു തുടക്കും.

അന്ന് ഒരത്യപൂര്‍വ്വ കാഴ്ച്ച കണ്ടു. സ്വര്‍ണത്തിളക്കമുള്ള, അമ്മയുടെ കഴുത്തിലെ പിരിയുള്ള സ്വര്‍ണച്ചരടു പോലെ, ഒരടി മാത്രം നിളം വരുന്ന പാമ്പ്.

പേടിച്ചു പോയി.

ആര്‍ത്തുവിളിച്ചു. ശബ്ദം പുറത്തേക്ക് വരുന്നില്ല. ചിലമ്പിച്ച ശബ്ദം കേട്ട് അമ്മ ഓടി വന്നു.
തെയ്യംപാമ്പ്.
ഒന്നല്ല, നൂറുകണക്കിന് തെയ്യം പാമ്പുകള്‍.
അമ്മ അടുക്കളയിലേക്ക് ഓടിച്ചെന്നു. തിടുക്കത്തില്‍ നൂറും മഞ്ഞളും കലര്‍ത്തി ചുവപ്പിച്ച ഗുരുശി വെള്ളം കൊണ്ടു വന്ന് ചുറ്റും തെളിച്ചു. പരിസരം മഞ്ഞളിന്റെ നിറത്തിലും മണത്തിലും മുങ്ങി.
അല്‍ഭുതം. നിമിഷ നേരം കൊണ്ട് പാമ്പുകള്‍ അപ്രത്യക്ഷമായി.
അമ്മ സമാധാനിപ്പിച്ചു.

ഉണ്ണി, പേടി വേണ്ട്. തെയ്യം പാമ്പുകള്‍ വീടിനു ചുറ്റും കാണുന്നത് അശുഭ ലക്ഷണമാണ്. നാഗത്തറയിലെ ദൈവത്താര് കോപമറിയിച്ചതാണ് . കുടംബത്തില്‍ വരാനിരിക്കുന്ന ആപത്തിന്റെ ദൃഷ്ടാന്തമാണ് ആ കാണിച്ചത്. ജ്യോതിഷനെ വിളിക്കണം. ഉടന്‍ പരിഹാരം കാണണം. തെറ്റു വന്നുപോയിട്ടുണ്ടെങ്കില്‍ മാപ്പിരക്കണം. നൂറും പാലും, കരിക്കിന്‍ കുലയും നേദിക്കണം. കാവില്‍ വിളക്കു വെക്കുന്നതില്‍ പാകപ്പിഴ വന്നതായിരിക്കണം കാരണം. അമ്മ പരിതപിച്ചു കൊണ്ടേയിരുന്നു. പിറുപുറുത്തുകൊണ്ട് ഉലാത്തി. വേച്ചു വേച്ചു സംസാരിക്കുന്ന മുത്തശിയുടെ ഭീതി പൂണ്ട ശബ്ദം അമ്മയുടെ ആശങ്കയേക്കാള്‍ ഭയാനകമായിരുന്നു. എന്തോ ആപത്തിന്റെ ലക്ഷണമടുത്തിരിക്കുന്നു.

ഒരാഴ്ച്ച തികഞ്ഞില്ല, തൊട്ടടുത്ത വെള്ളിയാഴ്ച്ചയായിരുന്നു മുത്തശ്ശിയുടെ മരണം. മുത്തശ്ശിക്ക് മഹാമാരി പിടിപെട്ടിരിക്കുന്നു.
വസൂരി.
വീട്ടില്‍ തമ്പുരാട്ടിയമ്മ വന്നു കേറിയിരിക്കുന്നു. വീട്ടു മുറ്റത്ത് പത്തടി താഴ്ച്ചയില്‍ പടിഞ്ഞാറ്റക്ക് കണക്കാക്കി വല്യമ്മയെ അടക്കി.

കുടുംബം വഴിതെറ്റി നടന്നതിനാല്‍, കാവില്‍ വിളക്കു മുടങ്ങിയതിനാല്‍ ലഭിച്ച കടുത്ത ശിക്ഷ.
അകന്നാളു വീഴാന്‍ വേറെ കാരണങ്ങള്‍ കാണുന്നില്ല. ദൈവജ്ഞന്‍ തീര്‍ത്തു പറഞ്ഞു.

പരിഹാരം?

പരിഹാരമായി 41ാം ദിനത്തില്‍ കളമ്പാട്ടു നടത്തി മലയത്തി ജാനു മുടിയഴിച്ചിട്ട് ആടി. മുറ്റത്തു തീര്‍ത്ത നാലു തലയുള്ള സര്‍പ്പത്തെ വരച്ചുണ്ടാക്കാന്‍ നാനാഴി അരിയും,ഒരു ചെറുനാഴി മഞ്ഞള്‍പ്പൊടിയും വേണ്ടി വന്നു. നാലു തെങ്ങിന്റെ കുരുത്തോല കൊണ്ട് കളമിട്ട് അതില്‍ കളമ്പാട്ടാടി.
ഇതൊക്കെ പഴയോര്‍മ്മ.

അയാള്‍ സൗദിയിലെത്തി വര്‍ഷം പത്തു കഴിഞ്ഞതേയുള്ളു. ആദ്യ ശമ്പളം കൊണ്ട് തന്നെ പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന നാഗത്തറ പുതുക്കിപ്പണിതു. കപ്പായമാവിന്റെ നില്‍പ്പ് അശുഭമായ ദിക്കിലാണത്രെ.

അതു വെട്ടിമാറ്റി.

ഓടിളകിയ നാലുകെട്ടിന്റെ കൗപ്പലകയും വാരിയും മാറ്റണമെന്ന് ശഢിച്ചതും ദേവജ്ഞന്‍ തന്നെ. കാവ് പുതുക്കിപ്പണിതപ്പോള്‍ പാറത്തോട് വഴിമാറി. ഇപ്പോള്‍ ആ തോടും അപ്രത്യക്ഷമായിരിക്കുന്നു. ഈറ്റക്കാടുകളില്ല. അവിടുങ്ങളിലെല്ലാം റബ്ബര്‍ പൂത്തിരിക്കുന്നു.

അടുത്ത വര്‍ഷത്തോടെ ചുറ്റുമതിലായി. അടര്‍ന്നു തൂങ്ങിയിരുന്ന വല്യച്ചന്റെ കാലത്ത് പണിത മതിലിനു കാലപ്പഴക്കം വന്നിരിക്കുന്നു. കാവിലെ പ്രതിഷ്ഠ ബാലാലയത്തിലേക്ക് മാറ്റി. പഴയതെല്ലാം പുതിയതായി. മതിലും കരിങ്കല്‍ തറയും തേങ്ങാക്കല്ലും പിഴുതെടുത്തു. ഭൂമിദേവി മുടിയഴിച്ചിട്ടു നില്‍ക്കാറുള്ള ഈന്തപ്പനകളും, വേപ്പും, അരയാലും, കാഞ്ഞിരവും, കനിയുമെല്ലാം വെട്ടിമാറ്റി. പാമ്പമേല്‍ക്കാവ് അധികാര ബ്രാഹ്മണന്‍ ആജ്ഞാപിച്ചതും പടി കാവില്‍ സിമന്റ് തറ പണിതു. സര്‍പ്പരാജനെ പ്രതിഷ്ഠ ഇരുത്തി. ഇത്രയുമായയയയപ്പോള്‍ മാത്രമാണ് വലിയമ്മയുടെ മരണത്തിനുള്ള പരിഹാരമായത്. ഇന്നും മുടങ്ങാതെ നാഗപഞ്ചമിക്ക് നൂറും പാലും നല്‍കുന്നുണ്ട്. ദീപം മുടക്കാറില്ല. അമ്മ ഇപ്പോള്‍ പൂര്‍ണ സമാധാനത്തിലാണ്. സുഗന്ധിയോട് ഇടക്കിടെ പറയുമായിരുന്നുവത്രെ.

‘നിന്റെ ഭര്‍ത്താവിന് സൗദിയിലെ പെട്രോള്‍ കമ്പനിയില്‍ ജോലി തരപ്പെട്ടതും, നിനക്കു തന്നെ അവനെ കിട്ടിയതും രണ്ടു അനുജന്മാരെ കൊണ്ടുപോകാന്‍ സാധിച്ചതും നാഗരാജാവിന്റെ കനിവു കൊണ്ടാണ്’

ഫോണ്‍ ചെയ്യുമ്പോഴൊക്കെ അമ്മ അയാളേയും അതു ഓര്‍മ്മപ്പെടുത്തും. പുരോഗമന സാഹിത്യ സംഘത്തിലെ രാവുണ്ണി കാണുമ്പോഴൊക്കെ പറയും. എവിടെപ്പോയടോ തന്റെ പകൃതിസ്നേഹം? നിന്റെ വിശ്വാസം അവിടെ പാറത്തോടിനേയും ഈറ്റക്കാടിനേയും ഇല്ലാതാക്കി. ചെമ്പകവും, പിച്ചകവുമില്ല. കാഞ്ഞിരക്കൂട്ടങ്ങളും നീ വെട്ടിമാറ്റി. ചുട്ടുപൊള്ളുന്ന സിമന്റ് തറയില്‍ കാക്കപോലുമിരിക്കുന്നില്ല. അവിടല്ലെ സര്‍പ്പം?

നിനക്ക് ഭ്രാന്താണ്. അന്ധമായ ഭ്രാന്ത്. കുയിലിരുന്ന് പാടാറുള്ള ആ കാവ് വെട്ടിമാറ്റിയതാണോ നിനക്കും വല്യമ്മക്കും പുണ്യം കിട്ടാന്‍ കാരണമായത്? മരമണ്ടന്‍.

പഴയ കഥകള്‍ ഇങ്ങനെയൊക്കെ. കഴിഞ്ഞ ആഴ്ച്ച അമ്മ വിളിച്ചപ്പോള്‍ വളരെ ഗൗരവത്തോടെ പറയുന്നുണ്ടായിരുന്നു.
കാവിനു ചുറ്റും തെയ്യം പാമ്പുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. അവ നൂറുകണക്കിനുണ്ടായിരുന്നു. പേടിച്ചു പോയി. നൂറും മഞ്ഞളും ചാലിച്ച് ഗുരുശി കുടഞ്ഞിട്ടും അവകള്‍ ഒഴിഞ്ഞു പോകാന്‍ കൂട്ടാക്കുന്നില്ല. എന്തോ അത്യാപത്ത് വരാന്‍ പോകുന്നു മോനെ.
നിന്റെ അച്ഛന് തീരേ വയ്യ. എനിക്ക് പേടിയാവുന്നു.
അതിന്റെ തൊട്ടടുത്ത ആഴ്ച്ച അമ്മ വിളിച്ചപ്പോഴാണറിഞ്ഞത്.

നിനക്ക് ലീവ് കിട്ടില്ലെന്ന് അറിയാം ആരേയും അറിയിച്ചിട്ടില്ല. ആരും വന്നുമില്ല. ഹെല്‍ത്തില്‍ നിന്നും ആളു വന്നിരുന്നു. ആളു കൂടണ്ട. ബന്ധുക്കളെ അറിയിക്കണ്ട. പത്തടി താഴ്ച്ചയില്‍ കുഴി വെട്ടി മൂടണം. കത്തിക്കരുത്. ഇപ്പോള്‍ ചാവും ഊട്ടടിയന്തിരവും നിഷിദ്ധമത്രെ. വല്യമ്മയുടെ മരണത്തില്‍ കേട്ട അതേ മുഴക്കം അച്ചനിലും.

ചുറ്റുപാടുനിന്നും വന്നവരെല്ലാം നിന്നെ തിരക്കിയിരുന്നു. അമ്മ പറഞ്ഞു. ദോഷ പരിഹാരത്തിനു നീ വരണം. മുണ്ടു കെട്ടണം. ചടങ്ങുകള്‍ നടത്തണം. വിമാനം പോയിട്ട് അടുത്ത കടയില്‍ പോലും കയറാനാകാതെ, ഭക്ഷണമില്ലാതെ കഷ്ടപ്പെടുന്നത് അമ്മ അറിയുന്നില്ലല്ലോ.

സമയം പുലര്‍ച്ചെ നാലായിക്കാണും. ഐസുലേഷന്‍ വാര്‍ഡില്‍ നിന്നും പുറത്തിറങ്ങായാല്‍ പിടിച്ചു ജയിലിലിടും. വസൂരിയേക്കാള്‍ മാരകമായ രോഗം സൗദിയെ കാര്‍ന്നു തിന്നുകയാണ്. മുന്‍ജന്മ ദോഷമായിരിക്കാം. തനിക്കുള്ള ശാപം അച്ചനേയും ബാധിച്ചിരിക്കുന്നു.

നിലാവ് അസ്തമിച്ചിട്ടില്ല. ആശുപത്രിക്കു മുന്നില്‍ സെക്യൂരിറ്റിയുണ്ട്. വാര്‍ഡില്‍ നിന്നും ജനല്‍വഴി ഊര്‍ന്നിറങ്ങി. ആശുപത്രിയുടെ മറവില്‍, പിന്നിലുള്ള മെട്രോറെയിലിന്റെ കിഴക്കേതിലെ റോഡുവക്കിലൂടെ വേഗത്തില്‍ നടന്നു. ഒന്നു വിയര്‍ക്കണം. മനസു തണുക്കണം.

പെട്ടെന്നാണ് പോലീസ് വണ്ടിയുടെ മുഴക്കം കേട്ടത്. അവര്‍ കോരിയെടുത്ത് കൊണ്ടു പോയി. പുറത്തേക്കു നോക്കിയപ്പോഴാണ് ആ ശബ്ദം കേട്ടത്. വെട്ടുകിളികള്‍ റോന്തു ചുറ്റുന്നു. ലക്ഷക്കണക്കിനു വരും അവ. സര്‍പ്പക്കാവിനു ചുറ്റും സ്വയം പതക്കുന്ന തെയ്യം പാമ്പുകള്‍ പോലെ. കൊലകയറുമായി വരുന്ന കാലന്റെ കുളമ്പടി പോലെ പോലീസ് വാനിന്റെ ഇരമ്പല്‍. വല്യമ്മയെ പത്തടി ആഴത്തില്‍ ഭണ്ഡാരം താഴ്ത്തിയതു പോലെ, അച്ഛനെ കുഴിച്ചിട്ടതു പോലെ തന്നെയും ഈ മണലാര്യണത്തില്‍ എവിടെയെങ്കിലും കുഴിച്ചിടുമായിരിക്കും. അത്രമാത്രം ആഴത്തില്‍ രോഗം അയാളെ പിടികൂടിയിരുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ...

കാള്‍മാര്‍ക്സ് ;നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ...

നിങ്ങള്‍ കാരാഗൃഹത്തിലാണോ? അതോ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ തടവറയിലാണോ?...

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ പത്രാസുകളും.

ഷാജിയുടെ പത്രസമ്മേളനവും, കുറെ പഴകിയ...

ജനാബ്. സി.എച്ച് മുഹമ്മദ് കോയയുടെ കുടുംബത്തിനും കേരളസര്‍ക്കാര്‍ ഇതുപോലെ ദിരുതാശ്വാസ...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍ തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍...

തെക്കിലിലെ കോവിഡ് ആശുപത്രി: മുട്ടനാടുകള്‍...

ഇവിടെ പരാമര്‍ശം ജില്ലയിലെ ജനപ്രതിനിധികളേക്കുറിച്ചു തന്നെ. എന്‍.എ.നെല്ലിക്കുന്നും, കെ.കുഞ്ഞിരാമനും നാം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

നമുക്ക് ലജ്ജിച്ചു തലതാഴ്ത്താം...

വാളയാര്‍ അട്ടപ്പള്ളത്തു നിന്നുള്ള സഹോദരികളായ ദളിത് പെണ്‍കുട്ടികള്‍ ഉത്തരത്തില്‍ കെട്ടിത്തൂങ്ങി...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം പരത്തുന്ന കുട്ടിയുടെ...

ടി.പത്മനാഭന്റെ നേര്‍വഴിയെന്ന കഥ പ്രകാശം...

മനുഷ്യ മനസിനെ നിര്‍വ്വചിക്കുക പ്രയാസം. സമാന്തരങ്ങളായ വിവിധ പ്രയാണങ്ങളിലൂടെയാണ് അവ...

Recent Posts

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല,...

രാജപുരം: ഇന്നു മുതല്‍...

ഓണ്‍ലൈന്‍ ക്ലാസ്: ചാനല്‍ ലഭിക്കുന്നില്ല, രക്ഷിതാക്കള്‍ ആശങ്കയില്‍: ചാനല്‍ സെര്‍ച്ച്...

രാജപുരം: ഇന്നു മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചെങ്കിലും ചാനല്‍...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ...

ദുബായിലെ ദുബാല്‍ കമ്പനിയിലെ...

പരേതനായ ഹമീദ് മാങ്ങാടിന്റെ ഭാര്യ മൈമൂന മാങ്ങാട് നിര്യാതയായി

ദുബായിലെ ദുബാല്‍ കമ്പനിയിലെ ഉദ്യോഗസ്ഥനും, ഡോക്ടര്‍ ഖാദര്‍ മാങ്ങാടിന്റെ...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍...

മുളിയാര്‍ സി.എച്ച്.സി. യില്‍ തുടങ്ങുന്ന സ്വാബ് സെന്റര്‍ കെട്ടിടം യൂത്ത്...

ബോവിക്കാനം: മുളിയാര്‍ സി.എച്ച്.സി.യില്‍ ത്തരംഭിക്കുന്ന കോവിഡ് 19 സ്വാബ്...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം...

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി...

സ്വതന്ത്ര കര്‍ഷക സംഘം ആര്‍ജ്ജവം 20 പദ്ധതിക്ക് മുളിയാറില്‍ തുടക്കമായി

മുളിയാര്‍: ഭക്ഷ്യ സുരക്ഷക്കായി സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന...

ഷിറിയ മുതല്‍ മൂസോടി വരെ...

ഉപ്പള: ചെറിയ ഇടവേളക്ക്...

Articles

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന...

കലുഷിത കാലത്തിന്റെ കനല്‍...

തോന്നക്കല്‍ ആശാന്‍ ട്രസറ്റ് സംഘടിപ്പിച്ചുവരുന്ന പുരസ്‌കാരങ്ങളില്‍ ഇത്തവണത്തെ കവിതാ പുരസ്‌കാരം...

കലുഷിത കാലത്തിന്റെ കനല്‍ കവിതകള്‍ എത്രതന്നെ അടക്കിനിര്‍ത്തിയാലും അണപൊട്ടിയൊഴുകുന്ന...

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍....

ഈ കൊലച്ചതി കര്‍ഷകരോടു വേണ്ടായിരുന്നു

ഇതു കൊലച്ചതിയായിപ്പോയന്ന് കര്‍ഷകര്‍. ലക്ഷത്തിനു നാലായിരം രൂപാ മാത്രം...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍...

വലിയ മാളുകളും കെട്ടിട...

ധൈര്യമായി കടന്നുവരാം....ഉപഭോക്താക്കളെ സ്വീകരിക്കാന്‍ പട്ടണങ്ങള്‍ തയ്യാര്‍

വലിയ മാളുകളും കെട്ടിട സമുച്ഛയങ്ങളുമൊഴികെയുള്ള ചെറുതും വലുതുമായ കച്ചവടസ്ഥാപനങ്ങള്‍...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക്...

പോക്ഷകക്കുറവോ....? തേനമൃത് റെഡി

സമീകൃതാഹാരം നിത്യേന കഴിക്കുന്നവര്‍ക്ക് കോവിഡ് ബാധിക്കുന്നത് തുലോം കുറവായിരിക്കുമെന്ന്...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍...

പ്രവാസികളേ... നിങ്ങള്‍ ഒറ്റയ്ക്കല്ല...വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന...

വീട്ടുകാരെ സന്തോഷിപ്പിക്കാന്‍ കഷ്ടതകള്‍ സഹിച്ച് വിദേശത്ത് കഴിയുന്ന പ്രിയപ്പെട്ട...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍...

ഇരുപത് ലക്ഷത്തില്‍ പരം...

ആശങ്കയിലും അവഗണനയിലും കപ്പല്‍ ജീവനക്കാര്‍ കടുത്ത മാനസിക സമ്മര്‍ദത്തില്‍; സര്‍ക്കാറിന്...

ഇരുപത് ലക്ഷത്തില്‍ പരം മലയാളികള്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍...

error: Content is protected !!