ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു

 
ലോകത്ത് കൊറോണ ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നു. എഴുപതിനായിരത്തോളം പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ ഒറ്റ ദിവസം കൊണ്ട് 1,182 പേര്‍ കൂടി മരിച്ചു. ആകെ മരണം പതിനായിരം...
 

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി

 
ലണ്ടന്‍: കോവിഡ്- 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നില മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട...
 

കൊറോണ; ആഗോളതലത്തില്‍ രണ്ട് കോടി മാസ്‌ക്കുകള്‍ വിതരണം ചെയ്തതെന്ന് ആപ്പിള്‍ സി.ഇ.ഒ

 
ന്യൂയോര്‍ക്ക്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ രണ്ട് കോടി മാസ്‌ക്കുകള്‍ വിതരണം ചെയ്തതായി ആപ്പിള്‍ സി.ഇ.ഒ ടിം കുക്ക്. തങ്ങളുടെ വിതരണ ശൃംഖല മുഖേനയാണ് ഇത് സാധ്യമായതെന്നും...
 

കോവിഡ് പോരാട്ടം ജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് എലിസബത്ത് രാജ്ഞി

 
ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതിനിടെ രാജ്യത്തെ അഭിസംബോധന ചെയ്ത് എലിസബത്ത് രാജ്ഞി. കോവിഡ് പോരാട്ടം ജയിക്കുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച രാജ്ഞി ആത്മവിശ്വാസത്തോടെ ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതുണ്ടെന്നും...
 

കൊറോണ വൈറസ് ബാധ വായുവിലൂടെയും പകരുമെന്ന് പഠനം: എല്ലാ ആളുകളും മുഖാവരണം ധരിക്കണമെന്ന് യു.എസിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി

 
വാഷിങ്ടണ്‍: കോവിഡ് 19 വൈറസ് ബാധ വായുവിലൂടേയും പകരുമെന്ന് പഠനം. ശ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും വൈറസ് പകരുമെന്നാണ് പഠനഫലം വ്യക്തമാക്കുന്നത്. അതുകൊണ്ട് എല്ലാ ആളുകളും മുഖാവരണം ധരിക്കണമെന്ന് യു.എസിലെ ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ്...
 

ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോ? പൊലീസ് റോബോര്‍ട്ടിനെയിറക്കി ടുണീഷ്യ

 
ട്യൂണിസ്: കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പൊലീസ് റോബോര്‍ട്ടിനെയിറക്കി ടുണീഷ്യ. റിമോട്ട് കണ്‍ട്രോള്‍ സിസ്റ്റത്തിലൂടെയാണ് റോബോട്ട് പ്രവര്‍ത്തിക്കുക. ആരെങ്കിലും നിരത്തിലിറങ്ങി നടക്കുന്നത്...
 

കൊറോണയില്‍ വിറങ്ങലിച്ച് ലോകം: കോവിഡ് ബാധിതര്‍ 11 ലക്ഷത്തിലേക്ക്; മരണം 59,000 കടന്നു

 
വാഷിംഗ്ടണ്‍: ലോകത്ത് ഇതുവരെ 59,140 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷത്തോട് അടുത്തു. വിവിധ രാജ്യങ്ങളിലെ രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായത്....
 

കൊറോണ, താല്‍ക്കാലികമായി ഉത്പാദനം നിര്‍ത്തുകയാണെന്ന് കൊറോണ ബിയര്‍ കമ്പനി

 
മെക്സിക്കോ സിറ്റി: ലോകപ്രശസ്തമായ കൊറോണ ബിയറിന്റെ ഉത്പാദനം താല്‍ക്കാലികമായി നിര്‍ത്തിവെക്കാനൊരുങ്ങുകയാണ് മെക്സിക്കന്‍ നിര്‍മാതാക്കള്‍. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യം നേരിടുന്ന പ്രതിസന്ധിയെ തുടര്‍ന്നാണിതെന്ന് ബിയര്‍ നിര്‍മാതാക്കളായ ഗ്രൂപോ മോഡലോ...
 

ട്രംപിന്റെ പരിശോധനാ ഫലം വീണ്ടും നെഗറ്റീവ്

 
അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കൊറോണ പരിശോധനാ ഫലം വീണ്ടും നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട്. ഇത് രണ്ടാം തവണയാണ് ട്രംപിന് കൊറോണ നെഗറ്റീവ് ആണെന്ന് വൈറ്റ് ഹൗസ് സ്ഥിരീകരിക്കുന്നത്. 'ഇന്ന്...
 

കൊറോണ: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാരടക്കം 74 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

 
സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 74 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സിംഗപ്പൂരില്‍ വൈറസ് ബാധിതരുടെ എണ്ണം ആയിരം ആയി ഉയര്‍ന്നു. അതേസമയം രാജ്യത്ത് വൈറസ്...