62-ാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ല സ്‌ക്കൂള്‍ കലോത്സവം ;വളണ്ടിയര്‍മാര്‍ക്ക് ക്ലാസ് നല്‍കി നിലേശ്വരം ജനമൈത്രി ശിശു സൗഹൃദ പോലീസ്

നീലേശ്വരം : രാജാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന അറുപത്തിരണ്ടാമത് ഹോസ്ദുര്‍ഗ്ഗ് ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി സ്‌കൂളിലെ എന്‍എസ്എസ്,എന്‍സിസി,സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സ് കുട്ടികള്‍ക്കാണ് ക്ലാസുകള്‍ നല്‍കിയത്.കലോത്സവ കണ്‍വീനര്‍ വിജീഷ് മാഷിന്റെ അധ്യക്ഷതയില്‍ നീലേശ്വരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ വിശാഖ് ടി ക്ലാസ്സ് കൈകാര്യം ചെയ്തു.ജനമൈത്രി ഓഫീസ്സര്‍ പ്രദീപന്‍ കോതോളി, പിടിഎ വൈസ് പ്രസിഡണ്ട് വിനോദ് കുമാര്‍ അരമന, എക്‌സിക്കുട്ടീവ് മെമ്പര്‍ പ്രഭാകരന്‍ പണിക്കര്‍ , ഇടയില്ലം രാധാകൃഷ്ണന്‍ നമ്പ്യാര്‍ എന്നിവര്‍ സംസാരിച്ചു. നിയമ പരിപാലന കണ്‍വീനര്‍ സതീശന്‍ മാഷ് സ്വാഗതവും, ഹെഡ് മിസ്ട്രസ്സ് കലാശ്രീധര്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *