2023 നവംബര്‍ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു

2023 നവംബര്‍ 19 ന് കാഞ്ഞങ്ങാട് വെച്ച് നടക്കുന്ന നവകേരള സദസ്സിന്റെ പ്രചരണാര്‍ത്ഥം കള്ളാര്‍ പഞ്ചായത്ത് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ വഴിയോര ചിത്ര രചന സംഘടിപ്പിച്ചു. ഉദയപുരത്തെ ചിത്രകാരന്‍ ഉണ്ണി അപര്‍ണ്ണ, ഇരിയായിലെ കൃഷ്ണ പ്രസാദ്, കൃഷ്ണപ്രീയ, രേഷ്മ രാജേഷ് എന്നിവരാണ് വഴിയോര ചിത്രരചനക്ക് നേതൃത്വം നല്‍കിയത്. നിരവധി പേരാണ് ചിത്രരചന കാണാന്‍ എത്തിയത്. പരിപാടി സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. ഷാലുമാത്യു ഉദ്ഘാടനം ചെയ്തു. പട്ടിക വര്‍ഗ്ഗ സംസ്ഥാന ഉപദേശക സമിതി അംഗം ഒക്ലാവ് കൃഷ്ണന്‍, പഞ്ചായത്ത് മെമ്പര്‍മാരായ മിനി ഫിലിപ്പ്, സണ്ണി അബ്രാഹം, ഉണ്ണി അപര്‍ണ്ണ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് സെക്രട്ടറി ജോസ് അബ്രാഹം സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *