സാമൂഹിക നീതി ഉറപ്പ് വരുത്താന്‍ ജാതി സെന്‍സസ് അനിവാര്യം; വിനോദ് പയ്യട

വെളളരിക്കുണ്ട് :ആനുകാലിക ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജാതി സെന്‍സസ് അനിവാര്യമാണെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിനോദ് പയ്യട. സ്വാതന്ത്ര്യത്തിന് ശേഷം വര്‍ഷങ്ങളായി വിവിധ സമുദായങ്ങള്‍ സംവരണത്തിലൂടെ നേടിയ സാമൂഹിക പുരോഗതി അറിയാന്‍ ജാതി സെന്‍സസ് സഹായമാകുമെന്നും മലയോര സംസ്‌കാരിക വേദി വെള്ളരികുണ്ടില്‍ സംഘടിപ്പിച്ച പ്രതിമാസ ചര്‍ച്ച പരിപാടിയില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ വിനോദ് പയ്യട.സംവരണം കുത്തകയാക്കി വെക്കുന്നതില്‍ മാറ്റം വരുത്താനും സമൂഹത്തിലെ ഏറ്റവും അര്‍ഹതപെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്കാനും ജാതി സെന്‍സസ് സഹായിക്കുമെന്നും വിനോദ് പയ്യട കൂട്ടി ചേര്‍ത്തു.

മലയോര സാംസ്‌കാരിക വേദിയുടെ ഒന്‍പതാമത്തെ പ്രതിമാസ പരിപാടിയാണ് വെള്ളരിക്കുണ്ടില്‍ സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയ ചിന്തകള്‍ക്ക് അപ്പുറം സ്വാതന്ത്രമായി പ്രവര്‍ത്തിക്കുന്ന മലയോര സംസ്‌കാരിക വേദിയുടെ ഒന്‍പതാമത്തെ പ്രതിമാസ ചര്‍ച്ചയില്‍ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. മലയോര സാംസ്‌കാരിക വേദി പ്രസിഡന്റ് ബാബു കോഹിനൂര്‍, സണ്ണി പൈകട, ജയന്‍ പി പി, സിജോ പി ജോസഫ്,വി കൃഷ്ണന്‍, ജെറ്റൊ ജോസഫ്, പി രഘു നാഥന്‍, ബേബി ചെമ്പരത്തി, കെ.എസ് രമണി, സുരേഷ് കുമാര്‍, അരവിന്ദന്‍ പുളിയപ്രീ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചടങ്ങില്‍ ഡാര്‍ലിന്‍ ജോര്‍ജ് കടവന്‍ സ്വാഗതം പറഞ്ഞു. ജോസ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ഷാജന്‍ പൈങ്ങോട്ട് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *