ഉദുമ : കേരള വാട്ടര്‍ അതോറിറ്റിയില്‍ 2019- മുതല്‍ പ്രാബല്യത്തില്‍ വരേണ്ട പെന്‍ഷന്‍ പരിഷ്‌ക്കരണ റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കുവാന്‍ നാളിതുവരെ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2021 മുതലുള്ള വിരമിച്ച ജീവനക്കാരുടെ ലീവ് സറണ്ടര്‍, ഗ്രാറ്റുവിറ്റി, കമ്മ്യൂട്ടേഷന്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇന്നും കിട്ടാക്കനിയാണ്. വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സിന്റെ പ്രശ്‌നങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ പരിഹരിക്കണമെന്ന് ഉദുമ – പള്ളിക്കര മണ്ഡലം സംയുക്ത സമ്മേളനം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
പെന്‍ഷന്‍പരിഷ്‌ക്കരണ കുടിശ്ശികയും, ക്ഷാമാശ്വാസ കുടിശ്ശികയും അനുവദിക്കുക, വിലക്കയറ്റം തടയുക, വൈദ്യുതി ചാര്‍ജ്ജ് വര്‍ധനവ് പിന്‍വലിക്കുക,മെഡിസെപ്പ് ന്യൂനതകള്‍ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. ഉദുമ ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട് കെ.വി. ഭക്തവത്സലന്‍ ഉദ്ഘാടനം ചെയ്തു. എം.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ ജോയിന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍ കരിച്ചേരി മുഖ്യഭാഷണം നടത്തി. ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ജാസ്മിന്‍ സുലേഖ,
കെ.ലക്ഷ്മണ, പി.വി.രഘുനാഥന്‍,കെ.ശ്രീധരന്‍, എം.മോഹനന്‍, എം.മോഹനന്‍ മാസ്റ്റര്‍, ബി.ടി. രമേശന്‍, ശാന്തകുമാരി, ഇ.കെ മുഹമ്മദ്കുഞ്ഞി, കെ.ജാനകി, അബ്ദുള്‍ റഷീദ്, ഗീത ഭായ് തുടങ്ങിയവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഭാസ്‌കരന്‍ നെല്ലിയടുക്കം (പ്രസിഡണ്ട്) കെ.ശൈലജകുമാരി (സെക്രട്ടറി) പി.പി. പ്രേമരാജന്‍( ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.