ഉദുമ: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ലോക രോഗപ്രതിരോധ കുത്തിവയ്പ് ദിനം ആചരിച്ചു. അതിന്റെ ഭാഗമായി മാങ്ങാട് ജനകീയരോഗ്യ കേന്ദ്രത്തിൽ ബോധവത്ക്കരണ പരിപാടി മെഡിക്കൽ ഓഫീസർ ഡോ.സി. എം. കായിഞ്ഞി ഉദ്ഘാടനം ചെയ്തു. പബ്ലിക് ഹെൽത്ത് നേഴ്സ് കെ. സുലോചന, ഹെൽത്ത് ഇൻസ്‌പെക്ടർന്മാരായ എം. റെജികുമാർ, ആർ.വി. നിധിൻ, പബ്ലിക് നേഴ്സ് ടി.ചിന്താമണി, കെ.സുരജ, കെ. സ്വാതി, ടി. ചിത്ര എന്നിവർ പ്രസംഗിച്ചു.