റാണിപുരത്ത് നടക്കുന്ന യാനം’ സപ്തദിന ഗ്രാമീണ സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇക്കോ ടൂറിസം മേഖലയിലെ റോഡും പരിസരവും ശുചീകരിച്ചു

പടന്നക്കാട് സി കെ നായര്‍ ആര്‍ട്‌സ് ആന്റ് മാനേജ്‌മെന്റ് കോളേജിലെ സാമൂഹിക പ്രവര്‍ത്തക വിഭാഗത്തിന്റെ റാണിപുരത്ത് നടക്കുന്ന യാനം’ സപ്തദിന ഗ്രാമീണ സഹവാസ ക്യാമ്പിന്റെ ഭാഗമായി ഇക്കോ ടൂറിസം മേഖലയിലെ റോഡും പരിസരവും ശുചീകരിച്ചു. റാണിപുരം വനസംരക്ഷണ സമിതി പ്രസിഡന്റ് നിര്‍മ്മല മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി പി കൃഷ്‌ണേന്ദു അദ്ധ്യഷതവഹിച്ചു. ക്യാമ്പ് കോര്‍ഡിനേറ്റര്‍ കെ മാളവിക, മുഹമ്മദ് അഫ്‌സല്‍, അധ്യാപകരായ പി ശ്രീരാജ് , സജ്‌ന രഘു, എം അജിത്ത്, വനസംരക്ഷണ സമിതി അംഗം ബി സുരേഷ് റാണിപുരം എന്നിവര്‍ എന്നിവര്‍ നേതൃത്വം നല്കി.

Leave a Reply

Your email address will not be published. Required fields are marked *