രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ 98-ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പനത്തടി ഖണ്ഡിൻ്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷം നടന്നു

രാജപുരം: രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ 98 ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി പനത്തടി ഖണ്ഡിൻ്റെ നേതൃത്വത്തിൽ വിജയദശമി ആഘോഷം നടന്നു. വണ്ണാത്തികാനത്തിൽ നിന്ന് ആരംഭിച്ച ഗണവേഷധാരികളുടെ പഥസഞ്ചലനം പൂടുംങ്കല്ല് മിനി സ്റ്റേഡിയത്തിൽ സമാപിച്ചു.തുടർന്ന് നടന്ന പൊതുപരിപാടിയിൽ രാഷ്ട്രീയ സ്വയംസേവ സംഘം കണ്ണൂർ വിഭാഗ് സേവാ പ്രമുഖ് എ പ്രമോദ് പ്രഭാഷണം നടത്തി. സത്യനാരായണൻ കള്ളാർ അധ്യക്ഷനായി. ഖണ്ഡ് സംഘചാലക് ജയറാം സരളായ, വിഭാഗ് കാര്യകാരി സദസ്യൻ കെ ശ്രീജിത്ത് മിങ്ങോത്ത് എന്നിവർ സംബന്ധിച്ചു. പനത്തടി ഖണ്ഡ് കാര്യവാഹ് ശ്രീകുമാർ പെരുമ്പള്ളി സ്വാഗതം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *