രാജപുരം: രാജപുരം ഹോളി ഫാമിലി എ.എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശു ദിനം ആഘോഷിച്ചു. പി.ടി.എ പ്രസിഡണ്ട് ജോര്‍ജ് ആടുകുഴിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് ശിശുദിന സന്ദേശവും കുട്ടികള്‍ക്കായി ക്വിസ്സ് മത്സരവും നടത്തി. പ്രധാനാദ്ധ്യാപകന്‍ എബ്രാഹം കെ. ഒ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സോണി കുര്യന്‍ നന്ദി പറഞ്ഞു. കുട്ടികളുടെ വിവിധ കലാപരിപാടികള്‍ക്കൊപ്പം അദ്ധ്യാപികമാരുടെ ഡാന്‍സ് കുട്ടികള്‍ക്ക് നവ്യാനുഭവമായി. കുട്ടികളെ സ്‌നേഹിച്ച ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ആല്‍ബം ഉണ്ടാക്കി കുട്ടികള്‍ ചാച്ചാജിയോടുള്ള ആദരവ് പ്രകടിപ്പിച്ചു . നെഹ്‌റു ആല്‍ബത്തിന്റെ പ്രകാശനകര്‍മ്മം രാജപുരം ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പാള്‍ ജോബി ജോസഫ് നിര്‍വ്വഹിച്ചു. തുടര്‍ന്ന് പി.ടി.എ എക്‌സിക്കുട്ടീവ് അംഗങ്ങള്‍ കുട്ടികള്‍ക്ക് മധുര പലഹാരങ്ങള്‍ നല്‍കി.