കാഞ്ഞങ്ങാട്: വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി ‘ഹൃദയപൂര്‍വ്വം’ ജില്ലാ ആശുപത്രിയില്‍ നല്‍കുന്ന പൊതിച്ചോറ് വിതരണത്തിന് ആറുവര്‍ഷം പൂര്‍ത്തിയായി. 2018 മുതല്‍ എല്ലാ ദിവസവും വൈകിട്ടാണ് വീടുകളില്‍ നിന്നും പൊതിച്ചോറുകള്‍ ശേഖരിച്ച് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും നല്‍കി തുടങ്ങിയത്.
ഇത് ഒരു ദിവസം പോലും മുടങ്ങാതെ, ഇതിനകം ലക്ഷക്കണക്കിന് ആളുകള്‍ക്ക് ഡി.വൈ.എഫ്.ഐ യുടെ പൊതിച്ചോറ് തുണയായിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ നടന്ന ആറാം വാര്‍ഷികാഘോഷം സംസ്ഥാന സെക്രട്ടറി വി. കെ.സനോജ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് വിപിന്‍ ബല്ലത്ത് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട്,സി.പി.ഐ.എം ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്‌മോഹന്‍, കാറ്റാടി കുമാരന്‍, കെ സബീഷ് എന്നിവര്‍ സംസാരിച്ചു ബ്ലോക്ക് സെക്രട്ടറി വി. ഗിനീഷ് സ്വാഗതം പറഞ്ഞു.