മടിക്കൈ : 72 വര്‍ഷം പഴക്കമുള്ള മടിക്കൈ ആലംപാടി നന്ദപുരം ഗോപാലകൃഷ്ണ ക്ഷേത്രത്തില്‍ വിഷ്ണുമൂര്‍ത്തിയുടെയും അതുപോലെതന്നെ ഉപദൈ വ ങ്ങളായളായ ചാമുണ്ഡി, പൊട്ടന്‍,ഗുളികന്‍ എന്നിവയുടെ പേരിലാണ് ആരാധന നടത്തുന്നത് എങ്കിലും ഗോപാലകൃഷ്ണന് വേണ്ടിയുള്ള ക്ഷേത്രം പണികഴിപ്പിച്ച് നിത്യ പൂജ നടത്തുന്ന ഒരു ക്ഷേത്രമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനത്തിലാണ് ക്ഷേത്രം ഭാരവാഹികളും മെമ്പര്‍മാരും. ക്ഷേത്ര പുനരുദ്ധാരണത്തിന്റെ ഭാഗമായി വിഷ്ണുമൂര്‍ത്തിയുടെയും ഉപാദൈവങ്ങളുടെയും പള്ളിയറകളുടെ നിര്‍മാണം 2023 ഫെബ്രുവരി ഒമ്പതാം തീയതി പ്രതിഷ്ഠ നടത്തി.
ഇനിയുള്ള 5 വര്‍ഷക്കാലത്തിനുള്ളില്‍ ക്ഷേത്രത്തിലെ പ്രധാന സങ്കല്പമായ ശ്രീകൃഷ്ണനെ പ്രതിഷ്ഠ നടത്തി നിത്യപൂജ നടത്തുന്നതിനുള്ള ഒരു ക്ഷേത്രം പണികഴിപ്പിക്കുക എന്നതാണ് നാട്ടുകാരുടെ അഭിലാഷം. ക്ഷേത്രത്തിന് കീഴില്‍ 5 പ്രാദേശിക സമിതികള്‍ ആണുള്ളത്. ആലംപാടി,ചുണ്ട, മലപ്പച്ചേരി, കുട്ടിയാനം- കാഞ്ഞിരപൊയില്‍, വെള്ളച്ചേരി എന്നിങ്ങനെയുള്ള പ്രാദേശിക സമിതിയില്‍ യാദവ സമുദായങ്ങള്‍ ആയ 350ലധികം അംഗങ്ങളാണുള്ളത്. 15 ലക്ഷത്തോളം രൂപ ചെലവഴിച്ച് ക്ഷേത്രത്തില്‍ പണികഴിപ്പിച്ച മേല്‍ മാടിന്റെ സമര്‍പ്പണ ചടങ്ങ് നടന്നു. ആലംപാടി തന്ത്രി മാധവ പട്ടേരി മേല്‍മാട് സമര്‍പ്പണം നടത്തി. ക്ഷേത്രം പ്രസിഡണ്ട് അത്തിക്കല്‍ രാജന്‍ അധ്യക്ഷത വഹിച്ചു.
ക്ഷേത്രം സെക്രട്ടറി പി. രത്‌നാകരന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ സി. കൃഷ്ണന്‍, സാമ്പത്തിക കമ്മിറ്റി ചെയര്‍മാന്‍ എരോല്‍ കൃഷ്ണന്‍, ക്ഷേത്ര കോയ്മ കൃഷ്ണ പൊതുവാള്‍ ബല്ലത്ത്, പ്രാദേശിക സമിതി ഭാരവാഹികള്‍, മാതൃസമിതി ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ച് സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം. മധു സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ക്ഷേത്രത്തില്‍ തുലാമാസത്തില്‍ നടത്തുന്ന പുത്തരി ഉത്സവവും നടന്നു.ക്ഷേത്രം മെമ്പര്‍മാരുടെയും മറ്റ് അഭ്യുദയ കാംക്ഷികളുടെയും അകമഴിഞ്ഞ സഹകരണത്തോടുകൂടിയാണ് മേല്‍മാട് സമര്‍പ്പണം നടത്താന്‍ സാധിച്ചിട്ടുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.