മാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമായാണ് സംസ്ഥാന വ്യാപകമായി ഇക്കഴിഞ്ഞ പരിസ്ഥിതി ദിനം മുതല്‍ ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സന്ദേശമായ ‘ബീറ്റ് പ്ലാസ്റ്റിക് പൊലൂഷ്യന്‍’ ഉയര്‍ത്തി ക്യാമ്പയിന് തുടക്കം കുറിച്ചത്. പുഴയും പൊതുയിടങ്ങളും വീടുകളും കേന്ദ്രീകരിച്ച് ജില്ലയിലെ 1633 യൂണിറ്റുകളിലും ഒക്ടോബര്‍ 21ന് ആരംഭിച്ച പ്ലാസ്റ്റിക് മാലിന്യ ശേഖരണം തുടര്‍പ്രവര്‍ത്തനമായി ഏറ്റെടുക്കും. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തില്‍ നിന്നും മാനവിക കേന്ദ്രം എന്ന സന്ദേശത്തോടെ ജില്ലയില്‍ വളര്‍ന്നു വരുന്ന ടൂറിസം കേന്ദ്രമായ നീലേശ്വരം അഴിത്തല ബീച്ചില്‍ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിശ്രമ കേന്ദ്രം നിര്‍മ്മിക്കും. വിശ്രമമുറി, ടീ സ്റ്റാള്‍, ലൈബ്രറി, മൊബൈല്‍ ചാര്‍ജ്ജിംഗ് പോയിന്റ്, മുലയൂട്ടല്‍ കേന്ദ്രം, ശുചിമുറി എന്നീ സൗകര്യങ്ങളോടെ ഒരുങ്ങുന്ന വിശ്രമകേന്ദ്രം നിര്‍മ്മാണം പൂര്‍ത്തീകരിച്ച് നീലേശ്വരം നഗരസഭയ്ക്ക് കൈമാറും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം ഡിവൈഎഫ്‌ഐ സ്ഥാപകദിനത്തില്‍ സംസ്ഥാന സെക്രട്ടറി വി കെ സനോജ് നിര്‍വ്വഹിച്ചു ജില്ലാ വൈസ് പ്രസിഡന്റ് കെ ആര്‍ അനിഷേധ്യ അധ്യക്ഷയായി സംസ്ഥാന കമ്മിറ്റി അംഗം കെ സബീഷ്, നീലേശ്വരം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത, വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി, ജില്ലാ ജോയിന്റ് സെക്രട്ടറി എ വി ശിവപ്രസാദ്, എം വി രതീഷ്, എം വി ദീപേഷ്, കെ സനുമോഹന്‍, അമൃത സുരേഷ്, പി വി സതീശന്‍ എന്നിവര്‍ സംസാരിച്ചു ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു