പൂച്ചക്കാട് : പാലക്കുന്ന് കഴകം ശ്രീ ഭഗവതി ക്ഷേത്ര മാതൃസമിതി നടപ്പാക്കിയ ‘ഹരിത യജ്ഞം’ പരിപാടിയുടെ ഭാഗമായി 10008 വൃക്ഷതൈ നട്ടുപിടിക്കല്‍ ചടങ്ങിന് പൂച്ചക്കാട് മാതൃസമിതി തുടക്കം കുറിച്ചു. സമിതിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പൂച്ചക്കാട് തായത്ത് തറവാട് പരിസരത്ത് പ്രാദേശിക സമിതി പ്രസിഡണ്ട് എം.വി രവീന്ദ്രന്‍ തൈ നട്ട് ഉദ്ഘാടനം ചെയ്തു. പ്രാദേശിക സമിതി സെക്രട്ടറി കെ.മോഹനന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുകുമാരന്‍ പൂച്ചക്കാട്, പി.രാജന്‍ പൂച്ചക്കാട്, ട്രഷറര്‍ കുട്ടിയന്‍ കിഴക്കേകര, രത്‌ന മുരളി, ശ്രീലേഖ ദാമോദരന്‍, വിശാല കോരന്‍, സി.എച്ച് രാഘവന്‍, എ.മുരളി, രാജേഷ് തോട്ടം, നാരായണന്‍ അടുക്കം എന്നിവര്‍ സംസാരിച്ചു. പൂച്ചക്കാട് പ്രദേശത്തെ മുഴുവന്‍ വീടുകളിലും വൃക്ഷ തൈ വിതരണം ചെയ്തു.