പുരസ്‌കാരത്തിളക്കവുമായി രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ എന്‍.എസ്.എസ്

രാജപുരം : സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിമുക്ത പ്രചരണത്തിന്റെ ഭാഗമായി മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച കോളേജുകള്‍ക്ക് നല്‍കിയ സംസ്ഥാനതല അവാര്‍ഡിന് രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ എന്‍. എസ്. എസ് യൂണിറ്റുകളും അര്‍ഹമായി. ഒരു വര്‍ഷം നടത്തിയ ബോധവല്‍ക്കരണ പരിപാടികളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡ് ലഭിച്ചത്. തൃശൂര്‍ വിമല കോളേജില്‍ വെച്ച് നടന്ന സംസ്ഥാനതല എന്‍.എസ്. എസ്. പുരസ്‌കാരദാന ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ദേവസ്യ എം. ഡി, പ്രോഗ്രാം ഓഫീസര്‍മാരായ പാര്‍വ്വതി. ഇ, അജോ ജോസ് എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

പ്രോഗ്രാം ഓഫീസര്‍മാരുടെയും വിദ്യാര്‍ത്ഥികളുടെയും കൂട്ടായ പരിശ്രമങ്ങള്‍ക്ക് ലഭിച്ച അംഗീകാരമാണ് ഇതെന്ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ദേവസ്യ എം. ഡി പറഞ്ഞു. വര്‍ഷങ്ങളായി വളരെ മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന യൂണിറ്റുകളാണ് രാജപുരം കോളേജിലേത്. സ്നേഹവീട് നിര്‍മ്മാണമാണ് പുതുതായി ഇവര്‍ ഏറ്റെടുത്തിരിക്കുന്ന സ്വപ്നപദ്ധതി.

Leave a Reply

Your email address will not be published. Required fields are marked *