മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്ത്വത്തില്‍ നടക്കുന്ന നവകേരള സദസ് വിജയിപ്പിക്കുന്നതിന് വേണ്ടി ഞായറാഴ്ച പ്രവര്‍ത്തിദിവസമാക്കി മുഴുവന്‍ ജീവനക്കാരും പങ്കെടുക്കണമെന്നുള്ള കാസര്‍ഗോഡ് ജില്ലാ കളക്ടറുടെ ഉത്തരവ് ഉദ്യോഗസ്ഥരോടുള്ള സര്‍ക്കാരിന്റെ വെല്ലുവിളിയാണ്. ഉത്തരവ് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് വരാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ ചിലവില്‍ എല്‍ ഡി എഫ് സര്‍ക്കാരിന്റെ വികൃതമായ മുഖം മറച്ചുപിടിക്കാന്‍ ഇതുകൊണ്ടൊന്നും സാധിക്കില്ലെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും, ജീവനക്കാരുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്താനുള്ള ഇത്തരം നടപടികള്‍ കളക്ടര്‍ പിന്‍വലിക്കണമെന്നും,നിര്‍ബന്ധപൂര്‍വം സര്‍ക്കാര്‍ നടത്തുന്ന ധൂര്‍ത്തിന് ഉദ്യോഗസ്ഥരെ ബലിയാടാക്കുന്ന നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും ഡിസിസി പ്രസിഡന്റ് പി.കെ ഫൈസല്‍ പ്രസ്താവനയില്‍ പറഞ്ഞു