കാഞ്ഞങ്ങാട്: കേരളത്തിലെ ഏറ്റവും മികച്ച സന്യസ്ത ഗായകരെ കണ്ടെത്താന്‍ തൃശൂര്‍ കലാസദന്‍ ഒരുക്കിയ ‘ദൈവദൂതര്‍ പാടുന്നു’ എന്ന അഖിലകേരള ക്രിസ്ത്യന്‍ ഭക്തിഗാനാലാപന മത്സരത്തില്‍ പടന്നക്കാട് എഫ്എം റേഡിയോ നിലയം ഡയറക്ടര്‍ ഫാ.ജിതിന്‍ വയലുങ്കലിന് ഒന്നാംസ്ഥാനം. കാഞ്ഞങ്ങാട് ഉണ്ണിമിശിഹാ ഫൊറോനപള്ളിയില്‍ അസിസ്റ്റന്റ് വികാരിയുടെ ചുമതലകൂടി വഹിക്കുന്ന ഫാ.ജിതിന്‍ സൗണ്ട് എഞ്ചിനീയറാണ്. കോളിച്ചാല്‍ സ്വദേശിയാണ്. നെല്ലിയടുക്കത്ത് വികാരിയായിരിക്കുമ്പോള്‍ ഫ്ളവേഴ്സ് മലയാളം ടെലിവിഷന്‍ ചാനലിലെ കോമഡി ഉത്സവം പരിപാടിയില്‍ പാട്ടുപാടി നൃത്തം ചെയ്ത് കലാരംഗത്ത് ജനശ്രദ്ധ നേടിയിരുന്നു. പടന്നക്കാട് ആരംഭിക്കുന്ന എഫ്എം റേഡിയോ നിലയത്തിന്റെ ഉദ്ഘാടനം വൈകാതെ നടക്കുമെന്ന് ഫാ.ജിതിന്‍ അറിയിച്ചു.