തൃക്കരിപ്പൂര്‍ മണ്ഡലം നവകേരള സദസ്സ് പിലിക്കോട് പ്രചാരണം പലവിധം

നവംബര്‍ 19 ന് നടക്കുന്ന തൃക്കരിപ്പൂര്‍ നിയോജക മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി പഞ്ചായത്തുകളില്‍ വൈവിധ്യമാര്‍ന്ന പ്രചാരണം. പിലിക്കോട് പഞ്ചായത്തില്‍ നവകേരള ബ്രോഷര്‍ വിതരണം അവസാന ഘട്ടത്തിലാണ്. പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ ഞായറാഴ്ച്ച ചെണ്ട മേളത്തിന്റെ അകമ്പടിയോടെയായിരുന്നു ബ്രോഷര്‍ വീടുകളിലെത്തിച്ചത്. പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.പി.പ്രസന്ന കുമാരി നേതൃത്വം നല്‍കി. കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റുമായി സഹകരിച്ച് സൈക്കിള്‍ റാലിയും നടത്തിയിരുന്നു. നവകേരള സദസ്സിന്റെ പ്രചാരണാര്‍ത്ഥം ഇന്ന് (നവംബര്‍ 13) പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കാലിക്കടവ് കേന്ദ്രീകരിച്ച് കൊട്ടും വരയും സംഘടിപ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *