ചെറുവത്തൂരില്‍ പൊന്നിന് പൂക്കാലം; സിറ്റിഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഷോറൂം ചെറുവത്തൂരില്‍ പ്രവര്‍ത്തനമാരംഭിച്ചു

ചെറുവത്തൂര്‍: സിറ്റിഗോള്‍ഡ് ഗ്രൂപ്പിന്റെ ഒമ്പതാമത് ഷോറൂം ചെറുവത്തൂരില്‍ എസ്.ആര്‍ ഷോപ്പേഴ്സ് ബില്‍ഡിങ്ങില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ട്രെന്‍ഡി, ട്രെഡിഷണല്‍, ഡെയിലി വെയര്‍ വിഭാഗങ്ങളിലായുള്ള അതി വിപുലമായ കളക്ഷനുകള്‍ ഷോറൂമില്‍ ഒരുക്കിയിട്ടുണ്ട്.

സിംഗപ്പൂര്‍ ഡിസൈന്‍ കളക്ഷനുകളുടെ ഉദ്ഘാടനം തൃക്കരിപ്പൂര്‍ എംഎല്‍എ എം. രാജഗോപാല്‍, ടുണീഷ്യന്‍ ആന്റിക് കളക്ഷനുകളുടെ കൗണ്ടര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറയും, വിന്റേജ് ആന്റിക് കളക്ഷനുകളുടെ ഉദ്ഘാടനം ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. പ്രമീളയും, പ്രീമിയം കളക്ഷനുകള്‍ വിന്‍ടച്ച് മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ലത്തീഫ് ഉപ്പള ഗേറ്റ്, കെന്നാ ഡയമണ്ട്‌സ് കളക്ഷനുകളുടെ ഉദ്ഘാടനം സെലിബ്രിറ്റി ഗസ്റ്റ് ലക്ഷ്മി നക്ഷത്രയും നിര്‍വഹിച്ചു.

സിറ്റി ഗോള്‍ഡ് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഡയറക്ടര്‍മാരായ നൗഷാദ്, ഇര്‍ഷാദ്, ദില്‍ഷാദ്, ടി.വി മൊയ്ദു, ടി.വി മുഹമ്മദ് അലി, റഷീദ്, ഷഫീഖ്, വി.കെ.പി. ഹമീദാലി, പടന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുഹമ്മദ് അസ്ലം, എം.ടി അബ്ദുല്‍ ജബ്ബാര്‍, മുഹമ്മദ് റാഫി, എം.ടി ഷഫീഖ് തുടങ്ങി സാമുദായിക, സാമൂഹിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ പങ്കെടുത്തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് മികച്ച ഓഫറുകളാണ് ഷോറൂമില്‍ ഒരുക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *