പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ലൈബ്രറി വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ പുസ്തകോത്സവം തുടങ്ങി. പയസ്വിനി ഹാളില്‍ നടക്കുന്ന പുസ്തകോത്സവം വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ലൈബ്രേറിയന്‍ ഡോ. വിവേകവര്‍ദ്ധന്‍, ഡപ്യൂട്ടി ലൈബ്രേറിയന്‍ ഡോ. സെന്തില്‍കുമാരന്‍, ഡീനുമാര്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സംസ്ഥാനത്തിന് പുറത്ത് നിന്നുള്‍പ്പെടെ നിരവധി പ്രസാധകര്‍ പുസ്തകോത്സവത്തില്‍ പങ്കെടുക്കുന്നുണ്ട്. നവംബര്‍ 16ന് സമാപിക്കും. സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പുസ്തകോത്സവം സന്ദര്‍ശിച്ച് ബുക്കുകള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാം.