കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ഒഴിവുകള്‍

പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ വിവിധ വകുപ്പുകളില്‍ ഗസ്റ്റ് ഫാക്കല്‍റ്റി, അസിസ്റ്റന്റ് പ്രൊഫസര്‍ (കരാര്‍) നിയമനങ്ങള്‍ക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവിലേക്ക് നവംബര്‍ 20ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍/പിജിഡിഎം/സിഎ/ഐസിഡബ്ല്യുഎ/എംകോം എന്നിവയില്‍ ഏതിലെങ്കിലും ഫസ്റ്റ് ക്ലാസ്സോടെ ബിരുദാനന്തര ബിരുദം, രണ്ട് വര്‍ഷത്തെ പ്രൊഫഷണല്‍ എക്സ്പീരിയന്‍സ്, യുജിസി നെറ്റ്/അംഗീകൃത സ്ലെറ്റ്/സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത.

മലയാളം പഠന വിഭാഗത്തില്‍ സംസ്‌കൃതം വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍റ്റി ഒഴിവിലേക്കുള്ള (ഒബിസി) വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 21ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സില്‍ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. ബന്ധപ്പെട്ട വിഷയത്തിലോ അനുബന്ധ വിഷയങ്ങളിലോ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം, യുജിസി നെറ്റ്/ അംഗീകൃത സ്ലെറ്റ്/ സെറ്റ് അല്ലെങ്കില്‍ യുജിസി മാനദണ്ഡപ്രകാരമുള്ള പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത.

ബിഎ-ബിഎഡ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമിലേക്ക് ഹിസ്റ്ററി വിഷയത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നതിനുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യൂ നവംബര്‍ 22ന് രാവിലെ 10.30ന് പെരിയ ക്യാമ്പസ്സില്‍ നടക്കും. രാവിലെ 9.30ന് രജിസ്ട്രേഷന്‍ ആരംഭിക്കും. 55 ശതമാനം മാര്‍ക്കോടെ ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദം, 55 ശതമാനം മാര്‍ക്കോടെ ബിഎഡ്, നെറ്റ് അല്ലെങ്കില്‍ പിഎച്ച്ഡി എന്നിവയാണ് അടിസ്ഥാന യോഗ്യത. യോഗ്യത ഉള്‍പ്പെടെയുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വ്വകലാശാല വെബ്സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *