കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയ പുനഃപ്രതിഷ്ഠാ കളിയാട്ടം – ആഘോഷ കമ്മിറ്റി രൂപീകരിച്ചു

കാഞ്ഞങ്ങാട്: ചിര പുരാതനവും ചരിത്ര പ്രസിദ്ധവുമായ കവ്വായി വിഷ്ണുമൂര്‍ത്തി ദേവാലയത്തിലെ പുനഃപ്രതിഷ്ഠയും കളിയാട്ട മഹോത്സവവും 2024 ഫെബ്രുവരി 18 മുതല്‍ 22 വരെ നടക്കും. കളിയാട്ട നടത്തിപ്പിനായുള്ള ആഘോഷകമ്മിറ്റി രൂപീകരണ യോഗം കെ.വേണുഗോപാലന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. പ്രവീണ്‍ തോയമ്മല്‍ അദ്ധ്യക്ഷത വഹിച്ചു. ആദ്യ ഫണ്ട് ഇ വി ഗംഗാധര പൊതുവാളില്‍ നിന്ന് ദേവാലയ തന്ത്രി എടമന ഈശ്വരന്‍ എംബ്രാന്തിരി ഏറ്റു വാങ്ങി. കെ.ബാബുരാജന്‍, എം.നാരായണന്‍, കെ.ബാലന്‍ മാസ്റ്റര്‍, സി.രാധാകൃഷ്ണന്‍ നായര്‍, പി.വേണുഗോപാലന്‍, കെ.ഗോപി, എ.നാരായണന്‍, കെ.എസ്.സുജിത്ത്, കെ.കൃഷ്ണലാല്‍ എന്നിവര്‍ സംസാരിച്ചു. ഉത്സവത്തോടനുബന്ധിച്ച് വിവിധ താന്ത്രിക കര്‍മ്മങ്ങളും തെയ്യക്കോലങ്ങളും കലാ സാംസ്‌കാരിക പരിപാടികളും അരങ്ങേറും. ഭാരവാഹികള്‍: എം.നാഗരാജ് നായക് (ചെയര്‍മാന്‍), പി.വേണുഗോപാലന്‍, എച്ച് പി ഭാസ്‌കര ഹെഗ്ഡെ (വര്‍ക്കിങ് ചെയര്‍മാന്‍), കെ,ബാബുരാജന്‍ (ജനറല്‍ കണ്‍വീനര്‍), കെ.ബാലന്‍ മാസ്റ്റര്‍ (ജനറല്‍ സെക്രട്ടറി), സി.രാധാകൃഷ്ണന്‍ നായര്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *