കളമശ്ശേരിയിൽ സ്ഫോടനം: ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്

എറണാകുളം: കളമശേരിയിൽ യഹോവ കൺവെൻഷൻ സെന്ററിലുണ്ടായ സ്‌ഫോടനത്തിൽ ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്നാണ് വിവരം. 23 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ അഞ്ചു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളജിലേക്ക് മാറ്റി. യഹോവ സാക്ഷികളുടെ സമ്മേളനം നടക്കുന്നതിനിടയൊണ് സംഭവം. ഒന്നിലധികം തവണ പൊട്ടിത്തെറിയുണ്ടായതായാണ് റിപ്പോർട്ടുകൾ. കളമശ്ശേരി നെസ്റ്റിനു സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. രാവിലെ 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്. ഏത് സാഹചര്യത്തിലാണ് പൊട്ടിത്തെറിയുണ്ടായതെന്ന് വ്യക്തമല്ല. ഞായറാഴ്ചയായതിനാൽ നിരവധി വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തിയിരുന്നു. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അവിടെ യഹോവസാക്ഷികളുടെ സമ്മേളനം നടക്കുകയാണ്. അതേസമയം, എന്താണ് പൊട്ടിത്തെറിയുടെ കാരണമെന്ന് വ്യക്തമായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *