പാലക്കുന്ന് : പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന കല്യാണ ചടങ്ങില്‍ പങ്കെടുത്ത കുട്ടിയുടെ കഴുത്തില്‍ നിന്നും തിരക്കിനിടയില്‍ ഭക്ഷണശാലയില്‍ നിന്നും പൊട്ടിവീണ 1 പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാല യഥാര്‍ത്ഥ ഉടമയ്ക്ക് നല്‍കി അഞ്ചംഗ സംഘം കുട്ടികള്‍ മാതൃകയായി.
ബേക്കല്‍ ഫിഷറീസ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പഠിക്കുന്ന മലാംകുന്നിലെ ശ്രീഹരി ശ്രീധരന്‍, ആദി ദേവ്, ജിജിന്‍, ശ്രേയേഷ്, നവീന്‍ രാജ് എന്നീ മിടുക്കരായ കുട്ടികളാണ് മാതൃകയായത്. വന്‍ ജനാവലിയാണ് കല്യാണത്തിന് എത്തിചേര്‍ന്നത്. മാല തിരിച്ചു നല്‍കിയ കുട്ടികളെ കല്യാണത്തില്‍ പങ്കെടുത്ത പലരും അഭിനന്ദിച്ചു.