കരിപ്പോടി മുച്ചിലോട്ട് ക്ഷേത്ര ഉദയാസ്തമന ഉത്സവം സമാപിച്ചു

പാലക്കുന്ന് : കരിപ്പോടി തിരൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ ഉദയാസ്തമന ഉത്സവം നിവേദ്യ വിതരണത്തോടെ സമാപിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക യോഗം ആചാര സ്ഥാനികരുടെ സാന്നിധ്യത്തില്‍ പ്രസിഡന്റ് അമ്പു ഞെക്ലി ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ബാലകൃഷ്ണന്‍ മേല്‍ബാര അധ്യക്ഷനായി. സെക്രട്ടറി വി. വി. കൃഷ്ണന്‍, ട്രഷറര്‍ തമ്പാന്‍ ചേടിക്കുന്ന്, കുഞ്ഞികൃഷ്ണന്‍ മുച്ചിലോട്ട്, രവി കളനാട്, ബാലചന്ദ്രന്‍ കണിയമ്പാടി, നാരായണന്‍ കണിയമ്പാടി, പുരുഷോത്തമന്‍ വെടിക്കുന്ന്, അമ്പുഞ്ഞി അമ്പങ്ങാട്, അശോകന്‍ കളനാട്, ശാന്തകുമാരി കണിയമ്പാടി, ഷൈന മുരളി, രാമകൃഷ്ണന്‍ കണിയമ്പാടി, എം. എസ്. ശശി എന്നിവര്‍ സംസാരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരിരുന്നു.

എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ എ പ്ലസ് നേടിയവരെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും അനുമോദിച്ചു. 56 വര്‍ഷമായി ക്ഷേത്ര ആചാര നിര്‍വഹണത്തില്‍ സജീവ സാന്നിധ്യമായ പി. വി. കൃഷ്ണകുറുപ്പിനെയും ചെമ്മനാട് പ്രാദേശിക സമിതി പ്രസിഡന്റായിരുന്ന കുഞ്ഞിക്കണ്ണനെ യും ആദരിച്ചു. വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *