എസ് പി.സി കാസര്‍കോട് ജില്ലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ 2022 – 23 വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ കേഡറ്റുകളെ അനുമോദിച്ചു. എക്‌സലന്‍സിയ 2023 എന്ന പേരില്‍ ജി.എച്ച്.എസ്.എസ് കുണ്ടംകുഴിയില്‍ നടന്ന അനുമോദന പരിപാടി സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പിയും എസ്.പി.സി ജില്ലാ നോഡല്‍ ഓഫീസറുമായ എം.എ.മാത്യു അദ്ധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.നന്ദികേശന്‍, ബേക്കല്‍ ഡി.വൈ.എസ്.പി സി.കെ.സുനില്‍കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായി. ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.വരദരാജ്, ബേഡകം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി.ദാമോദരന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ.രത്‌നാകരന്‍, ഹെഡ് മാസ്റ്റര്‍ എം.അശോക, പി.ടി.എ പ്രസിഡന്റ് എം.മാധവന്‍, എസ്.എം.സി ചെയര്‍മാന്‍ പി.കെ.ഗോപാലന്‍, മദര്‍ പി.ടി.എ പ്രസിഡന്റ് ബി.പി.വീണാകുമാരി, സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് പി.ഹാഷിം, സ്റ്റാഫ് സെക്രട്ടറി സി.പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. എസ്.പി.സി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ടി.തമ്പാന്‍ സ്വാഗതവും, എസ്.പി.സി ജില്ലാ കോര്‍ഡിനേറ്റര്‍ കെ.അശോകന്‍ നന്ദിയും പറഞ്ഞു. 15 സ്‌കൂളുകളില്‍ നിന്നായി 260 കാഡെറ്റുകള്‍ സര്‍ട്ടിഫിക്കറ്റുകളും മെഡലുകളും ഏറ്റുവാങ്ങി. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ എ പ്ലസ് മീറ്റ് ശനിയാഴ്ച ചായ്യോത്ത് നടക്കും. ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്യും.