എല്‍ ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു

രാജപുരം പൂടംകല്ല്-ചിറംങ്കടവ് മെക്കാഡം റോഡ് വികസന പ്രവര്‍ത്തനം പുരോഗമിച്ചിരിക്കേ യു ഡി എഫ് – ബി ജെ പി ആളുകള്‍ നടത്തുന്ന കുപ്രചരണങ്ങക്കെതിരേ എല്‍ ഡി എഫ് കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി കള്ളാറില്‍ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം ഇ.ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു.

സിപിഐ മണ്ഡലം കമ്മിറ്റിയംഗം ടി.കെ നാരായണന്‍ അധ്യക്ഷത വഹിച്ചു. പി.കെ രാമചന്ദ്രന്‍, എം.വി കൃഷ്ണന്‍, ലക്ഷ്മണ ഭട്ട്, ടോമി വാഴപ്പള്ളി, ഒക്ലാവ് കൃഷ്ണന്‍, അഡ്വ.ഷാലു മാത്യു, എ രാഘവന്‍, ബി രത്‌നാകരന്‍ നമ്പ്യാര്‍, എം.സി മാധവന്‍, ജോഷി, എ.കെ രാജേന്ദ്രന്‍, ജോസ് പുതുശ്ശേരിക്കാലായില്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *