ഉദുമ: ഉദുമ ക്ഷീരോത്പാദക സഹകരണ സംഘം ഓഫീസിന് വേണ്ടി പണിത കെട്ടിടം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി തിങ്കളാഴ്ച (13) രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി. ലാബ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം രൂപീകരണ യോഗം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി. ഭാസ്‌കരന്‍ നായര്‍ അധ്യക്ഷനായി. മില്‍ ഡയറക്ടര്‍ പി. പി. നാരായണന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പുഷ്പ ശ്രീധരന്‍, ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സിജോണ്‍ ജോണ്‍സണ്‍, ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍ കല്യാണി നായര്‍, വാര്‍ഡ് അംഗങ്ങളായ സൈനബ അബൂബക്കര്‍, വി. കെ. അശോകന്‍ , ചന്ദ്രന്‍ നാലാംവാതുക്കല്‍ എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍: പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി (ചെയര്‍പേഴ്‌സണ്‍), പി. ഭാസ്‌കരന്‍ നായര്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), കാഞ്ഞങ്ങാട് ക്ഷീര വികസന ഓഫീസര്‍ വി. മനോഹരന്‍ (കണ്‍വീനര്‍).