ഉദുമ: നവംബര്‍ 8 മുതല്‍ ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു പത്മനാഭ തന്ത്രിയുടെ കാര്‍മികത്വത്തില്‍ ആരംഭിച്ച ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം ശനിയാഴ്ച്ച സമാപിക്കും. വെള്ളിയാഴ്ച രാവിലെ ലക്ഷ്മി നാരായണ ഹൃദയ മന്ത്ര പാരായണത്തോടെ ആരംഭിച്ച യാഗത്തില്‍ നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള നുറ് കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഉച്ചയ്ക്ക് പൂര്‍ണ്ണാഹൂതിയും പൂജയും വൈകുന്നേരം കുംഭേശ കര്‍ക്കരി കലശപൂജ, ദ്രവ്യകലശ പൂജ, പരികലശപൂജ, കലശാധിവാസം അത്താഴ പൂജ എന്നിവയും നടന്നു. സമാപന ദിവസമായ ശനിയാഴ്ച ഗണപതിഹോമം, ഉഷപൂജ, അഷ്ടബന്ധലേപനം തുടര്‍ന്ന് പരികലശാഭിഷേകം, ദ്രവ്യകലശാഭിഷേകം, മഹാപൂജ എന്നിവയും നടക്കും. ആയുരാരോഗ്യവും, ദുരിത ശാന്തിയും, സമ്പല്‍ സമൃദ്ധിയും, സന്താന ലബ്ധിയും നാടിന്റെ അഭിവൃദ്ധിക്കുമായാണ് ക്ഷേത്രത്തില്‍ ശ്രീ ലക്ഷ്മി നാരായണ ഹൃദയ വിഷ്ണു യാഗം നടത്തിയത്.