അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു

അമ്പലത്തറ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രണ്ട് ദിവസങ്ങളിലായി നടന്നുവരുന്ന ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം സമാപിച്ചു. സമാപന സമ്മേളനം സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇന്ന് നാം കാണുന്ന എല്ലാ വികസനത്തിന്റെയും അടിസ്ഥാനം ശാസ്ത്രത്തിന്റെ മുന്നേറ്റമാണ്. സമൂഹത്തിന്റെ മാറ്റത്തില്‍ ശാസ്ത്രം വലിയ പങ്കു വഹിക്കുന്നുണ്ടെന്നും അതിനാല്‍ തന്നെ ശാസ്ത്രബോധമുള്ള കുട്ടികളായി വരും തലമുറ മാറണമെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര മേളയിലെ വിജയികള്‍ക്ക് എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് നഗരസഭാധ്യക്ഷ കെ.വി.സുജാത മുഖ്യാഥിതിയായി. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഫാത്തിമത്ത് ഷംന, ജില്ല ഡി.ഡി.ഇ എന്‍. നന്ദികേശന്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തംഗം സി.കെ.സബിത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.രഘുറാം ഭട്ട്, എച്ച്.എസ്.എസ് ജില്ലാ കോര്‍ഡിനേറ്റര്‍ സി.വി.അരവിന്ദാക്ഷന്‍, വിദ്യാകിരണം ജില്ലാ കോര്‍ഡിനേറ്റര്‍ എം.സുനില്‍കുമാര്‍, പുല്ലൂര്‍ – പെരിയ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ വി.വി.സുനിത, ജെ.എച്ച്.ഐ വി.ശാരദ, ഹെഡ്മാസ്റ്റര്‍ പി.വി.രാജേഷ്, വികസന സമിതി ചെയര്‍മാന്‍ എ.വി.ശ്രീധരന്‍, മദര്‍ പി.ടി.എ പ്രസിഡണ്ട് പി.സീന എന്നിവര്‍ സംസാരിച്ചു. പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ രാജേഷ് സ്‌കറിയ സ്വാഗതവും പ്രിന്‍സിപ്പല്‍ കെ.വി.പ്രശാന്ത് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *