അണങ്കൂര്‍ റെയ്ഞ്ച് മുസാബക്കക്ക് തുരുത്തിയില്‍ പതാക ഉയര്‍ന്നു

തുരുത്തി മുഹുയിദ്ധീന്‍ ജമാഅത്ത് കമ്മിറ്റി ആതിഥേയത്വം വഹിക്കുന്ന സമസ്ത കേരള ജംഇയത്തുല്‍ മുഅല്ലിമീന്‍ അണങ്കൂര്‍ റെയ്ഞ്ച് മുസാബക്കക്ക് തുരുത്തിയില്‍ പ്രൗഢമായ തുടക്കം, മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന ഇസ്ലാമിക് കലാ മത്സരത്തിന് തുടക്കം കുറിച്ചു കൊണ്ടു ജുമുഅ നിസ്‌ക്കാരത്തിന് ശേഷം മര്‍ഹും കോയ ഉസ്താദ് നഗറില്‍ സമസ്ത കേരള ജില്ലാ മുശാവറ അംഗം ടി കെ അഹമ്മദ് ഫൈസി പതാക ഉയര്‍ത്തി, തുടര്‍ന്ന് വൈകുന്നേരം അണങ്കൂരില്‍ നിന്നും കലാ മത്സര നഗരിയിലേക്ക് നടത്തിയ വിളബംര ഘോഷയാത്ര അണങ്കൂര്‍ റെയ്ഞ്ച് മാനേജ്‌മെന്റ് പ്രസിഡണ്ട് സത്താര്‍ ഹാജി അണങ്കൂര്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്തു, സ്വാഗത സംഘം ചെയര്‍മാന്‍ ടി എ ശാഫി, കണ്‍വീനര്‍ കാസിം ഫൈസി സീതാംഗോളി, റെയ്ഞ്ച് ട്രഷറര്‍ മുനീര്‍ അണങ്കൂര്‍, സെക്രടറി മൊയ്തീന്‍ കൊല്ലമ്പാടി, തുരുത്തി ജമാഅത്ത് ജനറല്‍ സെക്രടറി ടി എ അബ്ദുല്‍ റഹിമാന്‍ ഹാജി, ട്രഷറര്‍ ടി എ അബ്ദുല്ല കുഞ്ഞി ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *