കിഴക്കുംകര : യുവജനങ്ങളിലെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സംഘടിപ്പിക്കുന്ന കേരളസവത്തിന്റെ അജാനൂര്‍ പഞ്ചായത്തുതല മത്സരങ്ങള്‍ക്ക് തുടക്കമായി. കിഴക്കുംകര മുച്ചിലോട്ട് സ്‌കൂള്‍, ഐശ്വര്യ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ഉല്‍ഘാടനം കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ നിര്‍വഹിച്ചു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് കെ സബീഷ്, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ. മീന, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി എം.കെ. പ്രദീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മുച്ചിലോട്ട് സ്‌കൂളിലും ഐശ്വര്യ ഓഡിറ്റോറിയത്തിലുമായി വിവിധ മത്സര പരിപാടികള്‍ക്ക് തുടക്കമായി. അജാനൂര്‍ പഞ്ചായത്ത് തല കേരളോത്സവത്തിന്റെ സമാപന പരിപാടി ഞായറാഴ്ച നടക്കും.