മാണിക്കോത്ത് : അംഗന്‍വാടി കുട്ടികള്‍ക്ക് കുടിവെള്ളത്തിന് മികച്ച വാട്ടര്‍പ്യൂരിഫിയര്‍ നല്‍കി എര്‍മു പുള്ളോര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ മാതൃകയായി. വര്‍ഷങ്ങളായി മാണിക്കോത്ത് വയല്‍ ഭാഗത്ത് ഉള്ള അംഗണ്‍വാടിയിലെ കിണറില്‍ ശുദ്ധജലം ലഭ്യമല്ല ഇതിനാണ് മാണിക്കോത്ത് ഗ്രീന്‍ഷോപ്പിയുടെ നല്ല കുടിവെള്ളം പദ്ധതി പ്രകാരം പകുതി നിരക്കില്‍ മിനറല്‍ വാട്ടര്‍ പ്യൂരിഫിയര്‍ സ്ഥാപിച്ചത്.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സേതു നാരായണന്‍ അധ്യക്ഷതയില്‍ ഡോ അനില്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ആശാ വര്‍ക്കര്‍ സുമ രോഹിത് മാണിക്കോത്ത് സുനില്‍ ശബരി മാണിക്കോത്ത് ഷെറി ഫ്രാഞ്ചൈസി തുടങ്ങിയവര്‍ ആശംസയും സ്വാഗതം ബിജേഷ് (എര്‍മു പുള്ളോര്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മ അംഗം) ഉഷ ടീച്ചര്‍ നന്ദിയും പറഞ്ഞു.