CLOSE
 
 
ആചാരവും അനുഷ്ഠാന വ്യതിയാനങ്ങളും; ‘സ്ത്രീകള്‍ പ്രവേശിക്കുന്നതു മാത്രമല്ല അവിടെ ലംഘനം’ ആചാര സംരക്ഷകര്‍ അറിയേണ്ടതിലേക്ക്
 
 
 
  • 2
    Shares

നേര്‍ക്കാഴ്ച്ചകള്‍

ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ചു മാത്രമേ അയ്യപ്പനെ കാണാവു എന്നാണ് ആചാര സംരക്ഷകരുടെ മതം. അങ്ങനെയെങ്കില്‍ അവിടെ നിലനിന്നിരുന്ന ആചാരങ്ങളെന്തെല്ലാമായിരുന്നുവെന്ന് പഠിക്കുകയും ഭക്തരരെ മനസിലാക്കേണ്ടതുമായ ചുതല ആ സംഘടനക്കുണ്ട്.

നവപാഷാണം എന്നറിയപ്പെടുന്ന ഒമ്പത് തരം ആയുര്‍വേദ്ദ ധാതുക്കള്‍ കൊണ്ടായിരുന്നു അന്നത്തെ വിഗ്രഹം. (പളനിയിലെ വിഗ്രവഹും ആവിധത്തില്‍ തന്നെ നിര്‍മ്മിച്ചതാണ്). അന്ന് അയ്യപ്പനല്ല, ശാസ്താവായിരുന്നു. പൊന്നമ്പലമേടിനും തൊട്ടടുത്തായുള്ള മറ്റൊരു ഗിരിശൃംഗലയായ അഗസ്ത്യകൂടത്തിലായിരുന്നുവല്ലോ അഗസ്ത്യ മുനിയുടെ വാസം. പ്രസിദ്ധ ആയുര്‍വേദ ഭിഷഗ്വരന്‍ കൂടിയായിരുന്നു മുനിശ്രേഷ്ഠന്‍. അദ്ദേഹമാണ് ആയുര്‍വേദകൂട്ടുള്ള ഈ വിഗ്രഹത്തെ പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. നവ പാഷാണം എന്ന വിവിധ ആയുര്‍വേദ ചേരുവകളാല്‍ രൂപപ്പെടുത്തിയ പളനി ആണ്ഡവ വിഗ്രഹവും അഗസ്ത്യ മുനി സ്ഥാപിച്ചതാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട് (കരിങ്കല്ലോ, പഞ്ചലോഹക്കൂട്ടോ അല്ലായിരുന്നുവെന്ന് സാരം). ഈ വിഗ്രഹത്തിനു മേലാണ് നാം നാടന്‍ പശുവിന്റെ നെയ് ചൂടാക്കി ഒഴിച്ച നെയ്ത്തേങ്ങ അഭിഷേകം ചെയ്യുന്നത്. (അതിനും മുമ്പ് കാടന്മാര്‍ കാട്ടു തേന്‍ ചാര്‍ത്തിയായിരുന്നു അഭിഷേകം. അഭിഷേകം കഴിഞ്ഞ് തേന്‍ നവപാഷാണവുമായി ചേരുന്ന വേളയില്‍ അത് നല്ലൊരു മെഡിസിനായി മാറും). നാം വീടുകളില്‍ നിന്നും പൂജിച്ചു കൊണ്ടു പോകുന്ന തേങ്ങയില്‍ നെയ്യ് കലരുന്നതോടെ ഉണ്ടാകുന്ന രാസപ്രവര്‍ത്തനം വിഗ്രഹത്തിലെ ആയുര്‍വേദ ശ്രേഷ്ഠത കൂടി ചേരുമ്പോള്‍ ദിവ്യൗഷധമായി മാറുന്നു. ഇന്ന് ഏതോ കമ്പനി നിര്‍മ്മിച്ചു നല്‍കുന്നതായിരുന്നില്ല അന്നത്തെ അരവണ. ഇന്ന് നെയ്യ് കൊണ്ടു പോയി തീയ്യില്‍ കത്തിച്ചു കളയുകയാണ്. ആചാര ലംഘനമാണ് ഇന്ന് കാണുന്ന പലതും.

ഒരു അയ്യപ്പന്‍ മാലയിടുന്ന നിമിഷം മുതല്‍ അയാളെ പിന്നെ പേര് വിളിക്കില്ല. അയാള്‍ ബ്രഹ്മചര്യം നോല്‍ക്കുന്ന അയ്യപ്പനായി മാറുന്നു. സന്നിധാനത്തിലെ ശ്രീകോവിലില്‍ എഴുതി വെച്ചതും തത്വമസി എന്നാണ്. തത്-അത്, ത്വം- നീ, അസി-ആകുന്നു. അത് നീ ആകുന്നു. ശ്രീകോവിലിനകത്തല്ല, ഇവിടെ നീയാണ് അയ്യപ്പന്‍. എന്നാണതിന്റെ സാരം. മലചവിട്ടാന്‍ പാകത്തില്‍ യോഗ്യതയുള്ള 41 ദിവസം വൃതം നോക്കാന്‍ കരുത്തുള്ള ആര്‍ക്കും തത്വമസി എന്ന മന്ത്രത്തിന്റെ സാരാംശമായി അവിടെ ചെല്ലാം. അതു പാലിക്കാതെ ചെല്ലുന്ന യുവതി അടക്കമുള്ള സകലരും ചെയ്യുന്നത് ആചാര ലംഘനമാണെന്ന് സംരക്ഷകര്‍ ഉറക്കെ പറയാന്‍ തയ്യാറാകണം.

സന്നിധാനത്തിലേക്ക് ചെല്ലാന്‍ പമ്പയില്‍ ബസിറങ്ങലല്ല, ആചാരം. ആദ്യം വാവരു സ്വാമിയെ കാണണം. അല്ലാതെ മലചവിട്ടിയാല്‍ ഭഗവാന്‍ കണ്ണു തുറക്കില്ലെന്നാണ് ഐതീഹ്യം. ആദ്യം കുരുമുളകും, അരിയും വാവരു സ്വാമിക്ക് ദക്ഷിണ കൊടുക്കണം. പള്ളിയില്‍ നിന്നും അനുവാദം കിട്ടിയാല്‍ പിന്നെ അയ്യപ്പനെ കാണാനുള്ള സമ്മതപത്രമായി. അപ്പോഴുള്ള സന്തോഷത്താല്‍ തുള്ളിച്ചാടുന്നതും, സ്വയം മറന്നുള്ള സന്തോഷത്താല്‍ വെളിപാടു പിടിച്ചതുപോലെ ദര്‍ശനം കൊള്ളുന്നതുമാണ് പേട്ടതുള്ളതല്‍. ഇപ്പോള്‍ കാണുന്ന ആഭാസങ്ങളല്ല, പേട്ടതുള്ളല്‍. ലോകൈക സുഖങ്ങളെല്ലാം ത്യജിച്ച് പോകേണ്ട അയ്യപ്പന്മാര്‍ ചെരിപ്പും മുദ്രക്കൊപ്പമുള്ള മോഹിപ്പിക്കുന്ന സ്വര്‍ണണാഭരണങ്ങളും വിരലില്‍ ഭാര്യ ഭര്‍തൃബന്ധത്തിന്റെ സിംബലായി അവള്‍ ചാര്‍ത്തിയ വിവാഹമോതിരവും ത്യജിക്കാതെയുള്ള ബ്രഹ്മചര്യ വേഷം കെട്ടല്‍ ആഭാസമാണ്. കറുപ്പുടുക്കാനുള്ള പ്രേരണ വന്നത് ത്യാഗത്തിന്റെ പ്രതിരൂപത്തെ അടയാളപ്പെടുത്താനാണ്.

മല ഇറങ്ങിയാല്‍ അയ്യപ്പ വിഗ്രഹത്തില്‍ നേദിച്ച ബാക്കി നെയ്യ് എന്ന ജീവാമൃതവും കൊണ്ട് നേരെ ചേര്‍ത്തലയിലെ അര്‍ത്തിങ്കല്‍ പള്ളിയില്‍ ചെന്ന് വികാരിയച്ചനെ കാണണമെന്നാണ് ആചാരം. അവിടെക്കു പോകുന്ന വഴിയാണ് അയ്യപ്പന്‍ ചേരി (മുഹമ്മ വില്ലേജ്). അയ്യപ്പന്‍ ചീരപ്പന്‍ ചിറയിലേക്കു കളരി അഭ്യാസത്തിനു പോകുന്ന നടവഴി ഇതാണെന്നാണ് വിശ്വാസം.

അറുത്തുങ്കല്‍ പള്ളി ഒരു കാലത്ത് ബുദ്ധമത കേന്ദ്രമായിരുന്നു. ബുദ്ധമത വിഹാരങ്ങളിലെ മുഖ്യ കര്‍മ്മിയെ അര്‍ഹതന്‍ എന്നാണ് വിളിക്കാറ്. ബുദ്ധമതം നാടു നീങ്ങിയപ്പോള്‍ അതൊരു ഭഗവതീ ക്ഷേത്രമായി പരിണമിച്ചു. എന്നാലും അര്‍ഹതന്‍ എന്ന പേരു മാറിയില്ല. അത് അറുത്തിങ്കല്‍ ഭഗവതതീക്ഷേത്രം. (ശബരിമലയിലെ ബുദ്ധ സ്വാധീനത്തേക്കുറിച്ച് നാം ഇതേ കുറിപ്പിന്റെ ആദ്യ ഭാഗത്ത് ചിന്തിച്ചതാണല്ലോ). പിന്നീട് ശൈവ വൈഷ്ണവ കലാപ കാലത്തിന്റെ ബാക്കി പത്രമായി അവശേഷിച്ച ക്ഷേത്രം പോര്‍ച്ചുകാര്‍ കൈയ്യേറി പള്ളിയാക്കി മാറ്റി. ബുദ്ധഭാഷാ സങ്കല്‍പ്പമായ അര്‍ത്തിങ്കല്‍ എന്ന നാമത്തില്‍ ഇന്നും നിലനില്‍ക്കുന്ന ഒരിക്കല്‍ ബുദ്ധ വിഹാര കേന്ദ്രമായിരുന്ന ഇന്നത്തെ ക്രിസ്ത്യന്‍ ദേവാലയത്തിനരികില്‍ ഒരു കുളമുണ്ട്. അയ്യപ്പന്‍ കുളം. (ആ കുളം ഇതിനിടെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്ന് നന്നാക്കി എടുത്തത് വരാനിരിക്കുന്ന ചരിത്രം). ആ കുളത്തില്‍ പോയി മുങ്ങി കുളിക്കണം. ശേഷം പള്ളിയിലേക്ക് ചെല്ലണം പുണ്യാളച്ചനോടു തിരിച്ചു പോക്കിനുള്ള സമ്മതം വാങ്ങിയതിനു ശേഷം മാത്രമേ അയ്യപ്പന്മാര്‍ക്ക് വീട്ടിലേക്ക് തിരിക്കാവു എന്നാണ് ആചാരം. അവിടുത്തെ പഴയ ശാന്തി പരമ്പരയില്‍ പെട്ട ആളായിരുന്നുവത്രെ ചീരപ്പന്‍ ചിറയില്‍ അയ്യപ്പന് കളരി പഠിപ്പിച്ചിരുന്നത്. ചീരംചിറക്കാര്‍ക്കാണല്ലോ ഇന്നും ശബരിമലയിലെ വെടിവഴിപാട്.

ഇന്ന് അയ്യപ്പക്ഷേത്രത്തില്‍ നടക്കുന്നതാണോ ആചാരം. ഏതെങ്കിലും വ്യക്തിക്കോ മതത്തിനോ, പരിഹസിച്ചു നടന്നുലസിക്കുള്ളതിനെയാണോ തീര്‍ത്ഥാടനമെന്ന് പറയുന്നത്. കേവലം യുവതി പ്രവേശം മാത്രല്ല, ഭരണഘടനയുടെ നാലു കൂറ്റന്‍ തൂണുകളും ഒരു പോലെ സംരക്ഷിക്കേണ്ടുന്ന പല അനാചാരങ്ങളുമുണ്ടിവിടെ നിരീക്ഷിക്കാന്‍. ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനുള്ള കാരണങ്ങള്‍ ഹൈന്ദവ ആചാര വിശ്വാസ രഹസ്യങ്ങല്‍ കോര്‍ത്തിണക്കിക്കെട്ടിയ താളിയോല ഗ്രന്ഥങ്ങള്‍ എങ്ങനെ നോക്കിക്കാണുന്നു എന്നതിതലേക്ക് നമുക്ക് വരേണ്ടതുണ്ട്. അത് പിന്നീടാവാം.

പ്രതിഭാരാജന്‍

One Reply to “ആചാരവും അനുഷ്ഠാന വ്യതിയാനങ്ങളും; ‘സ്ത്രീകള്‍ പ്രവേശിക്കുന്നതു മാത്രമല്ല അവിടെ ലംഘനം’ ആചാര സംരക്ഷകര്‍ അറിയേണ്ടതിലേക്ക്”

  1. ആചാരങ്ങളും അനുഷ്ടാങ്ങളും ശബരിമല യിലേതുപോലെ എവിടെയുമുള്ള ക്ഷേത്രങ്ങളിലും അറകളിലും മുണ്ട്യകളിലും താനങ്ങളിലും തറവാടുളിലും ഉള്ളതാണല്ലോ.അതുപോലെ കീഴ് വഴക്കങ്ങളും. അവിടെയൊക്കെ വിശ്വാസികളും അവിശ്വാസികളും കൂട്ടടായ്മയോടെ ഇടപെടുന്നു. അവിടെയയും മാററങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.. .മാററത്തിന് “വാദിയും പ്രതിയും ” വിധേയരായിക്കൊണ്ടിരിക്കുന്നു എന്ന ത് പരമാർത്ഥം. പിന്നെന്തിന്………..?…..മാററങ്ങൾ മനുഷ്യ നന്മക്കായി ഉണ്ടായിക്കൊണ്ടേയിരിക്കട്ടെ……….Almighty ” the nature ” will decide and exicute

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...