CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
കേസു കാട്ടി പേടിപ്പിക്കേണ്ട; എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി എസ് ശ്രീധരന്‍ പിള്ള
 
 
 

നീലേശ്വരം : കേസു കാട്ടി പേടിപ്പിക്കേണ്ടെന്നു എന്‍ഡിഎ സംസ്ഥാന ചെയര്‍മാനും ബിജെപി സംസ്ഥാന പ്രസിഡന്റുമായ പി.എസ്.ശ്രീധരന്‍ പിള്ള. എന്‍ഡിഎ സംസ്ഥാന കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളിയുമായി ചേര്‍ന്നു നയിക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്കു നീലേശ്വരത്തു നല്‍കിയ സ്വീകരണ യോഗത്തില്‍ പ്രസംഗിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പേരില്‍ കോഴിക്കോട് കസബ പൊലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് എടുത്ത കാര്യം പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.

കേസ് എടുക്കാനുള്ള ഒരു തെറ്റും താന്‍ ചെയ്തിട്ടില്ല. കാര്യങ്ങള്‍ പാര്‍ട്ടിക്കും ജനങ്ങള്‍ക്കും വിടുന്നു. പാര്‍ട്ടി നിര്‍ദേശിക്കുന്നതെന്തോ അതുപ്രകാരം പ്രവര്‍ത്തിക്കും. ആവേശം പൂണ്ട് ആരെയും വെല്ലുവിളിക്കാനും താനില്ല. എന്നാല്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുന്നു. തന്നെ കുടുക്കാനുള്ള എട്ടാമത്തെ ശ്രമമാണിത്. ലോകത്തു തന്നെ ഏറ്റവുമധികം തീര്‍ഥാടകര്‍ എത്തുന്ന ശബരിമല ക്ഷേത്രത്തെ ഒരു സാധാരണ അയ്യപ്പ ക്ഷേത്രമാക്കാനാണു സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. വിശ്വാസത്തെ വെല്ലുവിളിച്ചിടത്തെല്ലാം കമ്മ്യൂണിസം തൂത്തെറിയപ്പെട്ടിട്ടേയുള്ളൂ. റഷ്യയില്‍ ഓര്‍ത്തഡോക്സ് സഭയിലെ വൈദികരെ കൂട്ടക്കൊല നടത്തിയാണ് കമ്മ്യൂണിസ്റ്റ് ഭരണം സ്ഥാപിച്ചത്.

കമ്മ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ഇവിടെ അഞ്ച് ഇസ്ലാമിക് റിപ്പബ്ലിക്കുകള്‍ ഉദയം ചെയ്തു. റഷ്യയിലാകട്ടെ കുപ്പിവെള്ളം വില്‍ക്കണമെങ്കില്‍ വരെ ഓര്‍ത്തഡോക്സ് സഭ പരമാധ്യക്ഷന്റെ ചിത്രം അതില്‍ പതിക്കണമെന്ന സ്ഥിതിയാണ്. സമാനമായ തിരിച്ചടിയായിരിക്കും ശബരിമലയെ ആളുകേറാമലയാക്കാനുള്ള ശ്രമം തുടര്‍ന്നാലും സിപിഎം നേരിടുകയെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെ.ശ്രീകാന്ത് അധ്യക്ഷത വഹിച്ചു.
പി.എസ്.ശ്രീധരന്‍ പിള്ള, കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജന്‍ കണ്ണാത്ത്, ബിജെപി സംസ്ഥാന നേതാക്കളായ ശോഭ സുരേന്ദ്രന്‍, പി.എം.വേലായുധന്‍, എ.എന്‍.രാധാകൃഷ്ണന്‍, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ കൊടവലം, എന്‍ഡിഎ ജില്ലാ കണ്‍വീനര്‍ ഗണേഷ് പാറക്കട്ട എന്നിവര്‍ പ്രസംഗിച്ചു. ദേശീയപാതയിലെ തോട്ടം ജംക്ഷനില്‍ നിന്നു സ്വീകരണ സ്ഥലമായ മാര്‍ക്കറ്റ് ജംക്ഷന്‍ വരെ വാദ്യമേളങ്ങളുടെയും കരിമരുന്നു പ്രയോഗത്തിന്റെയും അകമ്പടിയോടെ യാത്രയെ സ്വീകരിച്ചാനയിച്ചു. ജാഥാ ലീഡര്‍മാര്‍ക്ക് ഹാരാര്‍പ്പണവും നടത്തി.

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ ഫോട്ടോയും...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു. വിദ്യാര്‍ത്ഥികളുള്‍പ്പെടെ...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ്...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍ യൂണിറ്റ്,...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ്...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര രംഗത്തിന്റെയും...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് റാലി...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല് കടത്തിയ...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...