CLOSE
 
 
കാക്കിയുടെ കൈക്കരുത്ത് ജനങ്ങളോട് വേണ്ട, ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ തൊപ്പി തെറിക്കും: പോലീസുകാര്‍ക്ക് സര്‍ക്കാരിന്റെ സന്ദേശം
 
 
 

തിരുവനന്തപുരം: കാക്കിയുടെ ബലത്തില്‍ ജനങ്ങളോട് കൈക്കരുത്ത് കാട്ടുന്നവര്‍ സേനയിലുണ്ടാവില്ലെന്നും ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികളായാല്‍ തൊപ്പി തെറിക്കുമെന്നും പോലീസിന് സര്‍ക്കാരിന്റെ മുന്നറിയിപ്പ്. ജനപക്ഷത്തു നിന്ന് മാന്യമായ പെരുമാറ്റം ഉറപ്പാക്കണമെന്ന സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശം അവഗണിച്ചുള്ള പോക്ക് അവസാനിപ്പിക്കണം. ഏതുഘട്ടത്തിലും സേനാംഗങ്ങള്‍ മാന്യത കൈവിടരുത്. തുടങ്ങിയ നിര്‍ദേശങ്ങളാണ് പോലീസുകാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.

പല കേസുകളിലായി വീഴ്ച വരുത്തിയവര്‍ അറസ്റ്റിലായിട്ടും ഉരുട്ടിക്കൊലക്കേസില്‍ വധശിക്ഷ കിട്ടിയിട്ടും ഒരുവിഭാഗം പോലീസുകാര്‍ പഠിക്കുന്നില്ല. നെയ്യാറ്റിന്‍കരയില്‍ 32കാരന്‍ കാര്‍ കയറി കൊല്ലപ്പെട്ട കേസില്‍ പ്രതിയാക്കപ്പെട്ടത് ക്രമസമാധാന ചുമതലയുള്ള ഡി.വൈ.എസ്.പിയാണ്. കൃത്യനിര്‍വഹണത്തിലെ വീഴ്ചയുടെ പേരില്‍ മൂന്നു ഡസനോളം പോലീസുകാര്‍ ഇപ്പോള്‍ സസ്പെന്‍ഷനിലാണ്. എസ്.ഐമാര്‍ അടക്കം കേസില്‍ പ്രതികളാവുന്നു. വകുപ്പുതല അന്വേഷണവും മറ്റ് കുരുക്കുകളുമുണ്ട്. എന്നിട്ടും പോലീസിലെ ക്രിമിനലുകള്‍ വര്‍ധിക്കുകയാണ്. ഉരുട്ടിക്കൊലക്കേസില്‍ പോലീസുകാര്‍ക്ക് വധശിക്ഷ വിധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസില്‍ തെറ്റുതിരുത്തല്‍ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനിടെയാണ് ഡി.വൈ.എസ്.പി കൊലക്കേസില്‍ പ്രതിയാക്കപ്പെട്ടത്.

”സര്‍ക്കാരിന്റെ പോലീസ് നയത്തിന് അനുസരിച്ചാവണം പോലീസ് പ്രവര്‍ത്തിക്കേണ്ടത്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയുണ്ടാവും. നിയമത്തിലെ ഏറ്റവും ശക്തമായ വകുപ്പുകള്‍ പ്രകാരമുള്ള നടപടിയാവും കുഴപ്പക്കാര്‍ക്കെതിരേ കൈക്കൊള്ളുക. പിരിച്ചുവിടല്‍ മാത്രമല്ല, നിയമപ്രകാരം ചെയ്യാവുന്നതെല്ലാം ചെയ്യും”എന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിച്ചു.

പോലീസ് ആക്ടിലെ 86സി പ്രകാരം ധാര്‍ഷ്ട്യം കാട്ടുകയും പരാതികള്‍ അവഗണിക്കുകയും ചെയ്യുന്ന പോലീസുകാരെ പിരിച്ചുവിടാനാവും. പെരുമാറ്റദൂഷ്യമോ ശാരീരികമാനസിക കുറവുകളോ കണ്ടാലും പിരിച്ചുവിടാം. പോലീസ് ആക്ടിലെ 2012ലെ ഭേദഗതി പ്രകാരവും പിരിച്ചുവിടാം.

 

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ...

കോട്ടയത്ത് പെണ്‍കുട്ടിയെ കൊന്ന് ചാക്കില്‍...

കോട്ടയം: മണര്‍കാട് അരീപ്പറമ്ബില്‍ നിന്ന് ചാക്കില്‍ കെട്ടി കുഴിച്ചുമൂടിയ നിലയില്‍...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പരിശോധന;...

മുനമ്പം മനുഷ്യക്കടത്ത്: ഗുരുവായൂരിലെ മൂന്നു...

ഗുരുവായൂര്‍: മുനമ്പം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഗുരുവായൂരിലെ മൂന്നു ഹോട്ടലുകളില്‍ പോലീസ്...

കളക്ടര്‍ ഇടപെട്ടു; മാന്ദാമംഗലം പള്ളി തര്‍ക്കം താല്‍ക്കാലികമായി...

കളക്ടര്‍ ഇടപെട്ടു; മാന്ദാമംഗലം പള്ളി...

തൃശൂര്‍: മാന്ദാമംഗലം പള്ളി തര്‍ക്കം താല്‍ക്കാലികമായി ഒത്തുതീര്‍ന്നു. പള്ളി അടച്ചിട്ട...

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്റ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും...

'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്റ്റ് ചാപ്റ്റര്‍...

ചാവക്കാട്: 'നമ്മള്‍ ചാവക്കാട്ടുകാര്‍' മസ്‌ക്കറ്റ് ചാപ്റ്റര്‍ മെംബേഴ്സ് മീറ്റും കുടുംബ...

ചാവക്കാട്ട് ഭക്ഷണ ശാലകളില്‍ മിന്നല്‍ പരിശോധന: അഞ്ച്...

ചാവക്കാട്ട് ഭക്ഷണ ശാലകളില്‍ മിന്നല്‍...

ചാവക്കാട്: നഗരത്തിലെ ഭക്ഷണ ശാലകളില്‍ നഗരസഭ ആരോഗ്യ വിഭാഗം അധികൃതരുടെ...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...