CLOSE

14

Wednesday

November 2018

Breaking News

അധ്യാപകരുടെ അസാന്നിധ്യത്തില്‍ പടുപ്പ് തവനത്ത് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍, പിടിഎ കമ്മിറ്റി തീരുമാനമില്ലാതെ മതില്‍ കെട്ടിയതിനെതിരെ പ്രധാനാധ്യാപകന്റെ പരാതി

 
 
അയ്യപ്പന്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും; അയ്യപ്പന്റെ ആചാരങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നു
 
 
 
  • 603
    Shares
  1. നേര്‍ക്കാഴ്ച്ചകള്‍

”1100ന്റെ ആദ്യദശകത്തിലാണ് അയ്യപ്പന്റെ ജനനമെന്ന കണക്കു കൂട്ടലിലാണ് ഗോത്ര വര്‍ഗ വിഭാഗങ്ങളിലെ ചരിത്ര പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഗോത്രവിഭാഗമായ മലയരയര്‍ ചോളന്‍മാരാല്‍ ആക്രമിക്കപ്പെട്ടിരുന്ന കാലം. മക്കളില്ലാത്ത കണ്ടന്‍, കറുത്തമ്മ എന്നീ മലയരയ ദമ്പതികള്‍ തങ്ങളുടെ പുരോഹിതനായ കോര്‍മനെ കണ്ടു. 41 ദിവസം ഇരുവരും വ്രതം നോക്കണമെന്നും അതിന് ശേഷം ഇരുവര്‍ക്കും പോരാളിയായ ഒരു പുത്രന്‍ ജനിക്കുമെന്നും കോര്‍മനാല്‍ പ്രവചനമുണ്ടായി. പൊന്നമ്പലമേട്ടിലെ ഒരു ഗുഹയില്‍ വസിച്ചിരുന്ന കണ്ടന്റേയും കറുത്തമ്മയുടേയും മകനായി അയ്യപ്പന്‍ ജനിച്ചു. കണ്ടന്റെ മകനായതുകൊണ്ടാണ് ചെറിയ കണ്ടന്‍ എന്നര്‍ത്ഥമുള്ള ‘മണികണ്ടന്‍’ എന്ന പേരുവന്നത്. (മണികണ്ഠന്‍ അല്ല) എന്ന വിലയിരുത്തലുകള്‍ ചരിത്ര പഠിതാക്കള്‍ ഉന്നയിക്കുന്നുണ്ട്. പിന്നീട് ചീരപ്പന്‍ചിറ എന്ന ഈഴവകുടുംബത്തില്‍ നിന്ന് അയ്യപ്പന്‍ അയോധനകല അഭ്യസിച്ചു. ഇതിനിടെ തന്നോട് പ്രണയം വെളിപ്പെടുത്തിയ ലളിത എന്ന പെണ്‍കുട്ടിയോട് തന്റെ ലക്ഷ്യം ഗോത്രത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണെന്ന് പറഞ്ഞ് അയ്യപ്പന്‍ പ്രണയം നിരസിച്ചു. അയ്യപ്പന് കീഴില്‍ അണി നിരന്ന മലയരഗോത്രവര്‍ഗം ചോള അധിനിവേശത്തെ ശക്തമായി പ്രതിരോധിച്ചു. ശേഷം അദ്ദേഹം യോഗനിദ്രയിലാഴുകയും അവിടെ നേരത്തെയുണ്ടായിരുന്ന ബുദ്ധ പ്രതിഷ്ഠയില്‍ വിലയം പ്രാപിക്കുകയും ചെയ്തതായി ആ സമുദായം വിശ്വസിച്ചു പോരുന്നു.

ആഴി കത്തിക്കുന്നതും പുള്ളുവന്‍ പാട്ടു പാടിയും അയ്യപ്പനെ പ്രകീര്‍ത്തിച്ചും, 41 ദിവസം മുടങ്ങാതെ വ്രതം നോറ്റ് ഉള്‍ക്കാടുകള്‍ താണ്ടി ചെറുതേന്‍ ശേഖരിച്ച് വൃശ്ചികം ഒന്നിന് അയ്യപ്പവിഗ്രഹത്തില്‍ അഭിഷേകം ചെയ്യുകയും മകരസംക്രാന്തി ദിനത്തില്‍ ആരതി ഉഴിയുകയും മറ്റ് ആചാരങ്ങള്‍ നടത്തിയുമിരുന്നു, അയ്യപ്പന്‍ വിളക്കില്‍ നമുക്കിതൊക്കെ കാണാം. ഇതിന്റെ പരിഷ്‌കൃത രൂപമാണ് ഇന്നു കാണുന്ന ഉല്‍സവങ്ങളും ആരാധാനാ ക്രമങ്ങളും. അന്ന് സ്വന്തം കുലത്തില്‍ പിറന്നവരായിരുന്നു ഇത് ചെയ്തിരുന്നതെങ്കില്‍ സാവര്‍ണ്യം അതും കവര്‍ന്നെടുക്കുകയായിരുന്നു. പ്രാചീന ആചാരങ്ങള്‍ തട്ടിപ്പറിച്ചവരാണ് ഇപ്പോള്‍ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നതെന്ന വിരോധാഭാസവും ഇവിടെ കാണാം. ആചാരങ്ങള്‍ അനുഷ്ഠിക്കാതിരിക്കലും അനാചാരം തന്നെയാണെന്ന കാര്യവും ആചാര സംരക്ഷകര്‍ മനസിലാക്കി വെക്കേണ്ടതുണ്ട്. സൗന്ദര്യ ലഹരിയില്‍ ശങ്കരാചാര്യര്‍ പറയുന്നു. ‘ഫലം ഇച്ചിച്ചു കൊണ്ട് വൃതം നോക്കുന്നതു പോലും അനാചാരരമാണ്’.

41 ദിവസത്തെ ബ്രഹ്മചര്യവും, പതിനെട്ടാം പടിയുമെല്ലാം പിന്നീട് ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടതാണ്. ശബരിമലയിലെ 18 പടികള്‍ മലയരയര്‍ അധിവസിച്ചിരുന്ന 18 മലകളെയാണ് സൂചിപ്പിക്കുന്നത്. ഹിന്ദു മിഥോളജിയില്‍ മറ്റെവിടെയും ഈ 18 എന്ന അക്കത്തിനു പ്രാധാന്യമില്ല. കുറഞ്ഞത് നുറു കൊല്ലം കൊണ്ടുണ്ടായതാണ് പുതിയവ പലതും. കരിമലയില്‍ നിന്ന് മലയരയരെ പൊലീസും ദേവസ്വവും ചേര്‍ന്ന് തല്ലിയോടിച്ചത് 1970ലാണ്. ദൈവങ്ങള്‍ക്കും പ്രതിഷ്ഠയ്ക്കും സംസാരിക്കാന്‍ കഴിയുമായിരുന്നെങ്കില്‍ ഇന്നത്തെ ശബരിമല ചരിത്രമായിരിക്കയല്ല വെളിപ്പെടാറ്.

1875ല്‍ സാമുവല്‍ മറ്റീര്‍ എന്ന സിഎസ്ഐ മിഷണറി ശബരിമലയിലും പരിസരപ്രദേശങ്ങളിലും ഗവേഷണം നടത്തിയിരുന്നു. 1883ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച ‘നേറ്റീവ് ലൈഫ് ഇന്‍ ട്രാവന്‍കൂര്‍’ എന്ന പുസ്തകത്തില്‍ പണ്ടത്തെ മലയരയ നാഗരികതയേക്കുറിച്ച് വ്യക്തമാക്കുന്നുണ്ട്. പതിനെട്ടു മലകളിലായി താമസിച്ചിരുന്ന ഈ വിഭാഗത്തിന് അനേകം ക്ഷേത്രങ്ങളുണ്ടായിരുന്നെന്ന് കണ്ടെത്തിയതായി ഈ ഗ്രന്ഥം പറയുന്നു. അധകൃത വര്‍ഗത്തെ തച്ചുടുക്കുന്ന സാവര്‍ണ്യം കവര്‍ന്നെടുക്കുകയായിരുന്നു അവയൊക്കെ എന്ന് നമുക്കിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന വിവരങ്ങല്‍ വെച്ച് പരിശോധിക്കുമ്പോള്‍ കാണാന്‍ കഴിയും

നമുക്കിത് ഇവിടെ ഇങ്ങനെ ചുരുക്കാം. അനുഷ്ഠിക്കുന്ന ആചാരങ്ങള്‍ അന്ധമോ അല്ലാത്തതുമാകട്ടെ, ഒറ്റയടിക്ക് അവയില്‍ നിന്നും മാറി നില്‍ക്കുക വയ്യ. സതി കൊടിയ അനാചാരമായിരുന്നു. അത് ഉന്മൂലനം ചെയ്യാന്‍ സമൂഹം ഏത്ര പാടു പെടേണ്ടി വന്നു. ഇന്നും കര്‍ണാടകയുടെ ചില ഗ്രാമങ്ങളില്‍ ഭാര്യക്കും ഭര്‍ത്താവിനും വേഴ്ച്ചാ വേളകളിലെ ഏതാനും ചില മിനിറ്റു നേരം കൊണ്ടു മാത്രമേ ഭര്‍ത്താവിന്റെ കട്ടിലില്‍ കിടക്കാന്‍ അനുവാദമുള്ളു. സ്വന്തം ഭാര്യക്കു പോലും പഴയ ആചാരങ്ങള്‍ കല്‍പ്പിക്കുന്നതിനാണ്. ബാക്കി സമയങ്ങളില്‍ ഭര്‍ത്താവിനരികില്‍ പായ വിരിച്ച് നിലത്ത് കിടക്കണം. അതൊന്നും ഇനിയും മാറ്റാന്‍ കഴിഞ്ഞിട്ടില്ല. ഉടുപ്പിയില്‍ ബ്രാഹ്മണരുടെ എച്ചിലില്‍ ഉരുളുന്ന മഡൈസ്‌നാന തെളിഞ്ഞും ഒളിഞ്ഞും ഇന്നും നിലനില്‍ക്കുന്നു. വാലായ്മ-പുല എത്ര പരിഷ്‌ക്കരിച്ചിട്ടും പരിഷ്‌ക്കരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ആചാരമാണ്. ആചാരങ്ങള്‍ ഏതുമാവട്ടെ, അവ ശീലം കൂടിയാണ്. മദ്യപാനം ഒരു ശീലമായവനു നിരോധിച്ചാലും അതില്ലാതെ പറ്റില്ല എന്നതു പോലെ സര്‍ക്കാരോ കോടതിയോ ഇടപെട്ട് രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ ഭാര്യയുടെ സാമിപ്യം അരുതെന്ന് നിയമം കൊണ്ടു വന്നാല്‍ എത്ര ആചാര ലംഘകര്‍ക്ക്, അല്ലെങ്കില്‍ പരിപോക്ഷകര്‍ക്ക് അവ നടപ്പിലാക്കാന്‍ കഴിയും? മരുമക്കത്തായമായിരുന്നു പണ്ട്. മക്കത്തായം വരാനും, ബ്ലൗസ് ധരിക്കാനരുതാത്ത കാലത്ത് ബ്ലൗസ് ധരിപ്പിക്കാനും വിധവാ വിവഹാം നടപ്പിലാക്കാനും എത്ര കാലം കാത്തു കെട്ടി കിടക്കേണ്ടി വന്നിട്ടുണ്ട് സമൂഹത്തിന്.

ഇവിട സുപ്രീം കോടതി മുഴുവന്‍ യുവതികളും ശബരിമലയില്‍ പോയില്ലെങ്കില്‍ തൂക്കുക്കൊല്ലുമെന്നല്ല പറഞ്ഞത്. അവര്‍ക്ക് അതിനുള്ള അവകാശമുണ്ടെന്നു മാത്രമാണ്. കോടതി വിധി നടപ്പിലാക്കാന്‍ ബാധ്യസ്ഥര്‍ മാത്രമാണ് ചുമതലയെന്ന് ഒഴിഞ്ഞു മാറാന്‍ സര്‍ക്കാരിനുമാവില്ല. കോടതി ബന്ത് നിരോധിച്ച് വര്‍ഷമെത്രകഴിഞ്ഞു. അതിനു ശേഷം എത്ര ഹര്‍ത്താലുകള്‍ ബന്തായി മാറി. സമവായം. സമാധാനത്തിന്റെ കൊടിക്കുറ സമാധാനത്തിനു വേണ്ടിയുള്ളതായിരിക്കട്ടെ. വിശ്വാസിയുടേയും അവിശ്വാസിയുടേയും വോട്ട് ഒരു പോലെ വാങ്ങിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് വിശ്വാസിയുടേയും അവിശ്വാസിയുടേയം വിശ്വാസം അന്ധമാണെങ്കില്‍ പോലും അതു സംരക്ഷിക്കേണ്ടുന്ന ബാധ്യത സര്‍ക്കാരിനുണ്ട്. അവിശ്വാസികള്‍ക്ക് വെല്ലു വിളി ഉയര്‍ത്തി പകിട കളക്കാനുള്ളതല്ല, അമ്പലങ്ങള്‍. അതു ഭക്തരുടെ പൊതു സ്വത്താണ്.

മാര്‍ക്‌സ് ഒരിക്കല്‍ പറഞ്ഞു. നിങ്ങള്‍ കമ്മ്യൂണിസ്റ്റുകാരനോ, എങ്കില്‍ വേശ്യാവൃത്തി നടത്തുന്നവര്‍ തിങ്ങിപ്പാര്‍ക്കുന്ന ഗ്രാമങ്ങിലാണ് നിങ്ങള്‍ വസിക്കുന്നതെങ്കില്‍ പോലും അവരോടു ചേര്‍ന്നു നടക്കുക. ഒപ്പം അവരേക്കാള്‍ ഒരു ചുവടു മുമ്പു നടക്കുക. പുരോ-ഗമനം. എന്നാല്‍ പിറകോട്ടുള്ളതല്ല, മുമ്പോട്ടുള്ള യാത്രയാണ്. ആചാര സംരക്ഷക സമിതി പ്രവര്‍ത്തകര്‍ സമുഹത്തെ എങ്ങോട്ടു നയിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന ചോദ്യം അവശേഷിക്കുകയാണ്.

പ്രതിഭാരാജന്‍

[vuukle]

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര നിര്‍ഭരമായി...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ അമേരിക്കന്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി ഹോട്ടലില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ നുമ്മക്ക്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ....

കനലും കനവും: ബേഡകം പഞ്ചായത്ത്...

22 ന് രാവിലെ 4 മണിക്ക് പി.ജിജിക്കും ബേബിയേച്ചിക്കും ഒപ്പം...

Recent Posts

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ...

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ ജീവനക്കാരിയുടെ ഫോട്ടോയും വീഡിയോയും പകര്‍ത്താന്‍ ശ്രമം:...

കാഞ്ഞങ്ങാട്: പാതിരാത്രി ജില്ലാ ആശുപത്രിയിലെ ലാബ് ജീവനക്കാരിയായ യുവതിയുടെ...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍...

പെരിയ: പെരിയയില്‍ സ്‌കൂള്‍...

പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ടിപ്പര്‍ ലോറിയിടിച്ചു: 15 പേര്‍ക്ക് പരിക്ക്

പെരിയ: പെരിയയില്‍ സ്‌കൂള്‍ ബസിനു പിന്നില്‍ ടിപ്പര്‍ ലോറിയിടിച്ചു....

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍...

കുറ്റിക്കോല്‍: കേരള വ്യാപാരി...

കുറ്റിക്കോലില്‍ സൗജന്യ ആയുര്‍വേദ തുടര്‍ ചികിത്സാ ക്യാമ്പ് സംഘടിപ്പിക്കും

കുറ്റിക്കോല്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റിക്കോല്‍...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര...

ബന്തടുക്ക: കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എയുപി സ്‌ക്കൂളില്‍ ശാസ്ത്ര രംഗവും ആയുഷ് ക്ലബ്ബും ആരംഭിച്ചു

ബന്തടുക്ക: കുറ്റിക്കോല്‍ എ യു പി സ്‌ക്കൂള്‍ ശാസ്ത്ര...

കുറ്റിക്കോല്‍ എ യു പി...

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ...

കുറ്റിക്കോല്‍ എ യു പി സ്‌കൂള്‍ ശിശുദിന റാലി സംഘടിപ്പിച്ചു

കുറ്റിക്കോല്‍ കുറ്റിക്കോല്‍ എ യു പി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച്...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു:...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും...

അനധികൃത ചെങ്കല്ല് കടത്ത് വ്യാപകമാകുന്നു: കാസര്‍ഗോഡ് രണ്ടിടത്ത് നിന്ന് ചെങ്കല്ല്...

കാസര്‍ഗോഡ്: മധൂരില്‍ നിന്നും നീര്‍ച്ചാലില്‍ നിന്നും അനധികൃതമായി ചെങ്കല്ല്...

Articles

കനലും കനവും: ബേഡകം പഞ്ചായത്ത്...

പത്തേമാരി എന്ന സിനിമയില്‍...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

പത്തേമാരി എന്ന സിനിമയില്‍ പള്ളിക്കല്‍ നാരായണന്‍ വളരെ വികാര...

നവംബര്‍-7' സി.പി.(ഐ)എമ്മിന്റെ പിറവി ദിനത്തില്‍...

നേര്‍ക്കാഴ്ച്ചകള്‍... ദീപാവലി ഘോഷ...

കനലും കനവും: ബേഡകം പഞ്ചായത്ത്...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

1424ല്‍ നിര്‍മ്മിച്ച അല്‍ബിദിയ മോസ്‌ക് കണ്ടു ഫുജൈറയില്‍.. ഷാര്‍ജയിലെ...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി...

ഇച്ചാമാരുടെ നാട് ഈച്ചകള്‍...

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........

ഇച്ചാമാരുടെ നാട് ഈച്ചകള്‍ കയ്യടക്കി യോ........ ചായ കുടിക്കാനായി...

കനലും കനവും: ബേഡകം പഞ്ചായത്ത്...

തലേന്ന് രാത്രി വിളിച്ച്...

കനലും കനവും: ബേഡകം പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്റെ...

തലേന്ന് രാത്രി വിളിച്ച് സഹപാഠിയായ TK പുരുഷോത്തമന്‍ നാളെ...