CLOSE
 
 
ശബരിമല വിശ്വാസത്തിലെ ചരിത്ര പശ്ചാത്തലങ്ങള്‍… (നാല്): ആചാര സംരക്ഷകരോട് വിനയപൂര്‍വ്വം….
 
 
 
  • 666
    Shares

സന്നിധാനത്തിലേക്കുള്ള സ്ത്രീ പ്രവേശനം നിഷേധിച്ചു കൊണ്ട് ശക്തമായ സമരവും, കേസും നടക്കുകയാണല്ലോ. വിവാദങ്ങളില്‍ ഇടപെടാന്‍ നേര്‍ക്കാഴ്ച്ചക്ക് താല്‍പ്പര്യമില്ല. ആചാര സംരക്ഷണ സമിതിക്കു മുമ്പാകെ സമര്‍പ്പിച്ച് ചില സംശയങ്ങള്‍ ദൂരിക്കരിക്കന്‍ ശ്രമിക്കുകയാണിവിടെ.

ശബരിമലയില്‍ ശാസ്താവായി ഭക്തര്‍ പരിഗണിച്ച് ആരാധിച്ചു വന്നിരുന്ന സന്നിധാനത്തിലെ ശാസ്താപ്രതിഷ്ഠ പ്രയാര്‍ ഗോപാലകൃഷ്ണനും സംഘവും ചേര്‍ന്ന് അയ്യപ്പ ക്ഷേത്രമാക്കി മാറ്റിയല്ലോ. ഒരു സുപ്രഭാതത്തില്‍ ഒരു ദേവന്‍ മറ്റൊന്നായി തീരുക. ഇതിനേക്കാള്‍ വലിയ ആചാര ലംഘനം മറ്റെന്താണ്? ആചാരങ്ങള്‍ മാറി, പൂജാവിധികള്‍ മാറി, ആരാധനാ മന്ത്രം മാറി. അവിടൊന്നും തന്നെ ആചാര സംരക്ഷകര്‍ ഇടപെട്ടില്ല. എന്തിനേറെ, ശബരിമല വിഷയത്തില്‍ വിധിപറയാന്‍ ചുമകാശം ഈഴവ കഴകത്തിനു ( ചീരപ്പന്‍ തറക്കാര്‍) സ്വന്തമായിരുന്നു. ലക്ഷക്കണക്കിനു രൂപ വരുമാനമുള്ള ഈ പ്രകൃയ്യ ദേവസ്വം ബോര്‍ഡ് തിരിച്ചു പിടിച്ചപ്പോള്‍ ആചാര സംരക്ഷകര്‍ എവിടെപ്പോയിരുന്നു. മാളികപ്പുറത്തമ്മക്ക് അയ്യപ്പന്‍ സമ്മാനിച്ച മാലയുടെ അവകാശം നിലവിലെ കാരണവര്‍ തിരിച്ചാവശ്യപ്പെട്ടപ്പോള്‍ ആചാരക്കാര്‍ക്ക് മതലപ്പെട്ട കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് പരിപൂര്‍ണന്‍ കമ്മീഷന് മുമ്പാകെ തന്ത്രി മൊഴി കൊടുക്കുന്ന വേളയില്‍ ഗായത്രി മന്ത്രം പോലും വശമില്ലെന്നാണ് പറഞ്ഞത്. വിധിപ്രകാരമല്ല പൂജ നടക്കുന്നതെന്ന് അര്‍ത്ഥം.

ഇത്തരത്തില്‍ കൃത്യ വിലോപം കാട്ടിയ കണ്ഠരരു കുടുംബത്തെ പ്രതിരോധിക്കാന്‍ ആചാര സുരക്ഷകര്‍ ഒരു ചെറു വിരല്‍ പോലും അനക്കിയില്ല. സന്നിധാനത്ത് ചോര വീഴ്ത്തി ആചാരങ്ങള്‍ മുടക്കാന്‍ കച്ചകെട്ടി ഇറങ്ങിയതും നിങ്ങള്‍ തന്നെയല്ലെ. ഒരു സിമന്റ് തറയില്‍ തീകൂട്ടി ദിവ്യ ജ്യോതി ദാ കത്തുന്നു എന്നു പ്രചരിപ്പിക്കുന്നതിനേക്കാള്‍ വലിയ തട്ടിപ്പ് വേറെ ഉണ്ടായിട്ടുണ്ടോ. ഇതിനോക്കെ ചൂട്ടു പിടിച്ചില്ലെ. ക്ഷേത്രത്തിനായുള്ള വെടിവഴിപാടിനുള്ള അവിണ്ടാട്ടമില്ലായിരുന്നു. ഈ അടുത്ത കാലം വരെ ക്ഷേത്രത്തിലെ വിഗ്രഹത്തില്‍ തേനഭിഷേകം നടന്നിരുന്നു. ആദിവാസികളാണ് തേന്‍ ശേഖരിച്ച് നല്‍കിയിരുന്നത്. അതിപുരാതനമായി തുടര്‍ന്നു കൊണ്ടിരുന്ന ഒരു ആചാരമാണ് അവിടെ മുടങ്ങിയത്. നിങ്ങള്‍ക്ക് മിണ്ടാട്ടമുണ്ടായില്ല.

ബ്രാഹ്മണന്റെ ആചാരം സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നവര്‍ അന്യജാതിയുടെ ആചാരങ്ങള്‍ക്ക് ഇടങ്കോലിടാനാണ് താല്‍പ്പര്യപ്പെടുന്നത്. കാലാകാലങ്ങളായി മലയരവിഭാഗമാണ് കരിമലക്ഷേത്രത്തിലും ശബരിമലക്ഷേത്രത്തിലും ആരാധന നടത്തിയിരുന്നത്. 1902ല്‍ തന്ത്രി കുടുംബം ശബരിമലയിലെ ആരാധനാ അവകാശം പൂര്‍ണമായും തട്ടിപ്പറിച്ചെടുക്കുകയായിരുന്നു. തേനഭിഷേകം നിര്‍ത്തിച്ചു. മലയരയര്‍ എന്നിട്ടും പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കുന്നത് തുടര്‍ന്നു. അതും കവര്‍ന്ന് സ്വന്തമാക്കി. അവിടെ വസിച്ചവരെ മുഹമ്മയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ശബരിഗിരി പദ്ധതി വന്നതിന് ശേഷം ജ്യോതി തെളിയിക്കാനായി ദേവസ്വം അധികൃതര്‍ കെഎസ്ഇബിയെ ചുമതലപ്പെടുത്തി. എന്നിട്ടും വര്‍ഷങ്ങള്‍ക്ക് ശേഷം പുല്ലുമേട് ദുരന്തമുണ്ടായപ്പോള്‍ അത് മലയരയരുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് ശ്രമമുണ്ടായത്.

ആദിവാസികള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങള്‍ പ്രതേക സ്വയം ഭരണാവകാശ മേഘലയാക്കി നിലനിര്‍ത്തുകയോ അങ്ങനെ നിലവിലില്ലാത്ത ഇടങ്ങില്‍ പുതുതായി സ്ഥാപിക്കണമെന്നും ഭരണ ഘടനയുടെ 244ാം വകുപ്പില്‍ പറയുന്നുണ്ട്. അതിന്റെ ലംഘനമാണ് സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിന് അധികാരം കൈമാറ്റിക്കൊണ്ട് നടത്തിയത്. ആദിവാസികള്‍ക്ക് ക്ഷേത്രം വിട്ടു കൊടുക്കാനും ഭരണ ഘടന അനുശാസിക്കും വിധം ക്ഷേത്രം ആദിവാസികള്‍ക്ക് കൈമാറാനും, പൊന്നമ്പല മേട്ടില്‍ കത്തിക്കുന്ന ആഴിയുടെ അവകാശം അവര്‍ക്കു തന്നെ തിരിച്ചു നല്‍കാനും അവരെ സംരക്ഷിച്ച് അവരുടെ ആചാരം ഉറപ്പു വരുത്താനും ആചാര സംരക്ഷണ സമിതി തയ്യാറാകുമോ. ക്ഷേത്ര പരിസരങ്ങളില്‍ വസിച്ചിരുന്ന ആദിവാസികളെ സ്ഥം വിട്ടു പോകാന്‍ ആജ്ഞാപിക്കുമ്പോള്‍, ദേവസ്വംബോര്‍ഡ് ക്ഷേത്ര പരിസരം കൈയ്യടക്കുമ്പോള്‍ ആരുടേയും ആചാര സംരക്ഷണ ബോധം ഉണര്‍ന്നില്ല. കൊല്ലത്തില്‍ ഒരിക്കല്‍ അവരെ വിളിച്ചു വരുത്തി കുറെ മുണ്ട് കൊടുത്ത് ആദരിക്കുന്നത് മാത്രം മതിയാവുന്നു ക്ഷേത്രത്തിന്റെ ഉടമസ്ഥാരേകേണ്ടുന്ന ആ പാവങ്ങള്‍ക്ക്. മരവുരിയും ഇലയും വെച്ചു കെട്ടി ഇപ്പോഴും ജീവിച്ചു പോരുന്ന, പുറം ലോകം ശരിക്കും കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത അവിടെ കാട്ടില്‍ വസിക്കുന്ന സ്ത്രീകളും പെണ്‍കുട്ടികളും സന്നിധാനത്തിന്റെ മക്കളാണ്. കിഴങ്ങു മാന്താനും തേനെടുക്കാനും, പനമ്പൊടിക്കും വിറകിനും വേണ്ടി കാടിറങ്ങുന്ന ഇവര്‍ സന്നിധാനത്തിലെത്തിയാല്‍ തൊഴാറുണ്ട്. ഇനിമുതല്‍ക്ക് അതു സാധ്യമല്ലാതെ വരുമോ? അവരുടെ മുന്‍ തലമുറക്കാരിയായ ശബരിയുടെ പേരില്‍ അറിയപ്പെടുന്ന മല പോലും അവര്‍ക്ക് അന്യമാവുകയാണോ

ചരിത്രം വിളിച്ചു പറയുന്ന അയ്യപ്പ ചരിതത്തേക്കുറിച്ച്, ക്ഷേത്ര ആചാര അനുഷ്ഠാനങ്ങളില്‍ എവിടെയാണ് സ്ത്രീനിഷേധം ചൂണ്ടിക്കാണിച്ചിട്ടുള്ളത് തുടങ്ങിയ വിഷയങ്ങളിലേക്ക് നമുക്ക് പിന്നീട് വരാം.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട് പോളിറ്റ്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ :...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി അങ്കം....

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ, കേരളം...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും കേള്‍ക്കുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ ) സിനിമയിലെ...

Recent Posts

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ...

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത...

അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശിയുള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍

കാസര്‍കോട്: ലക്ഷങ്ങളുടെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി ഉള്‍പ്പെടെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി...

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ...

ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങള്‍ വ്യാപകമായി പണിമുടക്കി; വോട്ടര്‍മാര്‍ വലഞ്ഞു

കാസര്‍കോട്; കാസര്‍കോട് ലോക്സഭാമണ്ഡലത്തിലെ പല ബൂത്തുകളിലും വോട്ടിംഗ് യന്ത്രങ്ങള്‍...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍...

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും,...

സതീഷ്ചന്ദ്രന്‍ വള്ളിക്കുന്ന് ഐ.ടി.ഐയിലും പി.കരുണാകരന്‍ നീലേശ്വരം എന്‍.കെ.ബി.എമ്മിലും വോട്ടുചെയ്തു

നീലേശ്വരം: പി.കരുണാകരന്‍ എം.പിയും, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.പി സതീഷ്ചന്ദ്രനും...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ്...

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ്...

ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഉപ്പള : ദിവസങ്ങള്‍ക്കുമുമ്പ് കാണാതായ വൃദ്ധയെ കക്കൂസ് ടാങ്കില്‍...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട്...

  കാസറഗോഡ്: കനത്ത...

കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍ ഇതുവരെ 26.1 ശതമാനം...

  കാസറഗോഡ്: കനത്ത പോരാട്ടം നടക്കുന്ന കാസര്‍കോട് മണ്ഡലത്തില്‍...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന്...

  മുള്ളേരിയ: വോട്ടിങ്...

വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ എ യു പി...

  മുള്ളേരിയ: വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുള്ളേരിയ...

Articles

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

    രണ്ടാം...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ... നെഹ്റു പയ്യന്നൂരില്‍ വന്നാല്‍...

    രണ്ടാം ലോകസഭയിലേക്ക് കഷ്ടിച്ചു രക്ഷപ്പെട്ട എ.കെ.ജിയോട്...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍...

  രണ്ടാമത് ലോകസഭാ...

എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ : എ.കെ.ജി അന്ന്...

  രണ്ടാമത് ലോകസഭാ തെരെഞ്ഞെടുപ്പിനോടൊപ്പമായിരുന്നു കേരള നിയമസഭയിലേക്കുള്ള കന്നി...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍...

  ഒന്നാം ലോകസഭ...

കാസര്‍കോട് മണ്ഡലം: എ.കെ.ജി മുതല്‍ സതീഷ് ചന്ദ്രന്‍ വരെ

  ഒന്നാം ലോകസഭ പിറക്കുമ്പോള്‍ കാസര്‍കോട് ജില്ല പോട്ടെ,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍...

  തിരഞ്ഞെടുപ്പ് ജാഥകളും,...

തിരഞ്ഞെടുപ്പും, ചുവന്ന ജുബ അസംബ്ലിയില്‍ എത്തിയ കഥയും

  തിരഞ്ഞെടുപ്പ് ജാഥകളും, മുദ്രാവാക്യങ്ങളും ആദ്യമായ് ഞാന്‍ കാണുന്നതും...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ്...

  വിദ്യാര്‍ത്ഥികളെ ഇതിലെ...

ദേശീയ ചലച്ചിത്ര അവാര്‍ഡ് ജേതാവ് ബാലതാരം സത്യജിത്

  വിദ്യാര്‍ത്ഥികളെ ഇതിലെ ഇതിലെ (ജോണ്‍ അബ്രഹാമിന്റെ )...