CLOSE
 
 
ശബരിമല വിശ്വാസത്തിലെ ചരിത്ര പശ്ചാത്തലങ്ങള്‍… മൂന്ന് ;മണികണ്ഠനെന്ന അയ്യപ്പന്റേയും, ലളിത എന്ന മാളികപ്പുറത്തിന്റേയും ചരിത്ര പശ്ചാത്തലങ്ങള്‍
 
 
 
  • 598
    Shares

നേര്‍ക്കാഴ്ച്ചകള്‍

ചതി മണത്തറിഞ്ഞ മണികണ്ഠന്‍ കൊട്ടാരത്തില്‍ നിന്നും അപ്രത്യക്ഷനാവുകയായിരുന്നു. പൊന്നമ്പല മേട്ടിലേക്ക് പലായനം ചെയ്യപ്പെട്ടുവോ, അതല്ല മരിച്ചു പോയതാകാനോ വഴിയുണ്ട്. പിന്നീട് ശാസ്താവില്‍ വലയം പ്രാപിച്ചു എന്ന് പ്രചരിക്കപ്പെട്ടവയും മറ്റും അഭ്യൂഹങ്ങള്‍ മാത്രമാകാനാണ് സാധ്യത.

രാമായണം അവസാനിക്കുമ്പോള്‍ സീതയുടെ ആത്മഹത്യയെ ഭുമി പിളര്‍ന്ന് തഴോട്ടു താണുപോയി എന്നായിരുന്നുവല്ലോ വര്‍ണന. ‘ഇഹലോഹ വാസവും, സ്വര്‍ഗാരോഹണവും, സമാധിയും, തീപ്പെടലും, ചാവലും’ മരണത്തിനു പോലും സവര്‍ണ-അവര്‍ണ സ്വഭാവം കല്‍പ്പിച്ചിരുന്നു, ചാതുര്‍ണ്യത്തിനു ശേഷമുള്ള ജാതി വ്യവസ്ഥ. ശ്രീകൃഷ്ണന്റെ മരണം വരെ സ്വരഗാരോഹണമായിരുന്നുവല്ലോ. എല്ലാ മതസ്ഥരിലും ഇതു കാണാം.

അയ്യപ്പന്‍ പിന്നീട് ശാസ്താവായി പരിഗണിക്കപ്പെട്ടതോടെ പന്തളം രാജന്‍ അച്ചന്‍കോവിലാറിന്റെ കരയില്‍ അയ്യപ്പന്റെ സ്മരണാര്‍ത്ഥം വലിയകോയിക്കല്‍ എന്ന പേരില്‍ മറ്റൊരു ക്ഷേത്രം നിര്‍മ്മിച്ച് നിത്യ പൂജക്ക് ഏര്‍പ്പാടു ചെയ്തു. എല്ലാ വര്‍ഷവും ധനു 28ന് മകരവിളക്കിന് മുമ്പായി തുടങ്ങുന്ന ‘തിരുവാഭരണ ഘോഷയാത്ര ഈ ക്ഷേത്രത്തില്‍ വെച്ചാണ്.

വാല്‍മീകി രാമായണത്തിലെ കഥാപാത്രം ശബരിയെന്ന കാട്ടാള സ്ത്രീയുമായി ബന്ധപ്പെട്ടും കഥകളുണ്ട്. ശബരിയുടെ വാസകേന്ദ്രം പൊന്നമ്പലമേടായിരുന്നുവല്ലോ. ശ്രീരമാന്‍ അഥവാ വാല്‍മീകിയാണ് ഈ മലക്കൂട്ടങ്ങള്‍ക്ക് ശബരിഗിരി അഥവാ ശബരിമലയെന്ന പേരു നല്‍കിയത്. പിന്നീട് മലപണ്ഡാരങ്ങള്‍ എന്നറിയപ്പെടുന്ന ശബരി പരമ്പരയിലെ ആദിവാസി-കാട്ടാള വംശത്തില്‍ പെട്ടവരുടെ ആരാധനയാണ് അയ്യപ്പെനെന്ന വാദം ഉന്നയിക്കുന്നവര്‍ വിവരിക്കുന്നത് ഇങ്ങനെ.

രാമായണത്തില്‍ വിശദീകരിച്ചു കാണുന്ന കാട്ടാള സ്ത്രീയായ ശബരിയുടെ പരമ്പരയില്‍ ജനിച്ച യോദ്ധാവാണ് അയ്യപ്പന്‍. ആദിവാസികളുടെ നൃത്തരൂപങ്ങളായ വേലന്‍പാട്ട്, പുള്ളുവന്‍പാട്ട് എന്നീ അനുഷ്ഠാനങ്ങളിലും പേട്ട തുള്ളലിലുമാണ് അയ്യപ്പന് കമ്പം. പിന്നീട് സാവര്‍ണ്യം ഈ ക്ഷേത്രം പിടിച്ചെടുക്കുകയായിരുന്നു. പൊന്നമ്പല മേട്ടില്‍ മകരം ഒന്നിനു ആഴി ഉഴിയുന്നതും, ജ്യോതി കത്തിക്കുന്നതും മറ്റും മലപ്പണ്ടാരങ്ങളുടെ ആഘോഷങ്ങളായിരുന്നുവല്ലോ. പിന്നീട് അത് ആരും കാണാതെ കെ.എസ്.ഇ.ബിയുടെ ജീവനക്കാരേക്കൊണ്ട് ചെയ്യിക്കുകയായിരുന്നു.

ആണ്ടവന്‍, അയ്യനയ്യപ്പന്‍, വീരാളി വീരന്‍, വീരമണി കണ്ഠന്‍ തുടങ്ങിയ പേരുകളുടെ ഉല്‍പ്പത്തിയേക്കുറിച്ചുള്ള പഠനഭാഗത്തില്‍ അയ്യപ്പന്‍ ആദിവാസിയില്‍ പിറന്ന പുത്രനാണെന്ന നിരീക്ഷണമുണ്ട്. നായട്ട് വേട്ട ഹരമായിരുന്ന പന്തളം രാജാവിനു കാട്ടില്‍ വെച്ചുള്ള ഏതോ മലപ്പണ്ടാര സ്ത്രീയില്‍ ഉണ്ടായ കുട്ടിയായിരിക്കാം, ജാരസന്ധതിയായതിനാല്‍ അതിന്റെ അമ്മ കഴുത്തില്‍ ഒരു മണി കെട്ടി കൊട്ടാര വളപ്പില്‍ തളളിയതായിരിക്കാം, (കഴുത്തിലെ മണി ആദിവസ ഗോത്രത്തില്‍ പെട്ടവര്‍ സ്ഥിരമായി ഉപയോഗിക്കാറുണ്ട്) രാജാവ് സ്വന്തം പുത്രനെ എടുത്തു വളര്‍ത്തിയതായിരിക്കാം എന്നൊക്കെ ചൊല്ലുണ്ട്. ജാരസന്ധതിയെ എടുത്തു വളര്‍ത്താനുള്ള സാവര്‍ണ്യത്തിന്റെ ചുടുക്കുവിദ്യയായിരിക്കണം ശിവനും, വിഷ്ണുവും തമ്മിലുള്ള വേഴ്ച്ചയില്‍ ഉണ്ടായ കുട്ടിയെ ദേവലോകത്തേക്ക് കൊണ്ടു പോകാന്‍ വയ്യാത്തതിന്റെ പേരില്‍ പന്തളത്ത് ഇട്ടേച്ചു പോയ കഥ. ഇങ്ങനെ പോകുന്നു യുക്തിവാദികളുടെ വിലയിരുത്തല്‍. കാട്ടിലെ മൃഗങ്ങള്‍ ആദിവാസികളോട് ഇണങ്ങും. അയ്യപ്പനോട് ഇണങ്ങാനും പുലിക്കൂട്ടങ്ങളുമായി അന്ത:പ്പുരത്തിലെത്താന്‍ അയ്യപ്പന് കഴിഞ്ഞതും ഈ ഗോത്ര ബന്ധം ഒന്നു കൊണ്ടു കൂടിയാകണമെന്നും ഇത്തരക്കാര്‍ വാദിക്കുന്നു.

ചീരപ്പന്‍ തറയിലെ കളരിയില്‍ വെച്ചാണ് അയ്യപ്പന്‍ കളരി പഠിച്ചത്. അതിനുള്ള സാഹചര്യ തെളിവുകളും സുലഭം. സന്നിധാനത്തിലുള്ള വെടിവഴിപാട് ഇന്നും ചീരപ്പന്‍ തറ താവഴിക്കുള്ളതാണ്. അയ്യപ്പനില്‍ ഈ തറവാട്ടിനുള്ള ബന്ധം ഈ കീഴ്‌വഴക്കം വെളിപ്പെടുത്തുന്നു. അടുത്ത കാലത്തു പണം തുരുതുരാ വരാന്‍ തുടങ്ങിയപ്പോള്‍ മാത്രമാണ് ഈ അധികാരം എടുത്തു കളഞ്ഞ് ദേവസ്വം ലേലത്തില്‍ വിട്ടത്.

‘ശബരിമല- ഐതിഹ്യവും ചരിത്രവും’ എന്ന പുസ്തകത്തില്‍ പി.എസ് തെക്കുംഭാഗം പറയുന്നതു ശ്രദ്ധിക്കാം; ”അയ്യപ്പന്‍ ആയുധപരിശീലനം നടത്തിയത് മുഹമ്മയുടെ മണ്ണില്‍വച്ചാണ്. അതായത് ചീരപ്പന്‍ചിറയിലെ കളരിപ്പറമ്പില്‍വച്ച്. പന്തളവും മുഹമ്മയും ഒരു തുലാസ്സിന്റെ രണ്ടുതട്ടുകളാണ്. ശബരിമലയിലെ അയ്യപ്പനെ യഥാര്‍ത്ഥ യോദ്ധാവാക്കിയ മുഹമ്മയിലെ ചീരപ്പന്‍ചിറക്കാരെ എന്തുകൊണ്ടാണ് ചരിത്രകാരന്മാര്‍ മറന്നത്? ചീരപ്പന്‍ചിറക്കാര്‍ ഈഴവരായതിനാലാണ് അത്. ആ കാലഘട്ടത്തിലെ ബ്രാഹ്മണമേധാവിത്വമാണ് ചീരപ്പന്‍ചിറയെ ശബരിമലയില്‍ നിന്നും അകറ്റി നിര്‍ത്താന്‍ ശ്രമിച്ചത്. ജാതി വ്യവസ്ഥയുടെ സ്വാധീനത്താല്‍ പല കള്ളക്കഥകളും പ്രചരിപ്പിച്ച് സവര്‍ണകഥകളാക്കി മാറ്റി പ്രചരിപ്പിക്കുകയായിരുന്നു സാവര്‍ണ്യം. ശബരിയുടെ മക്കള്‍ക്കു അഥവാ മലപണ്ഡാരങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് ശാസ്ത്രാവിന്റെ ഈ ക്ഷേത്രം എന്ന വാദം ന്യായികരിക്കപ്പെടുകയാണ് ഇവിടെ. അന്ന് മാത്രമല്ല, ഇനനും പൊന്നമ്പല മേട്ടില്‍ മലപണ്ഡാരങ്ങളുടെ പാര്‍പ്പുണ്ട്.

മാളികപ്പുറത്തിനേക്കുറിച്ചുമുണ്ട് കഥകള്‍. ചീരപ്പന്‍ചിറ കുടുംബത്തിലെ ലളിത എന്ന ഈഴവ സ്ത്രീയാണവര്‍. അയ്യപ്പനുമായുള്ള പ്രണയവും മറ്റും കേന്ദ്രീകരിച്ച കഥ പിന്നീട് ഐതിഹ്യങ്ങളിലേക്ക് വലിച്ചിഴക്കുകയായിരുന്നു. മാളികപ്പുറത്ത് അമ്മയെന്ന ദേവിസങ്കല്‍പ്പത്തിന്റെ കഥ ബോധപൂര്‍വ്വമുള്ള പില്‍ക്കാല സൃഷ്ടിയാണ്.

ചീരപ്പന്‍ച്ചിറ തറവാടിന് ശബരിമല ക്ഷേത്രവുമായുള്ള അടുത്ത ബന്ധത്തിന് ഒട്ടേറെ തെളിവുകളുണ്ട്. ഏകദേശം 32-ഓളം തെളിവുകള്‍ ഹൈക്കോടതി വിശകലനം ചെയ്തിരുന്നു. 1950-ല്‍ കൊല്ലം ജില്ലാ കോടതിയില്‍ ശബരിമലയെ സംബന്ധിച്ചും തിരുവാഭരണങ്ങളെ സംബന്ധിച്ചും ഫയല്‍ ചെയ്യപ്പെട്ട കേസുകളില്‍ ചീരപ്പന്‍ചിറ മൂപ്പന്റെ മകളുടെ പേര് ലളിതയെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണത്തില്‍ ലളിതയുടെ മാലയും ഉള്‍പ്പെട്ടിട്ടുണ്ട്. ഈ മാല അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിച്ചതായാണ് പറയുന്നത്. അയ്യപ്പന്‍ ലളിതയ്ക്ക് സമ്മാനിക്കുകയും പിന്നീട് തിരുവാഭരണത്തിന്റെ കൂട്ടത്തില്‍ ഉള്‍പ്പെടുകയും ചെയ്ത ആ മാലയാണ് തിരുവാഭരണ പെട്ടിയിലെ വീരശൃംഗല എന്ന ആഭരണം. വീരശൃംഗല എന്നത് സാവര്‍ണ്യ വ്യാഖ്യാനമാണ്.

പന്തള രാജാവില്‍ നിന്നും കിട്ടിയ ചെമ്പ് പട്ടയം (അടിയറ തീട്ടൂരം) ശബരിമലയിലെ വെടിവഴിപാടിനുള്ള അവകാശാധാരമായിരുന്നു. ദേവസ്വം വന്നപ്പോള്‍ ആ അവകാശം നഷ്ടപ്പെട്ടു. പുന:സ്ഥാപിച്ചു കിട്ടാന്‍ മാവിലേക്കര കോടതിയില്‍ ചീരപ്പന്‍ചിറക്കാര്‍ കേസ് കൊടുത്തു. അതേ സമയത്ത് തന്നെ (1950) കൊല്ലം ജില്ല മജിസ്ട്രേറ്റ് കോടതിയില്‍ ദേവസ്വം ബോര്‍ഡ് ചീരപ്പന്‍ചിറ കാരണവര്‍ക്കെതിരേയും ഒരു കേസു കൊടുത്തു. പന്തള രാജകൊട്ടാരത്തിലുള്ളവര്‍ കമ്യൂണിസ്റ്റുകാരാണെന്നും അവര്‍ നിരീശ്വരവാദികളാണെന്നും അതിനാല്‍ തിരുവാഭരണങ്ങള്‍ തങ്ങളെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ദേവസ്വം ബോര്‍ഡ് കോടതിയില്‍ എത്തിയത്. ഈ കേസില്‍ ചീരപ്പന്‍ചിറക്കാര്‍ വാദിച്ചത്, തിരുവാഭരണത്തിലെ വീരശൃംഖല തങ്ങളുടെ കുടുംബത്തിലേതാണന്നും പന്തള രാജാവിനെ ഒരു ട്രസ്റ്റിയായിട്ടാണ് തങ്ങള്‍ കാണുന്നതെന്നും അതിന്റെ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ചിരിക്കുന്ന വീരശൃംഖല ഉള്‍പ്പെട്ട തിരുവാഭരണം പന്തള രാജാക്കന്മാരില്‍ നിന്നും ദേവസ്വം ബോര്‍ഡിനെ ഏല്‍പ്പിക്കുന്നത് നിയമവിരുദ്ധമാണെന്നും മറ്റുമായിരുന്നു. ഈ വാദം കോടതി അംഗീകരിച്ചു. ദേവസ്വം റിട്ട് തള്ളി. പന്തളത്തുകാരുടെ കൈയ്യില്‍ തിരുവാഭരണപെട്ടിയുടെ സ്വാധീനം അടിയുറച്ചത് അങ്ങനെയാണ്. ലളിതയുടെ മാലയാണ് തിരുവാഭരണത്തില്‍ ഉള്ളതെന്ന സത്യം കോടതി അംഗീകരിച്ച പരമാര്‍ത്ഥമാണ്. അതാണ് ഇന്ന് ഉയര്‍ത്തിക്കാട്ടുന്ന വീരശൃംഗല . നാടന്‍ മട്ടില്‍ പറഞ്ഞാല്‍ തീയ്യത്തിക്ക് അഥവാ ഈഴയവസ്ത്രീക്ക് അയ്യപ്പന്‍ ഇഷ്ടപ്പെട്ടു നല്‍കി ആഭരണമാണ് വീരശൃംഗല.

മലയാള വര്‍ഷം 893-ലാണ് പന്തളം രാജാവ് ചീരപ്പന്‍ചിറ തറവാട്ടിലെ അന്നത്തെ കാരണവര്‍ ആയിരുന്ന കുഞ്ഞന്‍ കുഞ്ഞന്‍ പണിക്കര്‍ക്ക് കാരാണ്മ (കര്‍മം കൊണ്ട് കിട്ടുന്ന അവകാശം) പതിച്ചു നല്‍കുന്നത്. ചെമ്പ് പാളിയില്‍ ചെന്തമിഴില്‍ (പന്തളം നാട്ടുരാജ്യം ഭരിച്ചിരുന്നവര്‍ പാണ്ഡ്യ രാജവംശത്തില്‍പ്പെട്ടവരാണെന്ന കാര്യം നേരത്തെ സൂചിപ്പിച്ചുവല്ലോ) എഴുതിയാണ് അടിയറ തീട്ടൂരം എന്ന ഈ അവകാശ രേഖ. ഇതാണ് കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടത്. പതിനെട്ടാം പടിയുടെ ഇടതും വലതും മാളികപ്പുറത്തും മലനടയിലും വെടിവയ്ക്കാനുള്ള അവകാശമാണ് ചീരപ്പന്‍ചിറ മൂപ്പന് . ഈഴവരില്‍ പെട്ട ഈ കുടുംബത്തെ പണിക്കര്‍ എന്ന സ്ഥാനപ്പേരില്‍ അറിയപ്പെടുന്നു. പണിക്കര്‍ സ്ഥാനം നല്‍കി ആദരിച്ചത് രാജകുടുംബമാണ്. പള്ളിക്കര പഞ്ചായത്തില്‍ ഗ്രാമസഭാംഗമായി പ്രവര്‍ത്തിച്ചിരുന്ന ഒരു പെണ്‍കുട്ടി പണിക്കര്‍ കുടംബത്തിലേക്ക് ഈയിലെ വിവാഹിതയായിരുന്നു.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...