CLOSE
 
 
ശബരിമല വിശ്വാത്തിലെ ചരിത്ര പശ്ചാത്തലങ്ങള്‍… (രണ്ട്) ; അയ്യപ്പന്‍: ചരിത്രത്തിനും വിശ്വാസത്തിനും ഇടയില്‍
 
 
 
  • 588
    Shares

അലാവുദ്ദീന്‍ കില്‍ജിയുടെ പടയോട്ടത്തിനു ശേഷമുണ്ടായ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുമാണ് പാണ്ഡവ അഥവാ
പന്തളം എന്ന ചെറു രാജ്യം രൂപപ്പെടുന്നത്. പിടിച്ചെടുത്തതോ പരമ്പരാഗതമായി സിദ്ധിച്ചതോ അല്ല, വില കൊടുത്തു വാങ്ങുകയായിരുന്നു

ദില്ലി രാജവംശത്തില്‍ പെട്ട അലാവുദ്ദീന്‍ കില്‍ജിയുടെ (കില്‍ജി എന്ന സ്ഥാനപ്പേര് വില്ലാളി വീരന്‍ എന്ന അര്‍ത്ഥത്തില്‍ ലഭിച്ചതാണ്) സൈന്യം ഓടിച്ചു വിട്ടപ്പോള്‍ പാണ്ടിനാട്ടില്‍ നിന്നും (തമിഴ്നാട്) കുടിയേറി പാര്‍ത്തവരുടെ പിന്‍ മുറക്കാരാണ് പന്തളം കൊട്ടാരത്തിന്റെ അധിപന്മാര്‍. രാജവംശജരാണെങ്കിലും നമുക്കവര്‍ കുടിയേറ്റക്കാരാണ്. രാജ വംശജരാണെങ്കിലും വിധിപ്രകാരമല്ല ഭൂമി സിദ്ധിച്ചത് കുടിയേറ്റം മുലവും, വിലക്കു വാങ്ങിയുമാണെന്ന് ചുരുക്കം. പാണ്ടിരാജ്യത്തു നിന്നും കടത്തിയ സമ്പത്ത് കൊണ്ട് കാട് വിലക്കു വാങ്ങി തലമുറകള്‍ താണ്ടിയപ്പോള്‍ അവിടങ്ങളില്‍ നഗരം പണിതാണ് കൊട്ടാരം നിര്‍മ്മിച്ചത്. കൊല്ലവര്‍ഷം 377 (ക്രി.വ 1202)ലാണ് ഇവര്‍ പന്തളത്ത് നിലയുറപ്പിച്ചതെന്നത് ചരിത്രം. വാവറു സ്വാമിയുടെ പിന്‍തുറക്കാരാരും പാണ്ടി ദേശക്കാര്‍ തന്നെ. ഇന്നത്തെ തമിഴ്നാട്ടിലെ അവരാം കോവിലിലുകാരാണ് വാവരു സ്വാമിയുടെ പൂര്‍വ്വികര്‍. വാവരു ചരിത്രത്തിന് ഉദ്ദേശം 500 വര്‍ഷം മാത്രമേ പഴക്കമുള്ളുവെന്ന് വിദ്വാന്‍ കുറുമള്ളൂര്‍ നാരായണ പിള്ള തന്റെ ‘ശ്രീഭൂതനാഥ സര്‍വ്വസ്വം’ എന്ന കൃതിയില്‍ പറയുന്നു. കുറുമള്ളൂരിന്റെ ചരിത്ര നിരീക്ഷണത്തില്‍ ശരിയുണ്ടെങ്കില്‍ ഉദ്ദേശം 500 കൊല്ലം മുമ്പ് മാത്രമാണ് മലയാളി കൂടിയായ ‘വെള്ളാളകുലജാതന്‍’ അയ്യന്‍ എന്ന അയ്യപ്പന്റെ ജീവ ചരിത്രം ആരംഭിക്കുന്നതെന്നു വേണം കരുതാന്‍.

ഇതു ചരിത്രമാണെങ്കില്‍ ഐതീഹ്യങ്ങള്‍ നിരവധിയുണ്ട്. ചരിത്ര പഞ്ചാത്തലത്തിന്റെ മറവില്‍ രൂപപ്പെട്ട വിശ്വാസങ്ങള്‍. എറ്റവും പ്രമാദം ശിവനും വിഷ്ണുവും ഒരുമിച്ച് സംഘമിച്ചപ്പോള്‍ പിറന്ന പുത്രനെ പന്തളത്തു രാജന് വഴിമധ്യേ കളഞ്ഞു കിട്ടി എന്നതാണ്. രണ്ട് ആണ്‍ ദൈവകഥാപാത്രങ്ങള്‍ക്കുണ്ടായ പുത്രന്‍. ഹരിഹരന്‍. ഇക്കഥ ഭാവനാത്മകമാണെങ്കില്‍ പോലും ഇത്തരം മോഹ കഥകള്‍ ഒട്ടനവധികളായി രൂപപ്പെട്ടതും, പ്രചരിക്കപ്പെട്ടതും ബുദ്ധമതത്തിന്റെ ക്ഷയത്തിനു ശേഷമാണ് എന്ന നിരീക്ഷണമുണ്ട്. വൈഷ്ണവ മതവും ശൈവമതവും തമ്മില്‍ കലാപം മാത്രമല്ല, ക്ഷേത്രങ്ങളും, പശുക്കളും അടക്കമുള്ള സകലതും പരസ്പരം പിടിച്ചടക്കാന്‍ കൊല്ലും കൊലയും നടന്നിരുന്നുവല്ലോ. ഭാരതത്തിന്റെ ചരിത്ര രൂപീകരണത്തില്‍ സ്ഥായിയായ പങ്കു വഹിച്ച കഥകളാണല്ലോ അവയൊക്കെ. ഇന്നും വൈഷ്ണവരും ശൈവരും ഇരു വംശങ്ങളായി നമ്മില്‍ തന്നെ ഒളിഞ്ഞു കിടപ്പുണ്ട്.

സസ്യഭുക്കിലും, മാംസഭുക്കിലും, എന്തിനേറെ മധ്യ സേവ ചെയ്യുന്ന തെയ്യങ്ങളില്‍ വരെ ഇതിന്റെ നിഴലുകള്‍ കാണാം. പല പുരാണങ്ങളിലും വിശ്വാസത്തിന്റെ തണലില്‍ ഇവ കാണാനാകും. അവശ്വസീനിയവും, ഭാവനാത്മകവുമായ ഒട്ടേറെ കഥകളുടെ പിറവികള്‍ ഉണ്ടാകുന്നത് ബുദ്ധനു ശേഷമുള്ള കാലയളവുകളിലാണ്. അതില്‍ പലതും താളിയോല ലിഖിതങ്ങളാണ്. മായാ സിദ്ധാന്തവും, അത്യന്താനുതികത്തില്‍ പ്രാക്റ്റിക്കലായ പ്രത്യക്ഷപ്പെടലും ഇന്ന് യാഥാര്‍ത്ഥ്യമായ വിമാന സര്‍വ്വീസുകള്‍ അടക്കം അന്ന് കവിഭാവനാ സങ്കല്‍പ്പങ്ങളാണ്.

ഭാവനയുടെ തോരിലേറിയായിരുന്നു അവയുടെ യാത്ര. കേരള ചരിത്രപഠനത്തേക്കുറിച്ച് ആധികാരിക വിവരങ്ങള്‍ നല്‍കിയ കെ.എന്‍. ഗോപാലപിള്ള ഇതൊക്കെ കുറിച്ചിട്ടിട്ടുണ്ട് ചരിത്രം വഴി നടക്കുന്നതു പോലെ ഐതീഹ്യങ്ങളും ദീര്‍ഘ ദൂരം സഞ്ചരിച്ചു കൊണ്ടേയിരുന്നു. പന്തളരാജാവിന്റെ മകന്‍ എന്ന് വിശ്വസിക്കുന്ന മണികണ്ഠന്‍ കളഞ്ഞു കിട്ടിയ കുട്ടിയായാകുന്നത് അതിനിടയില്‍ എവിടെയോ വെച്ചാണ്. ശിവന്റെയും വിഷ്ണുവിന്റെയും മകനാകുന്നതും ഈ ഭാവനാവിലാസ കാലഘട്ടത്തില്‍ തന്നെ. പന്തളരാജനാണ് രാജ രാജശേഖരന്‍ എന്നത് ചരിത്രം. അദ്ദേഹത്തിനു നായാട്ടിനായി പോയപ്പോള്‍ പമ്പാ നദിക്കരയില്‍ നിന്ന് ഒരു ശിശുവിന്റെ കരച്ചില്‍ കേള്‍ക്കുകയുണ്ടായി. ശബ്ദം കേട്ട ദിക്കിലേക്ക് പോയ രാജാവ് അവിടെ കഴുത്തില്‍ മണിയോടുകൂടിയ ഒരു ശിശുവിനെ കണ്ടു. കുട്ടികള്‍ ഇല്ലാതെയിരുന്ന രാജാവ് ഈശ്വരന്‍ തന്ന വരമാണ് ഈ ശിശുവെന്ന് വിശ്വസിച്ചു. വിവരം അഗസ്ത്യ മഹര്‍ഷിയെ അറിയിച്ചു. പൊന്നമ്പല മേടിനു സമീപം പൊന്‍മുടിയിലാണല്ലോ അഗസ്ത്യ മുനിയുടെ ആശ്രമം. അദ്ദേഹവും അയ്യപ്പനെന്ന പോലെ നിത്യ ബ്രഹ്മചാരിയാണ്. ഇവന്‍ നിത്യ ബ്രഹ്മചാരിയായി പ്രശസ്തനാകും. ഇവനെ മണികണ്ഠന്‍ എന്ന് പേര്‍ ചേര്‍ത്തു വിളിക്കണം. ഇവന്‍ നിമിത്തം രാജ്യത്തിനും രാജവംശത്തിനും അളവറ്റ ശ്രേയസ്സുകള്‍ ഉണ്ടാകും.’ അകസ്ത്യമുനി അനുഗ്രഹിച്ചു. ഇത് ഐതീഹ്യം.

ശബരിമല ക്ഷേത്രം നശിപ്പിച്ച ചില ശക്തികളെ നിഗ്രഹിച്ച് വിഗ്രഹപുനഃപ്രതിഷ്ഠ നടത്തിയ അയ്യപ്പന്‍ അഥവാ ചാത്തപ്പന്‍ എന്ന യോദ്ധാവ് കാട്ടില്‍ നിന്നും നാട്ടിലേക്കു തിരിച്ചു വന്നില്ല. മരിച്ചു പോകയോ അപ്രത്യക്ഷനാകയോ ചെയ്തു. ആ മഹാത്മാവാണ് അയ്യപ്പനെന്ന് പൊടിപ്പും തൊങ്ങളും ചേര്‍ത്ത ചരിത്ര പശ്ചാത്തലമാണ് ശാസ്താവ് എന്ന വിശ്വാസം. ചിറപ്പഞ്ചിറയിലെ ഈഴവ കുടുംബവുമായി ബന്ധപ്പെട്ട കണ്ടെത്തലില്‍ ആയോധന കളരി ഇരുന്നിരുന്ന തണ്ണീര്‍മുക്കം ചീരപ്പഞ്ചിറ എന്ന കുടുംബത്തിലെ കളരിയില്‍ ചാത്തപ്പന്‍ എന്ന യുവാവ് കളരി പഠിക്കാന്‍ ചേരുകയും അവിടെയുള്ള ഈഴവ പെണ്‍കുട്ടിയുമായി പ്രണയത്തിലാവുകയും, ഈ പെണ്‍കുട്ടിയാണ് പിന്നീട് മാളികപ്പുറത്തമ്മയായി മാറിയതുമെന്നത് നിലവിലെ നിലയിലെ തെളിവുകളില്‍ നിന്നും ഊറി വന്ന ഊഹം.

ഇതിനു പ്രായോഗിക ബലം നല്‍കുന്ന ഒരു കാവ്യവും കണ്ടെത്തിയിട്ടുണ്ട്. തമിഴകത്തെ പാണ്ഡ്യരാജവംശത്തിന്റെ ഒരു ശാഖയാണ് ഈ രാജവംശം എന്നതും ശബരിമല ക്ഷേത്രവുമായുള്ള ബന്ധം ഈ വംശത്തിന് ഒരു വലിയ പദവി ഉണ്ടാക്കിക്കൊടുത്തു എന്നതും, അയ്യപ്പന്‍ തന്റെ കൂട്ടിക്കാലം ചെലവഴിച്ചത് പന്തളം കൊട്ടാരത്തിലാണ് എന്ന വിശ്വാസത്തിനു സാധുകരണ രേഖകളുടെ പിന്‍ബലമുള്ള ചരിത്ര പശ്ചാത്തലമുണ്ട്. ഈ പരമ്പരയുടെ തുടക്കത്തില്‍ സൂചിപ്പിച്ചതും മുഖ്യമന്ത്രി പിണറായി പ്രസംഗിച്ചതും പോലെ വിശ്വാസവും ചരിത്രവും എപ്പോഴും ഒന്നാകണമെന്നില്ല. സത്യത്തിന്റെ വേറിട്ട ഒരു തലം മാത്രമാണ് വിശ്വാസം. അതില്‍ സത്യത്തിന്റെ തെളിച്ചം പൂര്‍ണമായ തോതില്‍ കാണമെന്നില്ല, പലപ്പോഴും വിശ്വാസങ്ങള്‍ ആചാരങ്ങളായും, ആചാരങ്ങള്‍ അനാചാരങ്ങളായും രുപപ്പെട്ടിട്ടുണ്ട്. വിശ്വാസത്തിന്റെ മറ്റൊരു തലമാണ് അന്ധ വിശ്വാസം. സത്യത്തിന്റെ തരിമ്പെങ്കിലും ഉണ്ടോ എന്ന് പരിശോധിക്കാതെ ഇവയുടെ ഒക്കെ പിന്‍ബലത്തില്‍ നിയമങ്ങള്‍ നിര്‍മ്മിച്ചാല്‍ അവ സത്യത്തോട് അകലം നില്‍ക്കും. ഭരണഘടന തന്നെ മലീമസമാകും.

ഗുരുകുല വിദ്യാഭ്യാസത്തിന് ശേഷം ചീരപ്പന്‍ചിറ കളരിയില്‍ നിന്ന് കളരിമുറകള്‍ അഭ്യസിച്ച മണികണ്ഠനെ പന്തളരാജന്‍ യുവരാജാവായി വാഴിക്കാന്‍ തീരുമാനിക്കുന്നതിനിടയിലാണ് രാജരാജേശ്വന് സ്വന്തം ചോരയില്‍ ഒരു കുട്ടിയുണ്ടാകുന്നതും, വളര്‍ത്തമ്മയായ തമ്പുരാട്ടിക്ക് കൃത്രിമ വയറ വേദന വരുന്നതും, മണികണ്ഠന്‍ പുലിപ്പാലു തേടി വനത്തില്‍ പോകുന്നതും പുലിക്കൂട്ടവുമായി തിരിച്ചു വരുന്നതും മറ്റുമുള്ള കഥകള്‍ പ്രസിദ്ധമാണല്ലോ.

കൊട്ടാര മാഫിയയുടെ ഉദ്ദേശം തിരിച്ചറിഞ്ഞ മണികണ്ഠന്‍ രാജാവിനോട് യാത്ര പറഞ്ഞ് പൊനമ്പലമേട്ടിലെത്തി സ്വന്തമായി ക്ഷേത്രം പണിയുകയായിരുന്നു എന്ന് കാവ്യത്തിലുണ്ട്.

പാണ്ഡ്യേശ വംശതിലകം
കേരള കേളിവിഗ്രഹം
ആര്‍ത്തത്രാണപരം ദേവം
ശാസ്താരം പ്രണമാമ്യഹം

ഈ വന്ദനശ്ലോകത്തില്‍ പാണ്ഡ്യേശ വംശതിലകനും കേരളത്തിലെ കേളീവിഗ്രഹനുമായ ശാസ്താവിനെയാണ് വര്‍ണ്ണിച്ചിരിക്കുന്നത്. ഇതില്‍ കീര്‍ത്തിക്കുന്നത് തമിഴ് നാട്ടിലെ പാണ്ഡ്യ രാജവംശത്തെയാണ്. അതു തന്നെയാണ് പന്തളത്തു രാജ്യം.

പന്തളം രാജവംശത്തിന്‍െ വാസസ്ഥലമായ പന്തളം കൊട്ടാരം അച്ചന്‍കോവിലാറിന്റെ കരയിലാണ്. കേരളീയ വാസ്തുശില്‍പ്പ കലയുടെ ഒരു ഉത്തമ ഉദാഹരണമാണ് ഈ കൊട്ടാരം. പഴയ കൊട്ടാരത്തിന്റെ ഭൂരിഭാഗവും കാലപ്പഴക്കത്താല്‍ നശിച്ചു.

കൊല്ലവര്‍ഷം 290നും 340നും ഇടയില്‍ എരുമേലി മുതല്‍ ശബരിമല വരെയുളള പ്രദേശങ്ങള്‍ കൂടി പന്തളം കൊട്ടാരം വിലക്കു വാങ്ങി. (അവ പണയം വെച്ച രേഖകള്‍ നിലവിലുണ്ട്). അതിനു പുറമെ കൊല്ലവര്‍ഷം 345ല്‍ വേണാട് രാജാവായിരുന്ന ആദിവര്‍മ്മന്‍ പന്തളത്തിന് കുറേ ഭൂമി വിട്ടുകൊടുത്തതായും രേഖകള്‍ ഉണ്ട്. അതിനിടെ മാര്‍ത്താണ്ഡ വര്‍മ്മ മധ്യ തിരുവിതാങ്കൂറില്‍ നടത്തിയ ആക്രമണങ്ങളില്‍ പന്തളത്തെ ഒഴിവാക്കിയിരുന്നു. ഇതിന് പ്രധാന കാരണം ഇവരുടെ കൈയ്യില്‍ വില കൊടുത്തു വാങ്ങയവയല്ലാതെ വേറെ സ്വത്തുക്കളില്ല എന്നതു തന്നെയായിരുന്നു. പിന്നീട് ടിപ്പുവിന്‍െ കാലം വന്നു. അന്ന് ടിപ്പുവിന്റെ പടയോട്ടം ചെറുക്കാന്‍ തിരുവിതാംകൂര്‍ പന്തളത്തിന് സൈനിക സഹായം നല്‍കി. അതും സൗജന്യമായല്ല, ഉദ്ദേശം 2,20,000 രൂപ സൈനിക ചെലവായി പന്തളത്തിന് കെട്ടിവെക്കേണ്ടി വന്നു.

ടിപ്പുവിന്റെ പടയോട്ടം പന്തളത്തെ കടക്കാരനാക്കി. തവണകളായും ശബരിമല ക്ഷേത്രത്തിലെ വരുമാനമുപയോഗിച്ചും കടം വീട്ടി കൊണ്ടിരുന്നു. എന്നാല്‍ പിന്നീട് കടം വീട്ടാന്‍ പറ്റാതെയായപ്പോള്‍ തിരുവിതാംകൂറുമായുളള ഒരു ഉടമ്പടി പ്രകാരം പന്തളം രാജ്യം മുഴുവനായി തീറെഴുതി നല്‍കി. ആ ഉടമ്പടിയുടെ ലിഖിത രേഖ ഇന്നും നിലവിലുണ്ട്. ഉടമ്പടി പ്രകാരം പന്തളം രാജകുടുംബത്തിലെ ഭൂമി തിരുവിതാങ്കുറിനു സ്വന്തമായി. പാപ്പരായ രാജ കുടുംബാംഗങ്ങള്‍ക്ക് തിരുവിതാങ്കൂര്‍ മഹാരാജാവ് ചിലവിനു കൊടുക്കാന്‍ ഉത്തരവിട്ടു. അതോടെ എല്ലാ മാസവും ചിലവു കാശു കിട്ടിപ്പോന്നു. രാജ്യം പോയതോടെ ശബരിമലയുള്‍പ്പടെ പന്തളം രാജകുടുംബത്തിന് കീഴിലുണ്ടായിരുന്ന മുഴുവന്‍ ക്ഷേത്രങ്ങളുടെയും കൈവശാവകാശം തിരുവിതാംകൂറിന്റെ്‌റ കൈകളിലായി. തിരുകൊച്ചി സംസ്ഥാനം വന്നതോടെ പന്തളം കൊട്ടാരവും ഈ സംസ്ഥാനത്തിന്റെ ഭാഗമായി. ചുരുക്കിയാല്‍ നാട്ടു രാജ്യങ്ങള്‍ കൂടി ചേര്‍ന്ന് സ്വതന്ത്ര ഇന്ത്യ പിറന്നതോടെ എല്ലാ അവകാശങ്ങളും ഇന്ത്യന്‍ യൂണിയന്റെ കീഴിലായി.

നമ്മെ നാം തന്നെ ഭരിക്കുന്ന ജനാധിപത്യ സ്ഥിതി വന്നു. പത്തനംതിട്ട ജില്ല വന്നു, പന്തളം മാവേലിക്കര താലൂക്കിന്റെ കീഴില്‍ വന്നു. അമ്പലങ്ങളെ നോക്കി നടത്താന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡു വന്നു. ഇതൊക്കെ സമീപകാല ചരിത്രം. എന്നിട്ടിപ്പോള്‍ മുഖ്യമന്ത്രി പിണറായിയോയായി പന്തളം രാജ കുടുംബത്തിന്ലെ ഏറ്റവും ഇളയ പ്രതിനിധി പറയുകയാണ്, സന്നിധാനം ഞങ്ങള്‍ക്കു സ്വന്തമാണ്. തന്ത്രി പറയുകയാണ്. വേണ്ടി വന്നാല്‍ ക്ഷേത്രം അടച്ചിടും. തിരുവാഭരണ ഘോഷയാത്രക്കുള്ള ചരിത്ര പശ്ചാത്തലം സന്നിധാനം പന്തളം കൊട്ടാരത്തിന്റെ അധീനതയിലാണ് എന്ന വാദവും അവിടെ യുവതികള്‍ പ്രവേശിക്കരുതെന്ന വാദവും അസംബന്ധമാണ്. അതിലേക്ക് പിന്നീട് വരാം.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ്സ് യൂത്ത് വിംഗ് കുറ്റിക്കോല്‍ യൂണിറ്റിന്റെ ദ്വൈവാര്‍ഷിക ജനറല്‍ ബോഡിയോഗം നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം മെര്‍ച്ചെന്‍സ് യൂത്ത് വിംഗ് കാസര്‍ഗോഡ് ജില്ലാ പ്രസിഡന്റ് കെ.മണികണ്ഠന്‍ നിര്‍വ്വഹിച്ചു. കെ.വി.വി.ഇ.എസ് സംസ്ഥാന കമ്മിറ്റി വൈസ്പ്രസിഡന്റ് കെ.അഹമ്മദ് ഷരീഫ് മുഖ്യാതിഥി ആയിരുന്നു.

മര്‍ച്ചന്റ് യൂത്ത് വിങ് കുറ്റിക്കോല്‍ യൂണിറ്റ് സെക്രട്ടറി എന്‍.എം മജീദ് അധ്യക്ഷത വഹിച്ച യോഗത്തില്‍, മര്‍ച്ചന്റ് യൂത്ത് വിങ് കുറ്റിക്കോല്‍ യൂണിറ്റ് പ്രസിഡന്റ് അനില്‍ കുമാര്‍ വി.സി സ്വാഗതം പറഞ്ഞു. മര്‍ച്ചന്റ് യൂത്ത് വിങ് ജില്ലാ ജനറല്‍ സെക്രട്ടറി ജബ്ബാര്‍ ഉപ്പള, കെ.വി.വി.ഇ.എസ്. കുറ്റിക്കോല്‍ യൂണിറ്റ് പ്രസിഡന്റ് പി. രാഘവന്‍, കെ.വി.വി.ഇ.എസ്. കുറ്റിക്കോല്‍ യൂണിറ്റ് ജനറല്‍ സെക്രട്ടറി തമ്പാന്‍ നായര്‍, കെ.വി.വി.ഇ.എസ്. കുറ്റിക്കോല്‍ യൂണിറ്റ് ട്രഷറര്‍ പി. വേണുഗോപാലന്‍, യൂത്ത് വിങ് കാസര്‍ഗോഡ് സെക്രട്ടറി മനോജ് കുണ്ടംകുഴി, കുറ്റിക്കോല്‍ മര്‍ച്ചന്റ് വെല്‍ഫേര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി. മാധവന്‍, കുറ്റിക്കോല്‍ മര്‍ച്ചന്റ് വെല്‍ഫേര്‍ സൊസൈറ്റി പ്രസിഡന്റ് ടി. ഗോപാലന്‍, വനിതാ വിങ് കുറ്റിക്കോല്‍ യൂണിറ്റ് പ്രസിഡന്റ് കാര്‍ത്തിയായനി.കെ എന്നിവര്‍ പങ്കെടുത്തു. മര്‍ച്ചന്റ് യൂത്ത് വിങ് കുറ്റിക്കോല്‍ യൂണിറ്റ് ട്രഷറര്‍ ലത്തീഫ് മലബാര്‍ ചടങ്ങിന് നന്ദി പറഞ്ഞു.

നേര്‍ക്കാഴ്ച്ചകള്‍… പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര സ്ഥാപനങ്ങള്‍...

വിമോചന സമരമാണോ ലക്ഷ്യം?

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി സഭ...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി...

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത കേരളത്തിനു...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി ഒരുങ്ങുന്നു....

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ ഇനിയും...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...