CLOSE
 
 
‘അണ മുറിയാതെ’ ഇതില്‍ ശരികേടുണ്ടോ?
 
 
 

സാഹിത്യ വിമര്‍ശം (പുസ്തകം 5 ലക്കം 10) പേജ് നമ്പര്‍ 38ല്‍ പ്രത്യേകം കോളമിട്ട ഒരു പരാമര്‍ശമുണ്ട്. ‘അണമുറിയാതെ ദുരിത’മെന്ന് കാണിച്ച് മാതൃഭൂമി പത്രത്തിലെ 2018 ആഗസ്റ്റ് 11നുള്ള തലക്കെട്ടും കൂട്ടത്തിലെ ലീഡ് കോളം ഫോട്ടോയും എടുത്തു കാണിച്ചു കൊണ്ടാണ് പത്രാധിപര്‍ അവിടെ ഒരു കുറുപ്പെഴുതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അണമുറയാതെ എന്ന പ്രയോഗത്തേക്കാള്‍ ഇവിടെ ‘അണി മുറിയാതെ’ എന്നു വേണം ചേര്‍ക്കാനെന്നാണ് മാസികയുടെ വിമര്‍ശനം. ഇത്തരം വൈകല്യങ്ങള്‍ വഴി മലയാളഭാഷയെ വികലപ്പെടുത്തുകയാണ് മാതൃഭുമി എന്നാണ് ആക്ഷേപം. മധുരം മലയാളം എന്ന് പറഞ്ഞ് കയ്പ്പ വെള്ളം കോരിക്കൊടുക്കുന്ന മാതൃഭുമി പലപ്പോഴും വിലക്ഷണ പദങ്ങളെ തീറ്റിച്ചും, തിരുകി കയറ്റിയും ഭാഷയെ അപകീര്‍ത്തിപ്പെടുത്താരുണ്ട് എന്ന് ഈ കുറിപ്പുകാരനും അഭിപ്രായമു്. എങ്കില്‍ പോലും അണമുറിയാതെ എന്ന പദം അവിടെ ചേരും പടി ചേരുന്നില്ല എന്ന പക്ഷക്കാരനുമല്ല.

‘അണമുറിയാത്ത’ എന്നത് ഗ്രാമ്യമലയാളത്തിന്റെ ഒരു പ്രയോഗ ശൈലീവാക്യമാണ്. അണക്കെട്ട് എന്നാല്‍ അണമുറയാത്ത ജലത്തെ കെട്ടി നിര്‍ത്തുന്നത് എന്ന അര്‍ത്ഥത്തില്‍ വന്നു ചേര്‍ന്ന പദമാണല്ലോ. മാസിക ആഗ്രഹിക്കും പോലെ ‘അണി’ എന്നാകുമ്പോള്‍ ശൃംഗല, ചങ്ങല, നിര എന്നീ അര്‍ത്ഥങ്ങളാണ് അവിടെ പ്രഥമായി കടന്നു വരിക. ‘അണി മുറിയാതെ ‘ എന്ന പ്രയോഗവും അണ മുറിയാതെ എന്നതും ഗ്രാമ്യ ഭാഷയിലെ ശൈലീകൃത പദങ്ങളാണെങ്കിലും പ്രയോഗത്തില്‍ വ്യത്യസ്തങ്ങളാണ്. ഇടുക്കിയില്‍ അണമുറിയാത്ത മേഘസഞ്ചാരം, ദില്ലിയില്‍ അണമുറിയാത്ത വാഹന നിര എന്നും മറ്റും പറഞ്ഞു വരാറുണ്ടല്ലോ. പൊങ്കാലയിടാന്‍ അണിമുറിയാതെ സ്ത്രീകള്‍ വന്നുകൊേയിരുന്നു, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യാനിരിക്കുന്ന കന്യാസ്ത്രീകളുടെ സമരത്തില്‍ അണിമുറിയാതെ ജനങ്ങളെത്തി തുടങ്ങിയ വാക്യങ്ങള്‍ നമുക്കിവിടെ ഓര്‍ത്തു വെക്കാം.

മാതൃഭുമിയുടെ മധുരം മലയാളത്തില്‍ തന്നെ മുമ്പൊരിക്കല്‍ ‘ധനക്കമ്മി മെച്ചപ്പെട്ടു’ എന്ന വാചകം ഉപയോഗിച്ചതായും വിമര്‍ശത്തിലെ കുറിപ്പില്‍ ആക്ഷേപമുനണ്ട്. ഇരുഭാഷകളിലെ പദങ്ങള്‍ സംയോഗം ചെയ്യുമ്പോള്‍ മിക്കയിടങ്ങളിലും ഇതുപോലെ വിലക്ഷണ പദങ്ങളോ, ശൈലീകൃത വാചകങ്ങളോ കടന്നു വരാറുണ്ട്. പറഞ്ഞും എഴുതിയും തേഞ്ഞ് പോയതുമായ, ക്ലിഷേ ബാധിച്ച ഇത്തരം അപക്വ പദങ്ങള്‍ എടുത്തുപയോഗിക്കുമ്പോള്‍ മാതൃഭുമി കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന ആഗ്രഹമാണ് മാസികക്ക്. എങ്കില്‍പ്പോലും അണമുറിയാതെ ദുരിതം എന്നതിനു പകരം അത് അണിമുറിയാതെ എന്ന് തിരുത്തുമ്പോള്‍ കൂടുതല്‍ ഭംഗിയാകും എന്നോ പ്രയോഗം കൂടുതല്‍ സൗന്ദര്യമുള്ളതാകും എന്നോ അഭിപ്രായമില്ല. പ്രളയം നമുക്ക് അണമുറിയാത്ത ദുരിതം തന്നെയാണ് തന്നത്. അല്‍പ്പം അതിശയോക്തി കലര്‍ന്നതും ആലങ്കാരികമാണെങ്കില്‍ പോലും അവ ചേരുംപടി ചേരാതിരിക്കുന്നില്ല

‘സര്‍വ്വ വിജ്ഞാന സ്പര്‍ശി അഥവ എന്‍സൈക്ലോപീഡിയ അതാണ് മാതൃഭുമി’ എന്നാണ് വെപ്പ്. സാമുഹത്തിനകത്ത് മാന്യത സൃഷ്ടിക്കേതിനും, ഉള്ള മാന്യത നിലനിര്‍ത്തേുന്നതിനും, നിയമ വാഴ്ച്ചക്ക് സഹായകരമാം വിധമുള്ള പൊതു സമൂഹത്തെ വാര്‍ത്തെടുക്കേണ്ടതുമായ ചുമതലയില്‍ നിന്നും മാധ്യമങ്ങള്‍ വഴിമാറുകയാണിപ്പോള്‍. പ്രകാശം കുറഞ്ഞ വാക്കുകളോടാണ് അവര്‍ക്കിപ്പോള്‍ പ്രിയ്യം. ജേര്‍ണലിസം വഴി മാറി ഒരു മഞ്ഞ പത്രത്തിന്റെ ലക്ഷ്യത്തിലേക്കുള്ള ദുരം അളക്കുകയാണ്. ഡയനാ രാജകുമാരിയെയും കാമുകന്‍ ദോദി ഫയദിനെയും മാധ്യമങ്ങളുടെ കണ്ണു വെട്ടിച്ച് രക്ഷപ്പെടുത്താനായി ഡ്രൈവര്‍ അമിത വേഗത്തില്‍ കാറോടിച്ച് ഒരു തുരങ്കത്തില്‍ തട്ടി അപകടത്തില്‍പ്പെട്ട് രാജകുമാരിയും കാമുകനും മരണ മടഞ്ഞത് 1997ലാണെങ്കിലും നാം ഞെട്ടലോടെയാണ് ഇപ്പോഴും അതൊക്കെ ഓര്‍ക്കുന്നത്. ഇതുപോലെ പെണ്ണു കേസില്‍ പെടുത്തി ഉണ്ടയില്ലാ വെടി പൊട്ടിച്ചതു കാരണമാണ് കേരളത്തിലെ രാഷ്ട്രീയ നേതാവ് പി.ടി. ചാക്കോ (1964) ഹൃദയം പൊട്ടി മരിച്ചത്. കരുണാകരനെ രാജി വെപ്പിച്ചതം നമ്പി നാരായണനെ ജയിലില്‍ അടപ്പിച്ചതിനു പിന്നിലും ധാര്‍മ്മികതക്കു മുന്നിലെ കൂട്ടു പ്രതിയായി വര്‍ത്തമാന പത്രങ്ങളുണ്ട്. സത്യത്തിനു മേല്‍ കറുപ്പടിച്ച് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തകളാല്‍ മാധ്യമങ്ങള്‍ ഇന്നും മഞ്ഞപത്ര വേല ചെയ്തു കൊേയിരിക്കുകയാണ്. പണം വാരല്‍ മാത്രമായിരിക്കുന്നു പലതിന്റേയും ലക്ഷ്യം.

സമൂഹത്തിലെ മാന്യതകള്‍ക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കുക, അവിഹിതമായി വരുമാനമുണ്ടാാക്കാന്‍ ഇരുട്ടിനെ പുല്‍കുക, ലാഭങ്ങള്‍ക്കായി കളവ് വിളമ്പുകയോ, നിറം ചേര്‍ത്ത മഷിയില്‍ അന്ധകാരത്തെ ധ്വനിപ്പിച്ചോ ഉള്ള പത്രപ്രവര്‍ത്തനരീതിയാണ് പലരും തുടര്‍ന്നു പോകുന്നത്. . ആധികാരികതയില്ലാത്ത സ്രോതസ്സുകളില്‍ നിന്നു കിട്ടിയതൊക്കെ തട്ടിക്കൂട്ടുക, നിസ്സാരങ്ങളെ പര്‍വ്വതീകരിക്കുക, വായനക്കാരെ ത്രസിപ്പിക്കാന്‍ അസത്യത്തിനു വലിയ ശീര്‍ഷകങ്ങഴുടെ തലപ്പാവു നല്‍കുക, അപ്രസക്തങ്ങള്‍ക്ക് വൈകാരികതയുടെ കഞ്ചുകമണിയിക്കുക അപവാദങ്ങള്‍ക്ക് നിറം പിടിപ്പിക്കുക തേജോവധത്തിന് കത്തി രാവുക തുടങ്ങി ഗോവിന്ദച്ചാമി ചമയുകയാണ് ഇന്നും മാധ്യമങ്ങള്‍. അവിടെയാണ് അവരുടെ പ്രസക്തി എന്ന് അവര്‍ തെറ്റിദ്ധരിക്കുന്നു. ഇതിനുള്ള തെളിവുകള്‍ നിത്യേനയെന്നോളം പുറത്തു വന്നു കൊണ്ടിരിക്കുന്നു.

അതിശയോക്തി പ്രദര്‍ശിപ്പിക്കുക പത്രങ്ങള്‍ക്ക് ചേര്‍ന്ന പണിയല്ല. ഇവിടെ അണമുറിയാതെ ദുരിതം എന്ന തലക്കെട്ടു കൊണ്ട് പത്രാധിപര്‍ ധ്വനിപ്പിക്കുന്നത് അതിശയോക്തിയും അമിതാലങ്കാര പ്രവണതയുമാണ്. സത്യമുെങ്കിലും തലക്കെട്ടില്‍ പതിഞ്ഞിരിക്കുന്നത് പലവിധ നിഗൂഢതകളാണ്. പദപ്രയോഗങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു ചേര്‍ത്തു തുന്നിക്കെട്ടിയ നിഗൂഢാര്‍ത്ഥങ്ങളില്‍ വീണു പോകാതെ സത്യസന്ധമായല്ല, സംശയ ദൃഷ്ടിയോടെ വേണം വാര്‍ത്തകളിലെ അര്‍ത്ഥം ഗ്രഹിക്കാനെന്ന അപേക്ഷയാണ് ഇവിടെ ഇ കുറിപ്പുകാരന്. മിന്നുന്നതെതല്ലാം പൊന്നല്ല. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമുണ്ട് മാതൃഭൂമിക്ക്. വാക്കിന്റെ ഭാഷയില്‍ പദശുദ്ധി വരുത്തിയ പദങ്ങള്‍ ഉപയോഗിച്ച് കാതിനും മനസിനും മധുരം നല്‍കണമെന്നാണ് മധുരം മലയളാത്തോട് അഭ്യര്‍ത്ഥിക്കാനുള്ളത്.

ചെകുത്താന്റെ പുസ്തകം രാമനുണ്ണിയുടെ പ്രശസ്ത കൃതിയാണ്. അതിന്റെ മികവു മനസിലാക്കിയായിരിക്കണം കേന്ദ്ര സര്‍ക്കാര്‍ സാഹിത്യ അക്കാദമി അവാര്‍ഡും പ്രഖ്യാപിക്കപ്പെട്ടു. എന്നാല്‍ അതൊന്നും അത്രക്ക് പിടിച്ചിരിക്കില്ല, സാഹിത്യ വിമര്‍ശനത്തിന്. അതിനകത്തുള്ള അപ്രസക്തമായ ചിലവയെ പെരുപ്പിച്ച് കെ. വാസുദേവന്‍ അതില്‍ ലേഖനമെഴുതി ചേര്‍ത്തിരിക്കുന്നു. വായിക്കുമ്പോള്‍ നീരസമാണ് തോന്നുക.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...