CLOSE
 
 
കെ.പി.രാമനുണ്ണിയുടെ എഴുത്തും സാമൂഹ്യ പ്രതിബദ്ധതയും
 
 
 
  • 3
    Shares

പ്രശസ്ത സിനിമാ താരമായിരുന്ന കെ.പി. ഉമ്മര്‍ പണ്ടൊരിക്കല്‍ താനെഴുതിയ ഒരു ലേഖനത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു. ‘പുലയി എന്നതിന്റെ ബഹുവചനം പുലയാടികള്‍’ ആണെന്നു ധരിച്ചതിന്റെ ഫലമായി ചലചിത്ര നടനും, സുഹൃത്തുമായിരുന്ന ഒരാള്‍ അവരെ കാണാനായി വന്ന ഹരിജന യുവതികളോടായി ‘പുലയാടികളെ’ എന്ന് അഭിസമ്പോദന ചെയ്തുവത്രെ. ഇതു കേട്ട യുവതികള്‍ ബഹളമുണ്ടാക്കി. തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ വര്‍ണ്ണിക്കുകയായിരുന്നു നടന്‍ കെ.പി.ഉമ്മര്‍ അന്ന് ചന്ദ്രികയില്‍. ചില വാക്കുകളുടെ പുറംചട്ടക്ക് എത്ര ഭംഗിയുണ്ടായാലും ശരി, ബഹുവര്‍ണ കടലാസില്‍ അച്ചടിച്ചാലും മുള്ളില്‍ ചവിട്ടും പോലെ വേദനയുളവാക്കും. നടന്‍ അറിഞ്ഞോ, അറിയാതെയോ പുലയാടികള്‍ എന്നത് നല്ല അര്‍ത്ഥത്തിലെന്ന് ധരിച്ചു വെച്ച് നടത്തിയ അഭിസമ്പോദന പോലെയാണ് ഇത്തവണത്തെ ഓണപ്പതിപ്പില്‍ (പത്തനാപുരത്തു നിന്നും പ്രസിദ്ധീകരിക്കുന്ന സ്‌നേഹരാജ്യം മാസികയില്‍) കെ.പി.രാമുണ്ണി എഴുതിയ ‘ആ 55 കോടിയുടെ വില’ എന്ന ലേഖനം.

ബിര്‍ലാ മന്ദിരത്തിലെ പ്രാര്‍ത്ഥനാ യോഗത്തില്‍ വെച്ച് പൊടുന്നനെ ഉണ്ടായ വികാരവിക്ഷോഭത്താലല്ല ഗോഡ്‌സെ ഗാന്ധിജിയെ വെടിവെച്ചു കൊന്നത്, ഗാന്ധി ഹിന്ദുക്കളെ കൈയ്യോഴിയുന്നു എന്ന തോന്നല്‍ ഉളവാക്കിയതിനാലാണ്. പാക്കിസ്ഥാന് കൊടുക്കാനുണ്ടായിരുന്ന 75 കോടിയില്‍ 20 കോടി കഴിച്ച് ബാക്കി 55 കോടി ഇനി തരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നെഹ്‌റുവും, വല്ലഭായ് പട്ടേലും പറഞ്ഞതിനെ ഗാന്ധിജി ഏതിര്‍ത്തതു കൊണ്ടു കൂടിയാണ് ഗോഡ്‌സേക്ക് ഗാന്ധിജിയെ കൊല്ലേണ്ടി വന്നതെന്ന് സമര്‍ത്ഥിക്കുകയാണ് രാമനുണ്ണി ഈ ലേഖനത്തില്‍. തുടര്‍ന്ന് പാക്കിസ്ഥാന്‍ ഇന്ത്യയോട് കാണിച്ച അനിശ്ലാമികമായ നെറികേടുകള്‍ക്കും ചതികള്‍ക്കും ഏതിരായ ധാര്‍മ്മിക പ്രതിരോധത്തേക്കുറിച്ചൊക്കെ ലേഖകന്‍ വാ തോരാതെ പറഞ്ഞു വരുന്നുണ്ട്. ഒരു അത്യപൂര്‍വ്വ ശയനപ്രതിക്ഷണം.

രാമനുണ്ണിയുടെ ’55 കോടിയുടെ വില’ എന്ന ലേഖനം വായിക്കുന്നതോടൊപ്പം ജോര്‍ജ്ജ് ഒര്‍വല്‍ (എറിക് ആര്‍തര്‍ ബ്ലെയര്‍) എഴുതിയ ‘1984’ എന്ന നോവല്‍ വായിച്ചു നോക്കു. ഏത്ര ക്രൂരമായ സങ്കല്‍പ്പമാണ് നോവലില്‍ വരച്ചിട്ടിരിക്കുന്നതെന്ന് അറിയാനാകും. അത്തരം ദുരന്തബോധത്തോടെയുള്ള സങ്കല്‍പ്പങ്ങളെ വളര്‍ത്തുന്ന എഴുത്തുകാര്‍ പെരുകുകയാണ്. ബ്രീട്ടീഷ് ഇന്ത്യയില്‍ 1903ല്‍ ജനിച്ച ഓര്‍വല്‍ എഴുതിയ ഒരു ഡിസ്റ്റേപ്യന്‍ നോവലാണ് 1984. മിനിസ്ട്രി ഓഫ് ട്രൂത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ക്ലാര്‍ക്കായി പ്രവര്‍ത്തിക്കുന്ന മുഖ്യ കഥാപാത്രമായ വിന്‍സറ്റണ്‍ സ്മിത്ത് ചരിത്ര രേഖകള്‍ തിരുത്തിയെഴുതുന്ന ജോലിക്കിടയിലെ സംഭവവികാസങ്ങളാണ് 1984. ( ഇത് സിനിമയായപ്പോള്‍ സ്മിത്തിനെ അവതരിപ്പിച്ച ജോണ്‍ഹര്‍ട്ട് ലോകപ്രശസ്തനായി)

1923ല്‍ നോബല്‍ സമ്മാനാര്‍ഹനായ കവി ബില്യം ബട്ടലര്‍ യേറ്റ്‌സ് തന്റെ ഒരു കവിതയില്‍ ഇങ്ങനെ പറയുന്നു.

ചുറ്റുപാടും അരോചകകരമാണ്.
അരാജകത്വം പൂകള്‍ത്തപ്പെടുന്നു.
കലയുടെ കേന്ദ്രീകൃത സൗന്ദര്യം
തകര്‍ന്നു കൊണ്ടിരിക്കുന്നു.
അസമത്വങ്ങള്‍ അഴിഞ്ഞാടുന്നു
മികച്ചവര്‍ മുട്ടു മടക്കുന്നിടത്ത്
നീചര്‍ അരങ്ങു തകര്‍ക്കുന്നു.
……………..
യേറ്റ്‌സിന്റെ കവിത സാര്‍ത്ഥകമാവുകയാണോ ഭുമിയില്‍. പാക്കിസ്ഥാനില്‍ ആളുകളെ വെടിവച്ചു കൊല്ലുന്നതിന്റെയും തൂക്കിക്കൊല്ലുന്നതിന്റെയും പടങ്ങള്‍ അവിടുങ്ങളില്‍ നിന്നും, മറ്റുമിറങ്ങുന്ന പ്രസിദ്ധീകരണങ്ങളില്‍ അച്ചടിച്ചു വരാറുണ്ട്. രാജ്യ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധങ്ങളായ പ്രസ്ഥാവനകള്‍ക്കും കുറവില്ല. കൈയ്യും കാലും വെട്ടിയതും, വെടിയേറ്റ് മറിഞ്ഞു വീണതുമായ ചിത്രങ്ങള്‍ കാണുന്നതു പോലെ തന്നെ അറപ്പുളവാക്കുന്നതാണ് അത്തരം പ്രസിദ്ധീകരണങ്ങളില്‍ വരുന്ന ലേഖനങ്ങളും. അത്തരം ഗ്രമ്പകര്‍ത്താക്കളുടെ ലക്ഷ്യം നാട്ടില്‍ കറുപ്പു വിളമ്പുക എന്നതു മാത്രമാണ്. സ്നേഹ രാജ്യം നാട്ടില്‍ നന്മ വിതറുന്നതിന് മുമ്പില്‍ നില്‍ക്കുന്ന പ്രസിദ്ധീകരണമാണ്. അതില്‍ പ്രസിദ്ധീകരിച്ചു വരുന്ന ലേഖനങ്ങള്‍ക്കും തത്വ്യുല്യ ലക്ഷ്യമുണ്ടായിരിക്കണമെന്ന ആഗ്രഹമാണ് ഈ കുറിപ്പിനാധാരം

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...