CLOSE
 
 
‘ഓറ’ മാസികയിലെ ‘തസ്‌കരന്‍’ കാലത്തെ അതിജീവിക്കും
 
 
 

കലയും സാഹിത്യവും അങ്ങനെയാണ്. അവ കാലത്തെ അതിജീവിക്കും. നൂറ്റാണ്ടുകള്‍ പിന്നിട്ടാലും അതിനകത്തെ സൗന്ദര്യത്തിന് നാശമുണ്ടാകില്ല. ഉദാഹരണത്തിന് നമുക്ക് രാമായണ കാവ്യത്തെ തന്നെ എടുക്കാമല്ലോ. 37 വര്‍ഷങ്ങള്‍ക്കും അപ്പുറത്ത് 1981 മെയ് 24നാണ് ഏറ്റുമാനൂരപ്പന്റെ തങ്കവിഗ്രഹം സ്റ്റീഫന്‍ എന്ന പെരും കള്ളന്‍ അടിച്ചെടുത്തത്. അമ്പലങ്ങള്‍ക്കെല്ലാം കാവല്‍ വേണമെന്ന് ആര്‍.എസ്.എസ് അന്ന് ആവശ്യപ്പെട്ടു. ഭഗവാനെന്തിനാടോ പാറാവ് എന്നായിരുന്നു മുഖ്യമന്ത്രി നായനാരുടെ മറുപടി. ഏറെ കോലാഹലമുണ്ടാക്കി അതൊക്കെ.

അന്ന് കേസ് തെളിയാനും തൊണ്ടിമുതല്‍ തിരിച്ചു കിട്ടാനും കാരണമായത് പാറശാലയിലെ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന രമണി എന്ന ഒരു പെണ്‍കുട്ടിയുടെ നോട്ടു പുസ്തകത്തിന്റെ ഒരു താള്‍ നിമിത്തമായിരുന്നു. മണ്ണെണ്ണ വാങ്ങാന്‍ കാശില്ലാതെ വന്നപ്പോള്‍ രമണിയുടെ തള്ള മകള്‍ ഏഴുതിതീര്‍ന്നിരുന്ന പഴയ നോട്ടു പുസ്തകം കടയില്‍ തൂക്കി വിറ്റു. തൂക്കിവിറ്റ പുസ്തകം ഒരു ഇരുമ്പു പണിക്കാരന്‍ പൊതിഞ്ഞു കെട്ടാനായി വാങ്ങി. ആ പുസ്തകത്തിലെ ഒരു താളാണ് ക്ഷേത്രക്കുളം പരിശോധിക്കവേ, പോലീസിന് കിട്ടിയ ഏക തെളിവ്. ശ്രീകോവില്‍ കുത്തിത്തുറക്കാന്‍ സ്റ്റീഫന്‍ പൊതിഞ്ഞു വാങ്ങിയ ഇരുമ്പു പാര കിണറ്റില്‍ നിന്നും കണ്ടെടുത്തതോടെ അന്യേഷണം ഇരുമ്പു വ്യാപാരിയിലും അതു വഴി രമണിയിലേക്കും ഒടുവില്‍ സ്റ്റീഫനിലേക്കും എത്തിച്ചേരുകയായിരുന്നു.

പതിറ്റാണ്ടുകള്‍ ഏറെ കഴിഞ്ഞു. പുന്നപ്രയില്‍ നിന്നും അച്ചടിച്ചു വരുന്ന ഓറ മാസികയില്‍ (2018 സെപ്തമ്പര്‍ ലക്കം) തസ്‌കരന്‍ എന്ന പേരില്‍ ഇത്തവണ ഒരു കഥയുണ്ട്. ഒരു സാധാരണ മോഷ്ടാവിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും 1980കളിലെ കാലഘട്ടങ്ങളുമായി താരതമ്യപ്പെടുത്തി സാബു എം. രാമനാണ് കഥ മെനഞ്ഞിരിക്കുന്നത്.

കാലത്തിന്റെ കര്‍ക്കശമായ സംഹാര താണ്ഡവങ്ങളില്‍ നിന്നും കുതറി മാറിയ സ്റ്റീഫന്റെ വിഖ്യാത മോഷണത്തിന്റെ ചുവടു പിടിച്ച് തയ്യാറാക്കിയ സാബുവിന്റെ കഥ കാലത്തെ അതിജീവിക്കും. കാലിക പ്രസക്തി മുഴച്ചു നില്‍ക്കുന്ന പ്രമേയവും അവതരണ ശൈലിയുമുണ്ട് കഥയില്‍. കഥയ്ക്കുള്ള പ്ലാറ്റ്ഫോം, കഥാ തന്തു, അവതരണ ശൈലി ഇവ പരസ്പരം ചാന്തു ചേര്‍ക്കപ്പെട്ടാല്‍ കഥ പറച്ചലില്‍ സൗന്ദര്യം അങ്കുരിക്കുമെന്ന് തെളിഞ്ഞ ഒരു കഥയാണല്ലോ ബഷീറിന്റെ ജന്മദിനം. രചന നിര്‍വ്വഹിക്കുമ്പോള്‍ അവശ്യം വേണ്ടത് സാമൂഹ്യ വീക്ഷണത്തിലൂന്നിയ തീക്ഷണമായ അറിവാണ്. അതു കൈവശമുള്ളവര്‍ നിര്‍മ്മിക്കുന്ന കഥാപാത്രങ്ങള്‍ക്ക് കാനായിയുടെ ശിലാശില്‍പ്പം പോലെ കാലമെത്ര കഴിഞ്ഞാലും മനോഹാരിത ചോര്‍ന്നു പോകില്ല. അതു സ്ററീഫനെയല്ല, ഗോവിന്ദഛാമിയെ അവതരിപ്പിച്ചാല്‍ പോലും.

പ്രതിഭാരാജന്‍

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

മൃണാള്‍ സെന്നിന് അശ്രു പൂജ

മൃണാള്‍ സെന്നിന് അശ്രു പൂജ

ഇന്ത്യന്‍ സിനിമയിലെ പ്രതിഭ മൃണാള്‍ സെന്‍ അന്തരിച്ചു. അദ്ദേഹത്തിന് തെന്നന്ത്യന്‍...

മത്സരം നാലാം ദിവസം: സുപ്രീം കോര്‍ട്ടിനോട് ഏറ്റുമുട്ടി...

മത്സരം നാലാം ദിവസം: സുപ്രീം...

ബേവൂരി സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന മല്‍സരത്തിന്റെ നാലാം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ: നാടക മത്സരം...

സുപ്രീം കോര്‍ട്ടിന് മികച്ച ജനപിന്തുണ:...

കൊല്ലം അനശ്വരയുടെ സുപ്രീം കോര്‍ട്ടായിരുന്നു ബേവൂരിയില്‍ വ്യാഴാഴ്ച്ച. അവതരിപ്പിച്ച മറ്റു...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി 'ഇവന്‍ നായിക'...

മൂന്നാം ലിംഗരുടെ കഴിവും, ദൗര്‍ബല്യവുമായി...

ഉദുമ ബേവൂരിയിലെ സൗഹൃദ വായനശാല ആന്റ് ഗ്രന്ഥാലയത്തിലെ നാടക മല്‍സരത്തില്‍...

Recent Posts

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍...

പടന്നക്കാട്: അവധി ദിവസം...

അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍ പരിശീലനം നല്‍കി

പടന്നക്കാട്: അവധി ദിവസം കുട്ടികള്‍ക്ക് പാഴ്‌വസ്തുക്കള്‍ കൊണ്ട് കരവിരുതുകളില്‍...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല;...

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ...

വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും

ബേക്കല്‍: വനിതകള്‍ക്ക് ബിആര്‍ഡിസിയുടെ ടൂറിസം ശില്പശാല; കണ്ണൂരിലും ബേക്കലിലും...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ...

കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ പാകിയ ടൈല്‍സ്...

കാഞ്ഞങ്ങാട്:കെഎസ്ടിപി റോഡ് നവീകരണത്തിന്റെ ഭാഗമായി നിര്‍മ്മിക്കുന്ന നടപ്പാതയില്‍ ടൈല്‍സ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം;...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ്...

ഉദ്ഘാടനം കഴിഞ്ഞ് 10 മാസം; ഒടുവില്‍ ചാവക്കാട് നഗരസഭ മല്‍സ്യമാര്‍ക്കറ്റ്...

ചാവക്കാട്: ഉദ്ഘാടനം കഴിഞ്ഞ് 10 മാസം വരെ അടച്ചിട്ട...

Articles

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....

ഇനി നാടന്‍ ചിക്കന്‍ സുലഭം;...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക്...

ഇനി നാടന്‍ ചിക്കന്‍ സുലഭം; പുത്തന്‍ കോഴി ഫാമുമായി സര്‍ക്കാര്‍:...

ചിക്കന്റെ കാലില്ലാതെ ചോറിറങ്ങാത്തവര്‍ക്ക് ഇതാ ഒരു സന്തോഷ വാര്‍ത്ത...

നാടന്‍ കഴിച്ച് നാട് നന്നാക്കാം:...

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍...

നാടന്‍ കഴിച്ച് നാട് നന്നാക്കാം: ഭക്ഷണപ്പൊതിയുമായി കുടുംബശ്രീ

നേര്‍ക്കാഴ്ച്ചകള്‍... പുതുവര്‍ഷപ്പുലരിയെ വരവേല്‍ക്കാന്‍ കുടുംബശ്രി പ്രവര്‍ത്തകര്‍ പുതിയ പദ്ധതിയുമായി...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍...

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള...

വൃശ്ചികത്തിലെ പ്രത്യേക പച്ചക്കറി ഹോട്ടലുകളില്‍ കച്ചവടമില്ല

നേര്‍ക്കഴ്ച്ചകള്‍... വൃശ്ചികത്തില്‍ കണ്ടുവരാറുള്ള ശബരിമല സീസണിലെ കച്ചവടം ഇത്തവണ...