CLOSE
 
 
ലൈംഗിക പീഡന പരാതി: പി.കെ ശശിക്കെതിരെ നാളത്തെ സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ നടപടി ഉണ്ടാകും
 
 
 

തിരുവനന്തപുരം: ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പാര്‍ട്ടി നടപടിക്ക് ഉറപ്പായി. അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പി.കെ ശശിക്കെതിരെ നടപടിക്ക് ശുപാര്‍ശ നല്‍കിയിട്ടുണ്ടെന്നാണ് സൂചന. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാളെ ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ ശശിക്കെതിരെ സ്വീകരിക്കേണ്ട അച്ചടക്ക നടപടി തീരുമാനിക്കും. പാര്‍ട്ടി ഓഫീസില്‍ വെച്ച് പി.കെ ശശിയില്‍ നിന്നും മോശം പെരുമാറ്റം നേരിടേണ്ടി വന്നുവെന്ന് ചൂണ്ടിക്കാട്ടി ഡി.വൈ.എഫ്.ഐ യിലെ വനിതാ നേതാവാണ് പാര്‍ട്ടി നേതൃത്വത്തിന് പരാതി നല്‍കിയത്.

സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് മണ്ണാര്‍ക്കാട്ടെ പാര്‍ട്ടി ഓഫീസിലേയ്ക്ക് വിളിപ്പിച്ച പി.കെ ശശി തന്നെ കടന്നുപിടിച്ചതായാണ് വനിതാ നേതാവിന്റെ പരാതിയില്‍ പറയുന്നത്. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ശശി തന്നെ പാര്‍ട്ടി ഓഫീസിലേക്ക് വിളിപ്പിച്ചു. സമ്മേളനത്തിന് വനിതാ വോളന്റിയര്‍മാരുടെ ചുമതല എന്ന് പറഞ്ഞാണ് വിളിപ്പിച്ചത്. വോളന്റിയര്‍മാര്‍ക്ക് വസ്ത്രം വാങ്ങുന്നതിന് തന്റെ കൈയില്‍ പണം നല്‍കാന്‍ ശശി ശ്രമിച്ചുവെങ്കിലും താന്‍ പണം വാങ്ങാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് നിര്‍ബന്ധിച്ച് പണം വാങ്ങിപ്പിക്കാന്‍ ശശി ശ്രമിച്ചു.തൊട്ടടുത്ത ദിവസം പാര്‍ട്ടി ഓഫീസില്‍ പോയ തന്നെ ശശി കടന്നുപിടിച്ചതായും പരാതിയില്‍ പറയുന്നു.

ഉടന്‍ തന്നെ ഇറങ്ങിയോടിയെങ്കിലും തനിക്ക് ഇത് കടുത്ത മാനസിക വിഷമവും സമ്മര്‍ദവും ഉണ്ടാക്കി. ചെറിയ ഇടവേളയ്ക്ക് ശേഷം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്താന്‍ തുടങ്ങിയ ശശി ഭീഷണിയും പ്രലോഭനങ്ങളും തുടര്‍ന്നതായും വഴങ്ങിയാലുളള ഗുണങ്ങളെ കുറിച്ച് പറഞ്ഞതായും പരാതിയില്‍ പറയുന്നു. ഇതോടെ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ഓഫീസില്‍ പോകാന്‍ പോലും ഭയപ്പെട്ടതായി വനിതാ നേതാവ് പറയുന്നു. പരാതിയെ തുടര്‍ന്ന് മന്ത്രി എ.കെ ബാലന്‍, പി.കെ ശ്രീമതി എന്നിവരെ അന്വേഷണ കമ്മീഷനായി നിയോഗിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച;...

ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി...

കൊച്ചി: ആലുവയില്‍ വനിതാ ഡോക്ടറെ ബന്ദിയാക്കി വന്‍ കവര്‍ച്ച. 100...

കേരള ബാങ്ക് : ശമ്പള എകീകരണത്തിനായി കമ്മിറ്റി...

കേരള ബാങ്ക് : ശമ്പള...

തിരുവനന്തപുരം: ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കില്‍ ലയിപ്പിച്ച്...

ആലുവ കൊല: കൃത്യം നടത്തിയത് അഞ്ചു ദിവസം...

ആലുവ കൊല: കൃത്യം നടത്തിയത്...

കൊച്ചി: ആലുവയില്‍ പുഴയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ കൊലപാതകം...

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തില്ല; പരിപാടിയില്‍ നിന്നു പിന്മാറി

സണ്ണി ലിയോണ്‍ കൊച്ചിയിലെത്തില്ല; പരിപാടിയില്‍...

എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍...

എസ് രാജേന്ദ്രന് തിരിച്ചടി; മൂന്നാറിലെ കെട്ടിട നിര്‍മ്മാണത്തിന്...

എസ് രാജേന്ദ്രന് തിരിച്ചടി; മൂന്നാറിലെ...

ഇടുക്കി: മൂന്നാറിലെ പഞ്ചായത്തിന്റെ കെട്ടിട നിര്‍മ്മാണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. മൂന്നാറിലെ...

Recent Posts

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

ആദൂര്‍; പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍...

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഴുപതുകാരന്‍ അറസ്റ്റില്‍

ആദൂര്‍; പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ എഴുപതുകാരനെ...

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍...

കരീം മൗലവിയെ ആക്രമിച്ച യഥാര്‍ത്ഥ പ്രതികളെ പിടികൂടണം: ആം ആത്മി...

ഉപ്പള: ഹര്‍ത്താലിന്റെ മറവില്‍ ബായാറില്‍ കരീം മൗലവിയെ ആക്രമിച്ച...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ...

പ്രൈം ലൈഫ് ഹെല്‍ത്ത് മാളില്‍ വെച്ചു നടത്തിയ സൗജന്യ 'പ്രമേഹ...

കാസറഗോഡ്: ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, പ്രഷര്‍, കൊഴുപ്പ് എന്നീ...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു;...

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ്...

ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണു; തമിഴ്നാട് സ്വദേശിയായ തൊഴിലാളിക്ക് ഗുരുതരം

കാസര്‍കോട്; ടവര്‍ ഒടിഞ്ഞ് വൈദ്യുതികമ്പിയിലേക്ക് വീണ് തമിഴ്നാട് സ്വദേശിയായ...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍...

വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അധ്യാപകന് കര്‍ശന ഉപാധികളോടെ ജാമ്യം

കാസര്‍കോട്: വിനോദയാത്രക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി...

രാജപുരം: രാജപുരം ബൈബിള്‍...

രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക് ജപമാല റാലിയും...

രാജപുരം: രാജപുരം ബൈബിള്‍ കണ്‍വന്‍ഷനു മുന്നോടിയായി കണ്‍വന്‍ഷന്‍ മൈതാനിയിലേക്ക്...

Articles

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്,...

ഓര്‍ക്കുന്തോറും ആവേശം: ചെഗ്വേരയേപ്പോലെ ബ്രിട്ടാസ്

രണ്ടു വര്‍ഷം മുമ്പ്, ഒരിക്കല്‍ ബ്രിട്ടോ ഉദുമയില്‍ വന്നു....