CLOSE
 
 
കാമുകിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകന്‍ ആത്മഹത്യ ചെയ്തു
 
 
 

ചെന്നൈ: കാമുകിയുടെ അവഗണനയില്‍ മനംതൊന്ത് കാമുകന്‍ കാമുകിയെ വെടിവച്ച് കൊന്നു. ചെന്നൈയിലെ കെ.കെ നഗറില്‍ ഇഎസ്‌ഐസി മെഡിക്കല്‍ കോളേജിലെ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനിയായ സരസ്വതി (22) ആണ് കൊല്ലപ്പെട്ടത്. ജിങ്ങിക്ക് സമീപം അണ്ണിയൂരില്‍ ബുധനാഴ്ച്ചയാണ് സംഭവം.

നാല് വര്‍ഷം മുമ്പ് ഫേസ്ബുക്കിലൂടെയാണ് സരസ്വതിയും ചെന്നൈ ടിഎസ്പിയിലെ കോണ്‍സ്റ്റബിള്‍ കാര്‍ത്തിക വേലുവും(30) തമ്മില്‍ പരിചയപ്പെടുന്നത്. വളരെ നാളത്തെ സൗഹൃദത്തിനൊടുവില്‍ ഇരുവരും തമ്മില്‍ പ്രണയത്തിലാകുകയായിരുന്നു. എന്നാല്‍ കുറച്ച് നാളുകള്‍ക്ക് ശേഷം സരസ്വതി പഠനത്തില്‍ ശ്രദ്ധ ചെലുത്തുകയും കാര്‍ത്തിക്കിനെ മനഃപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുകയും ചെയ്യാന്‍ തുടങ്ങി. ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയില്ലെന്ന കാരണത്താലാണ് സരസ്വതി കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ ശ്രമിച്ചത്. പ്രശ്‌നങ്ങള്‍ അവിടം മുതല്‍ തുടങ്ങുകയാണ്.

സംഭവ ദിവസം പിറന്നാള്‍ ആഘോഷിക്കുന്നതിനായ് കോളേജില്‍ നിന്നും ലീവെടുത്ത് സരസ്വതി വീട്ടിലേക്ക് പോയി. തന്റെ പ്രണയിനിക്കായി കേക്കും നിറയെ സമ്മാനങ്ങളുമായി കാര്‍ത്തിക്കും സരസ്വതിയെ പിന്തുടര്‍ന്ന് വീട്ടിലെത്തി. തകര്‍ന്ന പ്രണയം കൂട്ടി യോജിപ്പിക്കാനും വിവാഹ അഭ്യര്‍ത്ഥ നടത്താനുമാണ് കാര്‍ത്തിക് അന്ന് സരസ്വതിയുടെ വീട്ടിലെത്തിയത്.

തുടര്‍ന്ന് സരസ്വതിയും കുടുംബവും കാര്‍ത്തിക് വാങ്ങികൊണ്ടുവന്ന കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിച്ചു. ഭക്ഷണം കഴിച്ചതിനുശേഷം സരസ്വതിയുടെ മാതാപിതാക്കളും സഹോദരിയും ഉറങ്ങുന്നതിനായി മുറിയിലേക്ക് പോയി. അതിന് ശേഷം സരസ്വതിയും കാര്‍ത്തിക്കും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. തര്‍ക്കത്തിനൊടുവില്‍ തന്റെ കൈവശം കരുതിയ സര്‍വ്വീസ് തോക്ക് ഉപയോഗിച്ച് സരസ്വതിക്ക് നേരെ വെടിയുതിര്‍ത്തതിനുശേഷം കാര്‍ത്തിക് സ്വയം വെടിവച്ച് മരിക്കുകയും ചെയ്തു. ശബ്ദം കേട്ട് പുറത്തെത്തിയപ്പോഴാണ് ഇരുവരേയും വെടിയേറ്റ് നിലയില്‍ കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഈറോഡ് അന്തിയൂര്‍ താലൂക്കിലെ കാട്ടുപ്പാളയം സ്വദേശിയാണ് വേലു.

Leave a Reply

Your email address will not be published. Required fields are marked *

 
 
Relateds News

നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു പറഞ്ഞ കെട്ടിട...

നാഗാളികാവില്‍ ബസ് സ്റ്റോപ്പ് നിര്‍മിക്കാമെന്നു...

ഓമശ്ശേരി: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് കാഴ്ച മറയുമെന്ന കാരണത്താല്‍,...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം വാര്‍ഷികവും...

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ക്ഷീര സഹകാരി അവാര്‍ഡ് അബൂബക്കറിന്

ഈ സാമ്പത്തിക വര്‍ഷം മലബാര്‍ മേഖലയില്‍ ഏറ്റവൂം കൂടുതല്‍ പാലളന്ന...

Recent Posts

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി...

നീലേശ്വരം : കേരള...

ഫാര്‍മസി കൗണ്‍സില്‍ തുടര്‍വിദ്യാഭ്യാസ പരിപാടി നാളെ

നീലേശ്വരം : കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സിലിന്റെ തുടര്‍...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും...

ആളില്ലാത്ത സമയത്ത് ഉപ്പളയിലെ വീട്ടില്‍ നിന്നും 32 പവന്‍ സ്വര്‍ണ്ണം...

ഉപ്പള: വീട്ടുകാര്‍ സല്‍ക്കാരത്തിനും മറ്റുമായി പുറത്തു പോയ തക്കം...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള...

അസംഘടിത തൊഴിലാളികളുടെ അംശാദായം സ്വീകരിക്കാന്‍ നീലേശ്വരത്ത് തൊഴില്‍ ക്ഷേമ നിധി...

 പ്രതിഭാരാജന്‍ നീലേശ്വരം: കേരള ഷോപ്‌സ് ആന്റ് കമേര്‍സ്യല്‍ ഏസ്റ്റാബ്ലിഷ്‌മെന്റ്...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം...

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍...

സൂപ്പര്‍ സ്റ്റാര്‍ പൊവ്വല്‍ 35-ാം വാര്‍ഷികം ആഘോഷിച്ചു

പൊവ്വല്‍: സൂപ്പര്‍ സ്റ്റാര്‍ ക്ലബ് പൊവ്വലിന്റെ മുപ്പത്തി അഞ്ചാം...

Articles

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു...

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ...

ആരായിരുന്നു ആ മനുഷ്യബോംബ്? എന്തായിരുന്നു ലക്ഷ്യം?

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ അങ്ങനെ പാക്ക് ഭീകരന്‍ കമ്രാനേയും, അബ്ദുല്‍...

പ്രവാസി സമൂഹത്തെ മറന്നു വെച്ച...

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര...

പ്രവാസി സമൂഹത്തെ മറന്നു വെച്ച ബജറ്റ്

നേര്‍ക്കാഴ്ച്ചകള്‍... 2019ലെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ പാസായി. സംസ്ഥാന...

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ...

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില....

സ്വര്‍ണവിലക്കു തീ പിടിച്ചു: പുതിയ സ്വര്‍ണ നയം ഉടനെന്ന് കേന്ദ്രം

നേര്‍ക്കഴ്ച്ചകള്‍... സ്വര്‍ണത്തിനു തീവില. ഗ്രാമിന് 3110 രൂപയിലെത്തി നില്‍ക്കുയാണ്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന്...

ഈ ചതി പരശുരാമനോട് വേണ്ടായിരുന്നു

നേര്‍ക്കാഴ്ച്ചകള്‍... പ്രതിഭാരാജന്‍ മൂന്ന് സംസ്ഥാനങ്ങളെ ഒരുപോലെ ബന്ധിപ്പിക്കുന്ന എക്സപ്രസ്ട്രൈന്‍...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു...

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം...

കാഞ്ഞങ്ങാട് പട്ടണവും പ്രതിസന്ധിയില്‍. പിടിച്ചു നില്‍ക്കാനാകാതെ വ്യാപാരികള്‍

നേര്‍ക്കാഴ്ച്ചകള്‍... കാഞ്ഞങ്ങാട് പട്ടണം വികസനക്കുതിപ്പിന്റെ നെറുകിലെങ്കിലും ഏതാനും വ്യാപാര...

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്....

വിമോചന സമരമാണോ ലക്ഷ്യം?

1957 ഏപ്രില്‍ അഞ്ച്. അന്നായിരുന്നു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രി...