20

Monday

August 2018

Breaking News

58,506 പേരെ ശനിയാഴ്ച പ്രളയക്കെടുതിയിൽനിന്ന്  രക്ഷിക്കാനായി -മുഖ്യമന്ത്രി പിണറായി വിജയൻ

 
 
അനുഗ്രഹങ്ങള്‍ ചൊരിയാന്‍ കര്‍ക്കടക തെയ്യങ്ങള്‍ വീടുകളിലേക്ക്
 
 
 

കുറ്റിക്കോല്‍: ദു:ഖദുരിതമകറ്റാനും മഹാമാരികളില്‍ നിന്ന് രക്ഷനേടാനും കര്‍ക്കിടക തെയ്യങ്ങള്‍ കുറ്റിക്കോല്‍, ബേഡകം പഞ്ചായത്തുകളിലെ വിശ്വാസികളുടെ വീടുകളില്‍ അനുഗ്രഹം ചൊരിയാനെത്തിതുടങ്ങി. നാട്ടില്‍ ഐശ്വര്യവും സമ്പല്‍ സമൃദ്ധിയും പകരാനാണ് തെയ്യങ്ങള്‍ കര്‍ക്കടകമാസത്തില്‍ വീടുകളിലെത്തുന്നത് എന്നാണ് വിശ്വാസം ശിവന്‍, പാര്‍വ്വതി, അര്‍ജുനന്‍ തുടങ്ങിയ മൂന്ന് പുരാണ കഥാപാത്രങ്ങളെ അനുസ്മരിപ്പിച്ചാണ് മൂന്ന് തെയ്യങ്ങള്‍ വീട്ടിലെത്തുന്നത്. മലയ, കോപ്പാളന്‍, വണ്ണാന്‍ തുടങ്ങിയ സമുദായക്കാരാണ് തെയ്യങ്ങള്‍ കെട്ടുന്നത്. കോപ്പാള സമുദായത്തിന്റെ ഗളിഞ്ചനാണ് ആദ്യമെത്തുന്നത്. കര്‍ക്കിടകം 16 മുതലാണ് മലയ സമുദായത്തിന്റെ ആടിവേടനും വണ്ണാന്‍ സമുദായത്തിന്റെ വേടത്തിയും എത്തുന്നത്. കാരണവര്‍ക്കും ചെണ്ടരനുമൊപ്പം ഗ്രാമീണ വീടുകളിലെത്തുന്ന ആടിവേടനെ സ്വീകരിക്കാന്‍ കത്തിച്ചു വെച്ച നിലവിളക്കും നിറനാഴിയുമായി മുതിര്‍ന്ന സ്ത്രീകളുണ്ടാവും. ശിവ സാന്നിദ്ധ്യത്തിനായി തപസ്സു ചെയ്യുന്ന അര്‍ജ്ജുനന്റെ തപശ്ശക്തിയെ പരീക്ഷിക്കാന്‍ വേടന്റെ രൂപത്തില്‍ അര്‍ജ്ജുനന്റെ മുന്നിലെത്തുന്ന പരമശിവന്റെ കഥയാണ് ആടി വേടന്‍ കെട്ടിയാടി തോറ്റംപാട്ടില്‍ വര്‍ണ്ണിക്കുന്നത്. അതുകഴിഞ്ഞാലുടന്‍ വീട്ടുകാര്‍ ഓരോ പാത്രങ്ങളിലായി പ്രത്യേകം പ്രത്യേകം തയ്യാറാക്കി ഒരുക്കി വെച്ച ചുവപ്പും കറുപ്പും നിറത്തിലുള്ള ‘ ഗുരുസി ‘ മാരിയകറ്റാന്‍ വീടിന്റെ തെക്കുഭാഗത്ത് ചുവപ്പു ഗുരുസിയും വടക്കുഭാഗത്ത് ചേഷ്ടയെ അകറ്റാന്‍ കറുപ്പ് ഗുരുസിയും കമിഴ്ത്തുന്നു ഇങ്ങനെ അനുഷ്ഠിച്ചാല്‍ കര്‍ഷകര്‍ക്കും ഗ്രാമീണര്‍ക്കും കാര്‍ഷിക അഭിവൃദ്ധിയും സന്താന സൗഭാഗ്യവും കുടുംബ ഐശ്വര്യവും ഉണ്ടാകുമെന്നാണ് പഴമക്കാരുടെ ആചാര അനുഷ്ഠാന വിശ്വാസം. അര്‍ജുനന്‍ തപസിരുന്ന സ്ഥലത്തിന് സമീപത്ത് വളര്‍ന്ന ആല്‍മരം തണലേകിയതിന്റെ പ്രതീകമായി ഓലക്കുട ചൂടിയാണ് തെയ്യക്കോലമെത്തുന്നത്. എന്നാല്‍ പുതിയ കാലത്ത് ചിലയിടങ്ങളില്‍ ഓലക്കുട ശീലക്കുടയായിട്ടുണ്ട്. കുട്ടികളാണ് ഈ തെയ്യം കെട്ടുന്നത്. കുട്ടികളെ കിട്ടാത്തത് മൂലം കുട്ടിത്തെയ്യങ്ങളുടെ എണ്ണം കുറഞ്ഞു വരികയാണ്. സ്‌കൂള്‍ അവധിദിവസങ്ങളിലും മറ്റും മാത്രമാണ് ഇപ്പോള്‍ തെയ്യങ്ങള്‍ എത്തുന്നത്.തുലാം പത്തിന് യഥാര്‍ത്ഥ തെയ്യക്കോലങ്ങള്‍ അരങ്ങിലെത്തുന്നതിന് മുമ്പുള്ള ഇടവേളകളിലെ തെയ്യംകലാകാരന്മാരുടെ വരുമാനമാര്‍ഗം കൂടിയാണ്. മുമ്പ് ആടിവേടന്റെ വരവ് കര്‍ക്കിടക മാസാരംഭത്തിലെ പ്രധാന ചടങ്ങായിരുന്നെങ്കിലും കാലത്തിന്റേയും തലമുറകളുടെയും മാറ്റത്തിനൊപ്പവും നാഗരികതയുടെ വളര്‍ച്ചയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും മൂലം ഭൂരിഭാഗം പ്രദേശങ്ങളിലും ആടിവേടന്‍ കെട്ടിയാടല്‍ ആചാരവും പാടിപ്പതിഞ്ഞ ചരിത്രമായി മാറിയിരിക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കര്‍ക്കിടകം ഒന്നു മുതല്‍ തന്നെ തെയ്യങ്ങള്‍ വീടുകളിലെത്തിയെങ്കിലും മലയോരത്ത് എല്ലാ വര്‍ഷവും കര്‍ക്കിടകം 16 മുതലാണ് തെയ്യങ്ങള്‍ എത്താറ്

Leave a Reply

Your email address will not be published. Required fields are marked *

 
 
Latest News

കാക്കിക്കുള്ളിലെ കാരുണ്യം' ദുരിതബാധിതർക്ക് ഒരു കോടിയുടെ...

കാഞ്ഞങ്ങാട്:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളജനതയെ സഹായിക്കാനായി...

ആലപ്പുഴ ജില്ലയില്‍ മദ്യവില്‍പ്പന നിരോധിച്ചു

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ബുധനാഴ്ചവരെ...

രക്ഷാപ്രവര്‍ത്തനവുമായി സഹകരിക്കാത്ത നാല് ബോട്ടുടമകളെ അറസ്റ്റ്...

ആലപ്പുഴ: പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തിനായി സഹകരിക്കാതെ...

പ്രതിസന്ധികള്‍ക്കൊടുവില്‍ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു വിവാഹം

മലപ്പുറം: സംസ്ഥാനത്ത് പ്രളയദുരന്തം തുടരുന്ന...

കേരളത്തോടൊപ്പം; ഇസ്രായേല്‍ മലയാളികളുടെ ഓണപ്പരിപാടി 'ഓണനിലാവ്...

ഇസ്രയേല്‍: പ്രളയക്കെടുതിയില്‍ കഷ്ടപ്പെടുന്ന മലയാളി...

കൊളമാവ് കോകിലയ്ക്ക് പിന്നാലെ നയന്‍താരയുടെ ഇമൈക്കു...

നയന്‍താര മുഖ്യവേഷത്തിലെത്തിയ ചിത്രം ആയിരുന്നു...

കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ സംസ്ഥാനത്ത് പുനരാരംഭിച്ചു

കോഴിക്കോട്: കനത്ത മഴയെയും വെള്ളപ്പൊക്കത്തെയും...

Recent Posts

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ...

കാസർകോട്: ഓഗസ്റ്റ് 20ന്...

ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ജനറൽ ബോഡി യോഗം കോടതി സ്റ്റേ...

കാസർകോട്: ഓഗസ്റ്റ് 20ന് തിങ്കളാഴ്ച നടക്കാനിരുന്ന ജില്ലാ ക്രിക്കറ്റ്...

വിവാഹ വാഗ്ദാനം നൽകി വഞ്ചന:...

തൃക്കരിപ്പൂർ: വിവാഹ വാഗ്ദാനം...

വിവാഹ വാഗ്ദാനം നൽകി വഞ്ചന: സി പി എം ഏരിയാ...

തൃക്കരിപ്പൂർ: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ...

കാക്കിക്കുള്ളിലെ കാരുണ്യം' ദുരിതബാധിതർക്ക് ഒരു...

കാഞ്ഞങ്ങാട്:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളജനതയെ...

കാക്കിക്കുള്ളിലെ കാരുണ്യം' ദുരിതബാധിതർക്ക് ഒരു കോടിയുടെ കൈത്താങ്ങുമായി കാസർകോട് ജില്ലാ...

കാഞ്ഞങ്ങാട്:പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളജനതയെ സഹായിക്കാനായി കാസർകോട് ജില്ലാ പോലീസിന്റെ...

കാനത്തൂരിലും, ബദിയഡുക്കയിലും എക്സൈസ് റെയ്ഡ്...

ബദിയടുക്ക:ബദിയടുക്ക എക്സൈസ് ഓഫീസ്...

കാനത്തൂരിലും, ബദിയഡുക്കയിലും എക്സൈസ് റെയ്ഡ് ; മദ്യവുമായി രണ്ട് പേർ...

ബദിയടുക്ക:ബദിയടുക്ക എക്സൈസ് ഓഫീസ് റെയ്ഞ്ച് പരിധിയില്‍ അനധികൃത മദ്യ...

പയസ്വിനി പുഴയിൽ നിന്നും ഒളിയത്തടുക്കം...

കുറ്റിക്കോൽ: പയസ്വിനി പുഴയിൽ...

പയസ്വിനി പുഴയിൽ നിന്നും ഒളിയത്തടുക്കം കുളിയൻമരത്തിങ്കാലിൽ കവുങ്ങിൻ തോട്ടത്തിലേക്ക് ഒഴുകി...

കുറ്റിക്കോൽ: പയസ്വിനി പുഴയിൽ നിന്നും ഒളിയത്തടുക്കം കുളിയൻമരത്തിങ്കാലിൽ കവുങ്ങിൻ...

Articles

സ്വാതന്ത്ര്യം നേടിത്തന്ന പൂർവ്വിക മഹാന്മാർക്ക്...

സ്വാതന്ത്ര്യദിനം നാം ഓരോരുത്തരും...

സ്വാതന്ത്ര്യം നേടിത്തന്ന പൂർവ്വിക മഹാന്മാർക്ക് ഒരുപിടി കണ്ണീർ പുഷ്പ്പങ്ങൾ

സ്വാതന്ത്ര്യദിനം നാം ഓരോരുത്തരും ആഘോഷത്തോടെ വരവേൽക്കാൻ തയ്യാറായി നിൽക്കുകയാണ്....

എന്‍മകജെ പഞ്ചായത്ത്; ഭരണയന്ത്രം ഇനി...

ബദിയഡുക്ക: എന്‍മകജെ പഞ്ചായത്ത്...

എന്‍മകജെ പഞ്ചായത്ത്; ഭരണയന്ത്രം ഇനി ആര് പിടിക്കും? ചര്‍ച്ച സജീവം

ബദിയഡുക്ക: എന്‍മകജെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി ജെ...

'ബന്തടുക്ക കുമാരന്‍' അല്ല വിജയന്‍...

കാസര്‍കോട് ജില്ലയില്‍ കണ്ണാടക...

'ബന്തടുക്ക കുമാരന്‍' അല്ല വിജയന്‍ ശങ്കരംപാടിയാണ്.......

കാസര്‍കോട് ജില്ലയില്‍ കണ്ണാടക അതിര്‍ത്തിയോടൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന ദേലംബാടി...

എങ്ങനെ വിശ്വസിച്ചു മീൻ കഴിക്കും..?

നമ്മൾ മലയാളികൾക്ക് മീനില്ലാതെ...

എങ്ങനെ വിശ്വസിച്ചു മീൻ കഴിക്കും..?

നമ്മൾ മലയാളികൾക്ക് മീനില്ലാതെ ഭക്ഷണം കഴിക്കാൻ പറ്റുകയില്ല.അത് ഏത്...

പാളയില്‍ വിരിയുന്ന വിസ്മയങ്ങള്‍

ആരെയും ആകര്‍ഷിക്കുന്ന ആനകള്‍,...

പാളയില്‍ വിരിയുന്ന വിസ്മയങ്ങള്‍

ആരെയും ആകര്‍ഷിക്കുന്ന ആനകള്‍, പീലിവിടര്‍ത്തി ആടുന്ന മയിലുകള്‍, ഒറ്റനോട്ടത്തില്‍...