പൊതു തെരഞ്ഞെടുപ്പ് 2024; സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തി

ലോകസഭ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചുമതലപ്പെടുത്തിയ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകന്‍ ആനന്ദ് രാജ് , ജില്ലാ പോലീസ് മേധാവി പി.ബിജോയ്, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ്, അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ എച്ച് നൂറുദ്ധീന്‍
എന്നിവര്‍ യോഗം ചേര്‍ന്നു. അതിഥി മന്ദിരത്തില്‍ ചേര്‍ന്ന യോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി, അതിര്‍ത്തികളില്‍ സ്വീകരിക്കേണ്ട സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തി. തെരഞ്ഞെടുപ്പ് ചെലവ് നോഡല്‍ ഓഫീസര്‍ വി ചന്ദ്രന്‍ നിരീക്ഷകരുടെ നോഡല്‍ ഓഫീസര്‍ ലിജോ ജോസഫ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *